കേരളത്തിലെ തൊഴിൽ രഹിതരായ വനിതകൾക്ക് ഒരു സന്തോഷ വാർത്ത. അഞ്ചാംക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യത. അവസാന തീയതി ഒക്ടോബർ 20

കേരളത്തിലെ തൊഴിൽ രഹിതരായ വനിതകൾക്ക് ഒരു സന്തോഷ വാർത്ത. കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ സൈക്കോളജിസ്റ്റ്, ലീഗൽ കൗൺസിലർ, സോഷ്യൽ വർക്കർ കം കേസ് വർക്കർ, കെയർടേക്കർ, ഫീൽഡ് വർക്കർ സെക്യൂരിറ്റി, ക്ലീനിങ് സ്റ്റാഫ്, എന്നിങ്ങനെയുള്ള വിവിധ തരത്തിലുള്ള ഒഴിവുകളിലേക്ക് നിർദ്ദേശിച്ചിരിക്കുന്ന യോഗ്യതയുള്ള വനിതാ ഉദ്യോഗാർത്ഥികളിൽ നിന്നും ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുകയാണ്.

അഞ്ചാംക്ലാസ് മുതൽ വിദ്യാഭ്യാസ യോഗ്യതയുള്ള വനിത ഉദ്യോഗാർത്ഥികൾക്ക് ആണ് ഇത്തരത്തിൽ ഒഴിവുകളിലേക്ക് അപേക്ഷിക്കാനായി അവസരം വന്നിരിക്കുന്നത്. വീടുകളിൽ ജോലിയില്ലാതെ വിഷമിച്ചിരിക്കുന്ന സ്ത്രീകൾക്കുള്ള സന്തോഷ വാർത്തയാണ് ഇത്. ഹോം മാനേജർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പ്രായപരിധി 23 മുതൽ 35 വരെയും വിദ്യാഭ്യാസയോഗ്യത എം എസ് ഡബ്ലിയു  അല്ലെങ്കിൽ എം എ സൈക്കോളജി എന്നിവയുമാണ്.

സൈക്കോളജിസ്റ്റ് തസ്തികയിലേക്ക് അപേക്ഷിക്കുന്നതിന് പ്രായപരിധി 23 മുതൽ 35 വരെയും വിദ്യാഭ്യാസ യോഗ്യത എം എ അല്ലെങ്കിൽ  എം എസ് സി സൈക്കോളജിയും ഒരു വർഷത്തെ പ്രവൃത്തിപരിചയവും ആണ്. കെയർ ടേക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നതിനുള്ള പ്രായപരിധി 23 മുതൽ 45 വരെയും വിദ്യാഭ്യാസ യോഗ്യത പി ഡി സി യുമാണ്. സെക്യൂരിറ്റി തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി 23 മുതൽ 35 വയസ്സു വരെയും, വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസിയുമാണ്.

ക്ലീനിംഗ് സ്റ്റാഫിനാകട്ടെ 23 മുതൽ 35 വരെ പ്രായപരിധിയും വിദ്യാഭ്യാസ യോഗ്യത അഞ്ചാംക്ലാസുമാണ്.ലീഗൽ കൗൺസിലറിന് അഭിഭാഷക പ്രവർത്തി പരിചയവും ഫീൽഡ് വർക്കർ തസ്തികയ്ക്ക് സോഷ്യോളജി സൈക്കോളജി എന്നവയിൽ ഏതെങ്കിലും ഒന്നിന് എംഎസിയോ എം എയോ ആവശ്യമാണ്. രണ്ടിനും പ്രായപരിധി 23 മുതൽ 35 ആണ്.

അഞ്ചാംക്ലാസോ അതിനുമുകളിലോ വിദ്യാഭ്യാസ യോഗ്യതയുള്ള സ്ത്രീകൾക്ക് ഈ തസ്തികകളിലേക്ക് അപേക്ഷിക്കാൻ സാധിക്കുന്നതാണ്. കേരളത്തിന്റെ പല ജില്ലകളിലും അങ്ങിങ്ങായി പല തസ്തികകളിലേക്കും ഒരുപാട് ഒഴിവുകൾ നിലവിലുണ്ട്. അവയിൽ പാർടൈം ജോലികൾ ഒഴികെയുള്ളവയിൽ താമസിച്ചു കൊണ്ടുള്ള ജോലിയാണ് ഉള്ളത്. വെള്ളപേപ്പറിൽ എഴുതിയ അപേക്ഷയോടൊപ്പം പ്രായം, വിദ്യാഭ്യാസ യോഗ്യത, തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ, പ്രവർത്തി പരിചയമുണ്ടെങ്കിൽ അതുമായി ബന്ധപ്പെട്ട സർട്ടിഫിക്കറ്റുകൾ എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ കോപ്പികൾ സഹിതം 2020 ഒക്ടോബർ ഇരുപതാം തീയതി വൈകുന്നേരം 5 മണിക്ക് മുൻപ് ലഭിക്കത്തക്ക രീതിയിൽ ആണ് അപേക്ഷ അയക്കേണ്ടത്.

അപേക്ഷ അയക്കുന്ന ജില്ല, തസ്തിക എന്നിവ വ്യക്തമായി അപേക്ഷയിൽ രേഖപ്പെടുത്തേണ്ടതാണ്. സ്റ്റേറ്റ് പ്രൊജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി,  റ്റി.സി 20/1652, കൽപ്പന, കുഞ്ചാലുംമൂട്, കരമന പി. ഒ, തിരുവനന്തപുരം എന്ന മേൽവിലാസത്തിൽ ആണ് പ്രസ്തുത തസ്തികയിലേക്കുള്ള അപേക്ഷ അയക്കേണ്ടത്. ജോലിയുമായി സംബന്ധിച്ച് എന്തെങ്കിലും ആശയകുഴപ്പം ഉണ്ടെങ്കിൽ 0471- 2348666 എന്ന നമ്പറിൽ ബന്ധപ്പെട്ട് വ്യക്തമാക്കാൻ സാധിക്കുന്നതാണ്.’www.keralasamakhya.org‘ എന്ന വെബ്സൈറ്റ് സന്ദർശിച്ച് ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ അറിയാൻ സാധിക്കും. കൂടാതെ വെബ്സൈറ്റിൽ കൊടുത്തിരിക്കുന്ന എല്ലാ മാർഗ്ഗനിർദ്ദേശങ്ങളും കൃത്യമായി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രമേ അപേക്ഷ അയക്കാൻ പാടുള്ളൂ.