അഞ്ചാം ക്ലാസ്സ്‌ മുതൽ യോഗ്യതയുള്ള സ്ത്രീകൾക്ക് തൊഴിലവസരം. 10,500 രൂപ വരെയുള്ള ശമ്പളം വാങ്ങാം. എത്രയും വേഗം അപേക്ഷിക്കൂ.

വനിത ശിശു വികസന വകുപ്പിന് കീഴിലുള്ള കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വിവിധ ജില്ലകളിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് ഹോം മാനേജർ,  സൈക്കോളജിസ്റ്റ്, ലീഗൽ കൗൺസിലർ,  ലീഗൽ കേസ് വർക്കർ,  ഫീൽഡ് വർക്കർ, കെയർടേക്കർ,  സെക്യൂരിറ്റി, ക്ലീനിംഗ് സ്റ്റാഫ് എന്നീ തസ്തികകളിലേക്ക് യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികളുടെ അപേക്ഷാ ക്ഷണിച്ചിരിക്കുന്നു.

അഞ്ചാം ക്ലാസ് മുതൽ യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾക്ക് ആണ് ഈ അവസരം വന്നിരിക്കുന്നത്. ഈ ജോലിക്കായി അപേക്ഷിക്കുന്ന ഉദ്യോഗാർത്ഥികൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് പരിശോധിക്കാം. ഹോം മാനേജർ തസ്തികകളിൽ ജോലി ലഭിക്കുന്നവർക്ക് പ്രതിമാസം പതിനെട്ടായിരം രൂപയാണ് വേതനമായി നൽകുക.  ഈ തസ്തികയിൽ രണ്ട് ഒഴിവുകളാണ് നിലവിൽ രേഖപ്പെടുത്തിയിട്ടുള്ളത്.

അടുത്തതായി പാർടൈം സൈക്കോളജിസ്റ്റ് എന്ന തസ്തികയാണ്. വിവിധ ജില്ലകളിലായി അഞ്ച് ഒഴിവുകൾ ഉള്ള ഈ തസ്തികയിൽ ജോലിക്ക് പ്രവേശിക്കുന്ന വ്യക്തിക്ക് പ്രതിമാസം 7000 രൂപയാണ് ശമ്പളമായി ലഭിക്കുക. ഈ രണ്ട് തസ്തികകളിലേക്കും അപേക്ഷിക്കുവാനുള്ള പ്രായപരിധി 23 വയസ്സ് മുതൽ 35 വയസ്സ് വരെയാണ്. കെയർടേക്കർ ആയി ജോലിയിൽ പ്രവേശിക്കുന്ന ആൾക്ക് 9500 രൂപയാണ് സാലറി ലഭിക്കുക. മാത്രമല്ല പ്രായപരിധി 23 വയസ്സ് മുതൽ 45 വയസ്സ് വരെയാണ്. അടുത്ത തസ്തിക ആയ സെക്യൂരിറ്റി ജോലിയിലേക്ക് അപേക്ഷ സമർപ്പിച്ച് ജോലി ലഭിക്കുന്നവർക്ക് പ്രതിമാസം 7,500 രൂപയാണ് ശമ്പളമായി ലഭിക്കുന്നത്.

പ്രായ പരിധി 23 വയസ്സിനും 35 വയസ്സിനും ഇടയിൽ ആയിരിക്കണം. ക്ലീനിംഗ് സ്റ്റാഫുകൾക്ക് ലഭിക്കുക പ്രതിമാസം 6500 രൂപയാണ്. ഈ തസ്തികയിലും 23 വയസ്സു മുതൽ 35 വയസ്സ് വരെയുള്ള ആളുകളാണ് പരിഗണിക്കുന്നത്. അടുത്ത തസ്തിക ആയ ലീഗൽ കൗൺസിലർ എന്ന ജോലിയിൽ പ്രവേശിക്കുന്നവർക്ക് പ്രതിമാസം എട്ടായിരം രൂപയാണ് ലഭ്യമാവുക.  23 വയസ്സ് മുതൽ 35 വയസ്സ് വരെയുള്ള ആളുകളെയാണ് ഈ ഒരു  തസ്തികയിലേക്ക് പരിഗണിക്കുന്നത്.

ഫീൽഡ് വർക്കർ തസ്തികയിൽ പ്രവേശിക്കുന്ന ആളുകൾക്ക് 10500 രൂപയാണ് പ്രതിമാസം ലഭ്യമാവുക. ഈയൊരു ജോലിക്കും പ്രായപരിധി 23 വയസ്സ് മുതൽ 35 വയസ്സ് വരെയാണ്. അപേക്ഷകർ വെള്ളപേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും ഒപ്പം വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, പ്രായപരിധി, പ്രവർത്തി പരിചയം, എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം ഹാജരാക്കേണ്ടതാണ്.

2020 ഒക്ടോബർ 20 വൈകുന്നേരം 5 മണിക്ക് മുൻപായി ലഭിക്കത്തക്കവിധം അപേക്ഷകൾ അയക്കുക. അപേക്ഷകന്റെ  പേരും,  അപേക്ഷിക്കാൻ ഉദ്ദേശിക്കുന്ന തസ്തികയുടെ പേരും കൃത്യമായി രേഖപ്പെടുത്തേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്കായി കേരള മഹിളാ സമഖ്യയുടെ  ഒഫീഷ്യൽ സൈറ്റ് പരിശോധിക്കുക. അതിലുള്ള വിശദ വിവരങ്ങൾ വായിച്ചു മനസ്സിലാക്കിയതിനുശേഷം ആയിരിക്കണം ഉദ്യോഗാർത്ഥികൾ അപേക്ഷകൾ സമർപ്പിക്കേണ്ടത്. തൊഴിൽ കാത്തുകിടക്കുന്ന യുവതികൾക്ക് വളരെ നല്ലൊരു അവസരമാണ് ഇത്. അതുകൊണ്ടുതന്നെ അർഹരായ യുവതികൾ എത്രയും വേഗം തന്നെ ഇതിലേക്ക് അപേക്ഷ സമർപ്പിക്കുവാൻ ആയി ശ്രദ്ധിക്കുക.