കേരളത്തിൽ സിക്ക വൈറസ് – രോഗബാധ കൊതുകുകൾ വഴി. ഓൺലൈൻ ഗെയിം – രക്ഷിതാക്കൾക്ക് മുന്നറിയിപ്പുമായി കേരള പോലീസ്. ഗൂഗിൾ പേ ഉപയോഗിക്കുന്നവർ ശ്രദ്ധിക്കുക

സംസ്ഥാനത്തെ ഞെട്ടിക്കുന്ന ഒരു വിവരമാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. കോവിഡ് വൈറസിനു പുറമേ സിക്ക എന്ന വൈറസിന്റെ രോഗ ബാധ കൂടി കേരളത്തിൽ സ്ഥിരീകരിച്ചിക്കുകയാണ്. സംസ്ഥാനത്ത് ആദ്യമായാണ് സിക്ക വൈറസിന്റെ സാന്നിധ്യം കണ്ടെത്തുന്നത്. ഇപ്പോൾ സിക്ക വൈറസ് കണ്ടെത്തിയിരിക്കുന്നത് തിരുവനന്തപുരത്ത് പാറശ്ശാലയിൽ ഉള്ള ഗർഭിണിയിൽ ആണ്. മറ്റു 13 പേരാണ് ഇപ്പോൾ തിരുവനന്തപുരത്ത് തന്നെ നിരീക്ഷണത്തിൽ ആയി ഉള്ളത്. പനി, ശരീരത്തിൽ ചുവന്ന പാടുകൾ, കടുത്ത തലവേദന, കടുത്ത സന്ധിവേദന, കണ്ണുകളിൽ ചുവപ്പുനിറം എന്നിവ രോഗത്തിന്റെ ലക്ഷണങ്ങൾ ആണ്. പ്രധാനമായും കൊതുക് വഴിയാണ് ഈ രോഗം പടരുന്നത്. ഗർഭിണികളിൽ ആണ് ഈ രോഗം സാരമായി ബാധിക്കാൻ സാധ്യത.

കെ. എസ്. ആർ. ടി. സി യുമായി ബന്ധപ്പെട്ട ഒരു വാർത്തയാണ് അടുത്തത്. നിലവിൽ കോവിഡിന്റെ തീവ്രത കുറഞ്ഞ സാഹചര്യത്തിൽ സംസ്ഥാനത്തിനകത്ത് തന്നെ ചെറിയ ദൂരവും, ദീർഘ ദൂരവും യാത്രകൾ കെ. എസ്. ആർ. ടി. സി ആരംഭിച്ചിട്ടുണ്ട്. എന്നാൽ അന്തർസംസ്ഥാന യാത്രകൾ ആരംഭിച്ചിട്ടുണ്ടായിരുന്നില്ല. കേരളത്തിലും കർണാടകത്തിലും കോവിഡിന്റെ തീവ്രത കുറഞ്ഞ ഈയൊരു സാഹചര്യത്തിൽ കേരള ഗതാഗത മന്ത്രി ആന്റണി രാജു കേരളത്തിൽ നിന്ന് കർണാടകത്തിലേക്ക് കെ. എസ്. ആർ. ടി. സി ബസുകൾ യാത്ര ചെയ്യാൻ സജ്ജമാണ് എന്ന് ഒരു അറിയിപ്പ് കർണാടക ഗതാഗത വകുപ്പിനെ അറിയിച്ചിട്ടുണ്ട് . ഇതിന് കർണാടക സർക്കാർ അനുമതി നൽകുകയാണ് എങ്കിൽ അടുത്ത ദിവസങ്ങളിൽ തന്നെ കേരളത്തിൽ നിന്ന് കർണാടകയിലേക്ക് കെ. എസ്. ആർ. ടി സി ഗതാഗതം ആരംഭിക്കും. തമിഴ്നാട് സർക്കാരിന് ഗതാഗതവുമായി ബന്ധപ്പെട്ട അറിയിപ്പ് നൽകിയെങ്കിലും അവർ ഇത് നിഷേധിക്കുകയാണ് ചെയ്തത്.

