യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവത്തിൽ ഞെട്ടൽ മാറാതെ കേരളം!! പ്രണയ പക ഇല്ലാതാക്കിയത് ഒരു കുടുംബത്തിന്റെ പ്രതീക്ഷകൾ.

ടോക്സിക് റിലേഷൻഷിപ്പുകളിൽ അകപ്പെട്ട് ഗുരുതരമായ അപകടങ്ങൾക്ക് ഇരയായിട്ടുള്ളവരുടെ അനുഭവങ്ങളും, വാർത്തകളുമെല്ലാം നമ്മൾ സോഷ്യൽ മീഡിയയിലൂടെയും, അല്ലാതെയും കണ്ടിട്ടും, കേട്ടിട്ടുമെല്ലാം ഉണ്ടാകും.

ഈ കഴിഞ്ഞ മാസങ്ങളിലായി കേരളത്തിൽ തന്നെ ഇത്തരത്തിലുള്ള നിരവധി ഞെട്ടിപ്പിക്കുന്ന സംഭവങ്ങൾ അരങ്ങേറിയതിനെ കുറിച്ചുള്ള വാർത്തകൾ നമ്മൾ കേട്ടിട്ടുള്ളതാണ്. പ്രണയാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ യുവാവിന്റെ മുഖത്ത് ആസിഡ് ഒഴിച്ചതും, വിദ്യാർത്ഥിനിയായ പെൺകുട്ടിയെ കുത്തിപ്പരിക്കേൽപ്പിച്ചതുമെല്ലാം ഇത്തരത്തിലുള്ള ടോക്സിക് റിലേഷൻഷിപ്പുകൾക്ക് ഉദാഹരണമാണ്.

കഴിഞ്ഞ ദിവസം കേരള ജനതയെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു പ്രണയാഭ്യർത്ഥന നിരസിച്ചതിന് യുവതിയെ തീകൊളുത്തി കൊലപ്പെടുത്തിയ സംഭവം. കോഴിക്കോട് ജില്ലയിലെ തിക്കോടിയിൽ ആണ് ഈ ദാരുണ സംഭവം നടന്നത്. തിക്കോടി പഞ്ചായത്തിൽ താൽക്കാലിക ജീവനക്കാരിയായി ജോലി ചെയ്ത് വന്നിരുന്ന 23 വയസ്സുകാരിയായ കൃഷ്ണപ്രിയ എന്ന യുവതിയാണ് പൊള്ളലേറ്റ് മരിച്ചത്.

കൃഷ്ണപ്രിയയുടെ ദേഹത്ത് തീ കൊളുത്തിയശേഷം സ്വയം തീ വെച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന കൃഷ്ണകുമാറും ഇന്ന് പുലർച്ചയോടെ മരണപ്പെട്ടിരുന്നു. ഇന്നലെ രാവിലെ പത്തുമണിയോടടുത്ത് തിക്കോടി പഞ്ചായത്ത് ഓഫീസിന് മുൻപിൽ വെച്ചായിരുന്നു ഈ സംഭവം നടന്നത്.

കൃഷ്ണപ്രിയയും, നന്ദുവും തമ്മിൽ വളരെ കാലമായി പരിചയം ഉണ്ടായിരുന്നു. എന്നാൽ രണ്ടു പേർക്കിടയിലും ഇടക്കിടക്ക് വഴക്കുകൾ ഉണ്ടാകാറുണ്ടെന്നും, ഇരുവരും തമ്മിലുള്ള മാനസിക അടുപ്പം കുറവായിരുന്നെന്നുമാണ്  അടുത്ത സുഹൃത്തുക്കൾ പറഞ്ഞത്.

പലകാര്യത്തിലും നന്ദു കൃഷ്ണപ്രിയ ഭീഷണിപ്പെടുത്താറുണ്ടെന്നും, ഈ വിവരമറിഞ്ഞ കൃഷ്ണപ്രിയയുടെ വീട്ടുകാർ  നന്ദുവിനോട് സംസാരിച്ചെങ്കിലും നന്ദു വീട്ടുകാരെ ഭീഷണിപ്പെടുത്തുകയായിരുന്നു ചെയ്യുന്നത്. ഇത്തരത്തിൽ നന്ദുവിനെ ശല്യം രൂക്ഷമായി നിൽക്കുന്ന സമയത്തായിരുന്നു കഴിഞ്ഞ ആഴ്ച പഞ്ചായത്ത് ഓഫീസിൽ പ്രൊജക്റ്റ് അസിസ്റ്റന്റ് ആയി കൃഷ്ണപ്രിയക്ക് താൽക്കാലിക ജോലി ലഭിക്കുന്നത്.

രാവിലെ ജോലിക്ക് പോയിക്കൊണ്ടിരുന്ന വഴിയിൽ വച്ചായിരുന്നു നന്ദു കൃഷ്ണപ്രിയയെ ആക്രമിച്ചത്. തീ കൊളുത്തുന്നതിന് മുമ്പ് ഇയാൾ കൃഷ്ണപ്രിയയെ കുത്തി പരിക്കേൽക്കുകയും ചെയ്തിരുന്നു. കൃഷ്ണപ്രിയയുടെ ദേഹത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയശേഷം ഇയാൾ സ്വയം തീകൊളുത്തുകയായിരുന്നു.

സംഭവം കണ്ട് ഓടിക്കൂടിയ നാട്ടുകാർ  സമീപത്തുള്ള കിണറിൽ നിന്നും വെള്ളം കോരിഒഴിച്ച് തീ കെടുത്തുകയും ഇരുവരെയും ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽത്തിച്ചെങ്കിലും അവിടെനിന്ന് കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ കൃഷ്ണപ്രിയ വൈകിട്ട് നാലുമണിയോടെ  മരണപെട്ടു. ശനിയാഴ്ച പുലർച്ചെ രണ്ട് മണിയോടെ നന്ദകുമാറും മരണപ്പെട്ടു.