2021 ഫെബ്രുവരി എട്ടാം തീയതി മുതൽ ഫേസ്ബുക്കിന്റെ കീഴിലുള്ള വാട്സ്ആപ്പ് എന്ന പ്രമുഖ അപ്ലിക്കേഷനിൽ വിവിധ മാറ്റങ്ങളാണ് വരാനിരിക്കുന്നത്. 2021 ഫെബ്രുവരി എട്ടാം തീയതിയിൽ വാട്സ്ആപ്പ് ഉപഭോക്താക്കൾ വാട്സാപ്പിൽ അപ്ഡേറ്റ് ചെയ്യുന്ന സേവന നിബന്ധനകൾ അംഗീകരിക്കാത്ത പക്ഷം അക്കൗണ്ട് ഡിലീറ്റ് ചെയ്യുന്നതാണ് എന്നാണ് പുതിയ റിപ്പോർട്ട് വ്യക്തമാക്കുന്നു.
A രാജ്യത്ത് സൈബർ മേഖലയിൽ മികച്ച മുന്നേറ്റമാണ് നടന്നുകൊണ്ടിരിക്കുന്നത്. അതുകൊണ്ടുതന്നെ സ്വകാര്യ നിയമങ്ങളിലും ലോക സംഘടനകൾക്ക് ഇടയിൽ വലിയ നിയമ മാറ്റങ്ങൾ വന്നുകൊണ്ടിരിക്കുകയാണ്.
എല്ലാ ആപ്ലിക്കേഷനുകളും ഇത്തരം സ്വകാര്യ നിബന്ധനങ്ങൾ അംഗീകരിക്കേണ്ടതാണ്. അതുകൊണ്ടുതന്നെ ഇത്തരം സ്വകാര്യ നിയമങ്ങളെല്ലാം ഉൾക്കൊണ്ടാണ് പുതിയ വാട്സ്ആപ്പ് അപ്ഡേറ്റ് വരുന്ന ഫെബ്രുവരി മാസം വരുന്നത്.
ഈയൊരു നിയമം ഉപഭോക്താക്കൾ അംഗീകരിക്കാൻ തയ്യാറായില്ലെങ്കിൽ തുടർന്ന് വാട്സ്ആപ്പ് ഉപയോഗിക്കാൻ കഴിയാത്ത വിധത്തിൽ ആവും എന്നാണ് കമ്പനി ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്.
വരും ദിവസങ്ങളിൽ എന്തൊക്കെ നിബന്ധനകളാണ് ഉപഭോക്താക്കൾ സ്വീകരിക്കേണ്ടത് എന്ന് വാട്സ്ആപ്പ് വ്യക്തമാക്കേണ്ടതുണ്ട്. വരും ദിവസങ്ങളിൽ തന്നെ വാട്സ്ആപ്പ് എന്തൊക്കെ നിബന്ധനകളാണ് മുന്നോട്ടുവയ്ക്കുന്നത് എന്നതിന്റെ പട്ടിക തയ്യാറാക്കുന്നതുമാണ്.