അടുത്തതായി കേരള പോലീസ് കേരളത്തിലെ എല്ലാ മാതാപിതാക്കൾക്കും ഒരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ്. ഇപ്പോൾ എല്ലാ വിദ്യാർത്ഥികളുടെ കയ്യിലും ഓൺലൈൻ ക്ലാസുകൾക്കായി ഫോണുകൾ ഉള്ള ഒരു സാഹചര്യമാണ്. കുട്ടികൾ കൂടുതൽ നേരം ഫോൺ ഉപയോഗിക്കുമ്പോൾ എന്തിനാണ് ഉപയോഗിക്കുന്നത് എന്ന് പോലും ചോദിക്കാൻ പറ്റാത്ത ഒരു അവസ്ഥയിലാണ് മാതാപിതാക്കളും. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന പുതിയ വാർത്ത വിദ്യാർത്ഥികൾ ഓൺലൈൻ ഗെയിമുകൾക്ക് അടിമപ്പെടുകയും അത് അവരെ ആത്മഹത്യയിലേക്ക് വരെ എത്തിക്കുകയും ചെയ്യും എന്നതുമാണ്.

കേരള പോലീസിൽ നിന്നുമാണ് ഇപ്പോൾ ഇത്തരത്തിലൊരു മുന്നറിയിപ്പ് രക്ഷിതാക്കൾക്കായി ലഭിച്ചിരിക്കുന്നത്. ഫ്രീ ഫയർ പോലെയുള്ള ഗെയിമുകൾക്ക് അടിമപ്പെട്ട് നിരവധി വിദ്യാർഥികൾ ജീവിതം അവസാനിപ്പിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോൾ ഉണ്ടാകുന്നത്. രണ്ടു മാസങ്ങൾക്കു മുൻപേ തിരുവനന്തപുരത്ത് ഗെയിമിന് അടിമപ്പെട്ട് ആത്മഹത്യ ചെയ്ത ഒരു വിദ്യാർത്ഥിയുടെ രക്ഷിതാക്കൾ പറയുന്നത് ആ വിദ്യാർത്ഥി നല്ലതുപോലെ പഠിക്കുന്ന ഒരു കുട്ടി ആയിരുന്നു എന്നും പിന്നീട് ഫ്രീ ഫയർ പോലുള്ള ഓൺലൈൻ ഗെയിമുകൾ കളിച്ച് വലിയ രീതിയിലുള്ള സാമ്പത്തിക ബാധ്യതകൾ വരുത്തി വയ്ക്കുകയും, ഇതെല്ലാം രക്ഷിതാക്കൾ നിറവേറ്റി നല്കുകയും ചെയ്യ്തു എന്നും ഏറ്റവും അവസാനമായി ഈ കുട്ടി 20 മണിക്കൂറിലധികം ഗെയിം കളിക്കുന്ന ഒരു സാഹചര്യം ഉണ്ടായി എന്നും, വീട്ടുകാർ ഇതിനെ എതിർക്കുമ്പോൾ കുട്ടി അവരോട് ദേഷ്യത്തിൽ സംസാരിക്കുകയും മാനസികനില തെറ്റിയ ഒരു രീതിയിൽ പ്രതികരിച്ചു എന്നുമാണ്. ഇതിന് ശേഷമാണ് കുട്ടി ആത്മഹത്യ ചെയ്തത് എന്നും രക്ഷിതാക്കൾ പറയുന്നു. അതുകൊണ്ടുതന്നെ എല്ലാ രക്ഷിതാക്കളും നിങ്ങളുടെ കുട്ടികളുടെ മൊബൈൽ ഫോണിൽ എന്തെല്ലാം ഗെയിമുകൾ ആണ് ഉള്ളത് എന്നും, എത്ര സമയമാണ് കുട്ടി ഗെയിംസിനായി ചിലവഴിക്കുന്നത് എന്നും, ഗെയിം കളിക്കാൻ കുട്ടിയെ സമ്മതിച്ചില്ല എങ്കിൽ ഏതു തരത്തിലാണ് പ്രതികരിക്കുന്നത് എന്നും കുട്ടികൾ മാനസിക നിലയ്ക്ക് തകരാർ ഉള്ളതുപോലെയാണോ പ്രതികരിക്കുന്നത് എന്നും ശ്രദ്ധിക്കണം. ഇത്തരത്തിൽ ആണ് കുട്ടി പെരുമാറുന്നത് എങ്കിൽ വളരെ പെട്ടെന്ന് തന്നെ കൗൺസിലിങ്ങോ അല്ലെങ്കിൽ അതുമായി ബന്ധപ്പെട്ട ഡോക്ടറെയോ കാണിക്കുവാനോ പ്രത്യേകം ശ്രദ്ധിക്കണം.

