ലോകാരോഗ്യ സംഘടനയിൽ നിന്നും ലഭിച്ചിട്ടുള്ള വളരെ പ്രധാനപ്പെട്ട ഒരു കാര്യത്തെ കുറിച്ചാണ് പറയുന്നത്. നിലവിൽ ലോകത്തിലെ ഒറ്റ രാജ്യം പോലും കൊറോണ മുക്തി നേടി എന്ന് പറയുവാൻ സാധിക്കുകയില്ല. ഡെൽറ്റ വൈറസിന്റെ വകഭേദമാണ് ഇപ്പോൾ മിക്ക രാജ്യങ്ങളിലും പടർന്നു കൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ വരും മാസങ്ങളിൽ ലോകത്തിലെ എല്ലാ രാജ്യങ്ങളിലും കോവിഡ് വ്യാപനം ശക്തമായിരിക്കും എന്ന് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
ചുരുങ്ങിയത് 10 ശതമാനമെങ്കിലും വാക്സിനേഷൻ പൂർത്തീകരിച്ചില്ല എന്നുണ്ടെങ്കിൽ വളരെ വലിയ ഒരു അപകടം ആണ് ലോകത്ത് ആകമാനം കാത്തിരിക്കുന്നത് എന്ന് ലോകാരോഗ്യസംഘടന അറിയിച്ചിട്ടുണ്ട്. ലോകാരോഗ്യ സംഘടനയുടെ സെക്രട്ടറിയായ ടെദ്രോസ് അദാനം ആണ് ഈ കാര്യം അറിയിച്ചിരിക്കുന്നത്.
കോവിഡ് ഡെൽറ്റ വകഭേദത്തേക്കാൾ ഗുരുതരമാണ് ലാംട വകഭേദം എന്നാണ് അറിയിപ്പുകൾ ലഭിച്ചിട്ടുള്ളത്. ലാംട വകഭേദം മുപ്പതിലധികം രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്ന് യു.കെ ആരോഗ്യമന്ത്രാലയം അറിയിച്ചിരിക്കുകയാണ്.
ലോകത്ത് മൂന്നാം തരംഗത്തിനു പുറമേ നാലാം തരംഗവും ഉണ്ടാകുമെന്നാണ് അറിയിപ്പുകൾ ലഭിച്ചിട്ടുള്ളത്. സംസ്ഥാനത്ത് മൂന്നാം തരംഗം ഓഗസ്റ്റ് പകുതിയോടെ വന്ന് സെപ്റ്റംബർ അവസാനത്തോടെ മൂർദ്ധന്യാവസ്ഥയിൽ എത്തും എന്നുള്ള അറിയിപ്പുകളാണ് ഇപ്പോൾ ലഭിക്കുന്നത്. പാക്കിസ്ഥാനിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത് നാലാം തരംഗത്തിന് തുടക്കം ആണെന്നാണ് ലഭിക്കുന്ന അറിവുകൾ.
സംസ്ഥാനത്ത് ഈയിടെയായി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10% നു താഴേക്ക് പോകുന്നതേയില്ല. എല്ലാവരും ജാഗ്രത പാലിച്ചാൽ മാത്രമേ ഈ രോഗത്തിൽ നിന്നും ലോകത്തെ കര കയറ്റാൻ സാധിക്കുകയുള്ളൂ. അതിനാൽ തന്നെ എല്ലാവരും സർക്കാർ നിർദ്ദേശിച്ചിരിക്കുന്ന പ്രോട്ടോകോൾ പാലിക്കേണ്ടതാണ്. അടുത്തതായി പ്ലസ് ടു സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ട ആളുകൾക്ക് തിരിച്ചെടുക്കാൻ എന്തെല്ലാമാണ് ചെയ്യേണ്ടത് എന്ന് നോക്കാം.
അതായത് 2018 – 19 വർഷങ്ങളിൽ നടന്ന പ്രളയത്തോടനുബന്ധിച്ച് പ്ലസ് ടു സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടിട്ടുണ്ട് എങ്കിൽ അത് വീണ്ടെടുക്കാൻ ഒരു അവസരം തന്നിരിക്കുകയാണ് സർക്കാർ. ഇതിനായുള്ള അപേക്ഷകൾ ഇപ്പോൾ വിളിച്ചിട്ടുണ്ട്. http://www.dhsekerala.gov.in/contacts.htm കൂടുതൽ വിവരങ്ങൾക്കും സംശയ നിവാരണത്തിനും മുകളിൽ തന്നിരിക്കുന്ന നമ്പറിൽ കോൺടാക്ട് ചെയ്യാവുന്നതാണ്.
അടുത്തത് കാലാവസ്ഥയുമായി ബന്ധപ്പെട്ട ഒരു അറിയിപ്പാണ്. സംസ്ഥാനത്ത് മലപ്പുറം, വയനാട്, തൃശൂർ, എറണാകുളം, ഇടുക്കി എന്നീ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. 09/07/2021 മുതൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷകർ പ്രതിപാദിച്ചിരിക്കുന്നത്. വളരെ പ്രധാനപ്പെട്ട ഈ കാര്യങ്ങൾ എല്ലാവരിലേക്കും എത്തിച്ചേർന്നതിനായി ഓരോരുത്തരും പരമാവധി ഷെയർ ചെയ്യുക.