2021 ഫെബ്രുവരി മാസം മുതൽ വാട്സാപ്പിൽ രണ്ടു പുതിയ മാറ്റങ്ങളാണ് വരാൻ ഇരിക്കുന്നത്. വാട്സാപ്പിലെ പുതിയ നിയമങ്ങൾ അംഗീകരിക്കാത്ത വ്യക്തികൾക്ക് ഇനിമുതൽ വാട്ട്സ്ആപ്പ് ലഭ്യമാവുകയും ഇല്ല. അത്രക്കാർക്ക് വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാം എന്ന തീരുമാനത്തിലേക്കാണ് വാട്സ്ആപ്പ് ഒരുങ്ങിയിരിക്കുന്നത്.
ലോകത്തിൽ തന്നെ ഏറ്റവും വലിയ സന്ദേശ കൈമാറ്റം അപ്ലിക്കേഷനായ വാട്സാപ്പിൽ ഏറ്റവും പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങളാണ് ഫെബ്രുവരി മാസം മുതൽ വരുത്തുന്നതെന്ന് വാട്സ്ആപ്പ് ബീറ്റാ വേർഷൻ റിപ്പോർട്ട് ചെയ്യുന്നു.
ഈ മാറ്റങ്ങൾ ആൻഡ്രോയ്ഡ് ഫോണുകളിലെ ബീറ്റ വേർഷനുകളിൽ v2.20.206.19 എന്ന അപ്ഡേറ്റുകളിലും, ഐഒസ് ഡിവൈസുകളിൽ v2.20.206.19 എന്ന അപ്ഡേറ്റുകളിലും ലഭ്യമാകും.
ടെലിഗ്രാമിൽ പുതിയ അപ്ഡേറ്റ് നൽകുന്നത് അവരുടെ ചാറ്റ് ബോട്ട് ആണ്. അത്തരത്തിലുള്ള പരീക്ഷണത്തിനാണ് വാട്സാപ്പും ഒരുങ്ങുന്നത്. നേരത്തെ വാട്സ്ആപ്പുകളിൽ പുതിയ അപ്ഡേറ്റുകൾ ലഭ്യമായിട്ടുണ്ടോ എന്നറിയുന്നതിന് വേണ്ടി പ്ലേ-സ്റ്റോറിൽ ചെന്ന് നോക്കേണ്ടിയിരുന്ന സാഹചര്യം ആണ് ഉണ്ടായിരുന്നത്.
എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന പുതിയ മാറ്റത്തിലൂടെ അപ്ലിക്കേഷന്റെ ഉള്ളിൽ തന്നെ ഉള്ള ആപ്പ് ഇൻ ബാനറിലൂടെ പുതിയ അപ്ഡേഷനുകൾ ലഭ്യമാകുന്നതാണ്. ഇതിന്റെ ഭാഗമായി പുതിയ ഗൈഡ് ലൈൻ അലെർട്ടും വാട്സ്ആപ്പ് ലഭ്യമാക്കുന്നതാണ്.
അതായത് ഓരോ അപ്ഡേറ്റുകളുടെയും അലർട്ടുകൾ ഫോണുകളിലേക്ക് മെസ്സേജ് ആയി ലഭ്യമാകുന്നതാണ്. വാട്സാപ്പിലെ പുതിയ നിബന്ധനകൾ അംഗീകരിക്കാത്ത ആളുകൾക്ക് വാട്സ്ആപ്പ് ലഭ്യമാവുകയും ഇല്ല അവർക്ക് വാട്സ്ആപ്പ് ഡിലീറ്റ് ചെയ്യാം എന്നുള്ള അലർട്ടും ആണ് വാട്സ്ആപ്പ് നൽകിയിരിക്കുന്നത്.