ബാങ്കുകളുടെ പ്രവർത്തി ദിവസങ്ങളിൽ വലിയ മാറ്റം. ജനങ്ങൾക്ക് സൗകര്യമായ സമയക്രമം.

കേരള സംസ്ഥാനത്തെ ബാങ്കുകളുടെ പ്രവർത്തി സമയത്തിൽ കാര്യമായ മാറ്റം ആണ് വരുത്തിയിരിക്കുന്നത്. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിന് വേണ്ടി നിരവധി നിയന്ത്രണങ്ങൾ കേരള സംസ്ഥാനത്ത് നടപ്പാക്കിയിരുന്നു. ഇത് കൂടുതൽ ബാധിച്ചിരുന്ന മേഖല ബാങ്കിംഗ് മേഖല തന്നെയാണ്.

കാരണം നിരവധി വ്യക്തികൾ ബാങ്കിലേക്ക് എത്തുന്നു, എന്നാൽ ബാങ്കുകളിൽ പ്രവേശിക്കുവാൻ കഴിയുന്നില്ല. ഇപ്പോഴും ബാങ്കുകളുടെ മുന്നിൽ വലിയ വരിയാണ് കാണുന്നത്. ഈ ഒരു പ്രശ്ന പരിഹാരത്തിനുള്ള മാർഗമെന്ന് പറയുന്നത് കൂടുതൽ സമയം കൂടുതൽ പ്രവർത്തി ദിവസങ്ങളിൽ ബാങ്കുകൾ പ്രവർത്തിക്കുക എന്നതാണ്.

ഇപ്പോഴത്തെ നിലവിലെ സാഹചര്യം അനുസരിച്ച് എല്ലാ ശനി ഞായർ ദിവസങ്ങളും ബാങ്കുകൾക്ക് അവധി നൽകിയിട്ടുണ്ട്. എന്നാൽ പുതിയ തീരുമാനത്തിലൂടെ വലിയ മാറ്റമാണ് ബാങ്കുകളുടെ പ്രവർത്തി ദിവസങ്ങളിൽ മാറ്റിയിരിക്കുന്നത്.

ഇനി മുതൽ ഉള്ള എല്ലാ മാസങ്ങളിലും ആദ്യത്തെ രണ്ട്, നാല് ആഴ്ചകളിലെ ശനിയാഴ്ചക്ക് ബാങ്കുകൾക്ക് അവധി നൽകിയിട്ടുണ്ട്. എന്നാൽ ഒരു മാസത്തിലെ ആദ്യത്തെ ശനിയാഴ്ചയും, മൂന്നാമത്തെ ശനിയാഴ്ചയും അതോടൊപ്പം അഞ്ചാം ശനിയാഴ്ചയും ബാങ്ക് തുറന്നു പ്രവർത്തിക്കാൻ ആണ് പുതിയ തീരുമാനം.

അതുകൊണ്ടുതന്നെ ഇനി വരുന്ന മാസങ്ങളിൽ രണ്ടാം ശനിയാഴ്ചയും നാലാം ശനിയാഴ്ചയും ഒഴിച്ച് എല്ലാശനിയാഴ്ചയും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുന്നതാണ്. ഈ ഒരു തീരുമാനം കൂടുതൽ ജനങ്ങൾക്ക് ഉപകാരപ്രദമാകും എന്നാണ് വിലയിരുത്തൽ. ഇങ്ങനെ ബാങ്കുകൾക്ക് കൂടുതൽ പ്രവർത്തി ദിനങ്ങൾ കൊടുക്കുന്നതിലൂടെ ബാങ്കുകളുടെ മുന്നിലുള്ള തിരക്ക് ഒഴിവാകുന്നതാണ്.