സ്ത്രീകളുടെ പുനർവിവാഹത്തിനായി 25000 രൂപ സഹായം നൽകി വനിതാ ശിശു വികസന വകുപ്പ്. കൂടുതൽ കാര്യങ്ങൾ അറിയാം.

വനിതാശിശുവികസന വകുപ്പിന്റെ മംഗല്യ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിധവകൾ, നിയമപരമായി വിവാഹമോചനം നേടിയവർ എന്നിവർക്കയാണ് ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ഈ മംഗല്യപദ്ധതി. വളരെ അധികം സഹായകമായ ഒരു അറിയിപ്പാണ് ഇപ്പോൾ വന്നിരിക്കുന്നത്‌.

ഇത്തരം സ്ത്രീകളുടെ പുനർ വിവാഹത്തിനായി 25000 രൂപ ധനസഹായം നൽകുന്നതായി ജില്ലാ വനിതാ ശിശു വികസന വകുപ്പിന്റെ ഓഫീസർ അറിയിച്ചിരിക്കുകയാണ്.

ബി പി എൽ വിഭാഗത്തില്പെട്ടവരും അതുപോലെ മറ്റു മുൻഗണന വിഭാഗത്തിൽ പെട്ടവരുമായ 18 നും 50 നും ഇടയിൽ പ്രായമുള്ള വിധവകൾക്കും നിയമപരമായി വിവാഹമോചനം നേടിയവർക്കും അപേക്ഷിക്കാം.

ഓൺലൈനായി അപേക്ഷ സമർപ്പിക്കാം എന്നു ജില്ല വനിതാ ശിശു വികസന വകുപ്പ് ഓഫീസർ അറിയിച്ചിട്ടുണ്ട്. കൂടുതൽ വിവരങ്ങൾക്ക്കായി അടുത്തുള്ള അംഗണവടിയിലോ അല്ലെങ്കിൽ വനിതാ ശിശു വികസന വകുപ്പ് ഉം ആയിട്ടു ബന്ധപ്പെടുക.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15 ആണ്.ആവശ്യമുള്ളവർ എല്ലാവരും ഈ സഹായം നഷ്ടപ്പെടുത്താതെ ഉപയോഗിക്കുക. അറിയില്ലാത്തവർക്കായി ഇത് ഷെയർ ചെയ്യുക.