അടുത്തതായി ഗൂഗിൾ പേ ഉപയോഗിക്കുന്ന എല്ലാ ആളുകളും ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് പറയുന്നത്. കഴിഞ്ഞ ദിവസം കണ്ണൂർ പരിയാരത്ത് നിന്നും വന്നിരിക്കുന്ന ഈ വാർത്ത ഏവരെയും ഞെട്ടിക്കുന്ന ഒന്നാണ്. വർക്ക് ഷോപ്പിൽ ജോലി ചെയ്തിരിക്കുന്ന ആളെ ഒരാൾ ഫോൺ ചെയ്യുകയും “ഞാൻ ആർമിയിൽ ജോലി ചെയ്യുന്ന ഒരാളാണ്, ഞാനിപ്പോൾ വിദേശത്തേക്ക് പോകുകയാണ്, അതിനാൽ തന്നെ ഞാൻ എയർപോർട്ടിൽ ആണ്, എന്റെ വാഹനവുമായി ഒരാൾ ഇപ്പോൾ അവിടെ എത്തും, നിങ്ങളുടെ ഗൂഗിൾ നമ്പർ തരുകയാണെങ്കിൽ ഞാൻ അതിലേക്ക് 40,000 രൂപ അയക്കാം, വണ്ടിയിൽ വരുന്ന ആൾക്ക് നിങ്ങൾ പതിനായിരം രൂപ നൽകണം” എന്നും ഇയാൾ വർക്ക്ഷോപ്പിലെ ആളിനോട് പറഞ്ഞു.

വർക്ക്ഷോപ്പിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്ന ആൾ പെട്ടെന്ന് തന്നെ അയാളുടെ ഗൂഗിൾ പേ നമ്പർ കൊടുക്കുകയും ചെയ്തു. എന്നാൽ അപ്പോൾ തന്നെ അയാളുടെ ഫോൺ നിയന്ത്രണാതീതം ആകുകയും അയാൾ സ്വിച്ച് ഓഫ് ചെയ്ത് ഓൺ ആകുമ്പോഴേക്കും ബാങ്കിലുള്ള അറുപത്തി അയ്യായിരം രൂപവരെ നഷ്ടപ്പെടുകയും ചെയ്തു എന്നാണ് പറയുന്നത്. ഇയാൾ ഓ. ടി. പി യോ അല്ലെങ്കിൽ മറ്റു തരത്തിലുള്ള യാതൊരു രഹസ്യ ഇൻഫോർമേഷനുകളോ ഷെയർ ചെയ്തിട്ടില്ല എന്നിട്ടും എങ്ങനെയാണ് ഇത്തരത്തിൽ നടന്നത് എന്നതിനെ കുറിച്ച് കൃത്യമായി പഠിച്ചു കൊണ്ടിരിക്കുകയാണ് സൈബർ വിഭാഗം. അതിനാൽ തന്നെ വരുംദിവസങ്ങളിൽ ഇതിനെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതാണ്. എന്തായാലും ഗൂഗിൾ ഉപയോഗിക്കുന്നവർ ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കുക. വളരെ പ്രധാനപ്പെട്ട ഈ വിവരങ്ങളെല്ലാം പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.