ചീഞ്ഞ മുട്ട ഫ്രൈ മുതൽ ഉറുമ്പിന്റെ മുട്ട കൊണ്ടുള്ള സൂപ്പ് വരെ ഇവർ ഭക്ഷണമാക്കും!! വിചിത്രമായ ഭക്ഷണങ്ങൾ പരിചയപ്പെടാം.

എല്ലാ മനുഷ്യർക്കും പൊതുവേ ഇഷ്ടമുള്ള കാര്യമാണ് അവർക്ക് ഇഷ്ട്ടപെട്ട ഭക്ഷണം കഴിക്കുക എന്നത്. ഓരോരുത്തർക്കും അവരുടേതായ ഇഷ്ട ഭക്ഷണങ്ങൾ ഉണ്ടാകും. അതുപോലെ തന്നെ പല നാടുകളിലും വ്യത്യസ്തമായ നിരവധി ഭക്ഷണങ്ങൾ നമുക്ക് കാണാൻ സാധിക്കുന്നതാണ്.

ഇത്തരത്തിലുള്ള പല ഭക്ഷണങ്ങളുടെ വാർത്തകളും, അത് കഴിക്കുന്നതിന്റെ വീഡിയോകളുമെല്ലാം നമ്മൾ സോഷ്യൽ മീഡിയയിലൂടെയും, മറ്റും കാണുകയും, കേൾക്കുകയുമെല്ലാം ചെയ്തിട്ടുണ്ടാകും. നമ്മളിൽ ചുരുക്കം ചിലർ ഇതുപോലുള്ള വ്യത്യസ്തമായ ഭക്ഷണങ്ങൾ  കഴിച്ചിട്ടുമുണ്ടാകും.

ഇത്തരത്തിൽ നമുക്ക് വളരെ വിചിത്രമായ തോന്നുന്ന കുറച്ച് ഭക്ഷണങ്ങളെപ്പറ്റിയാണ് ഇവിടെ ചർച്ച ചെയ്യുന്നത്. അവ ഏതെല്ലാമാണെന്ന് നമുക്ക് നോക്കാം. ആദ്യം തന്നെ നമ്മുടെ അയൽ രാജ്യമായ ചൈനയിൽ നിന്നുമുള്ള ഒരു വിചിത്രമായ ഭക്ഷണമാണ് പരിചയപ്പെടുത്തുന്നത്.

സാധാരണയായി നമ്മുടെ നമ്മളുടെ നാട്ടിൽ ആരും തന്നെ ചീഞ്ഞ മുട്ട കറിവെക്കാനോ, പൊരിക്കാനോ ഉപയോഗിക്കാറില്ല. ചീഞ്ഞ മുട്ട പൊട്ടിയാൽ ഉണ്ടാവുന്ന അസഹനീയമായ മണം വളരെയധികം അസ്വസ്ഥത ഉണ്ടാക്കുന്ന ഒന്നുതന്നെയാണ്. എന്നാൽ ചൈനയിലെ ചില സ്ഥലങ്ങളിൽ അവിടെയുള്ള ആളുകൾ ചീഞ്ഞ മുട്ട ആഹാരമാക്കാറുണ്ട്.  ഇത് വളരെ രുചികരമാണെന്നും, നിരവധി പോഷക ഗുണങ്ങൾ ചീഞ്ഞ മുട്ടയിൽ അടങ്ങിയിട്ടുണ്ട് എന്നുമാണ് ഇവർ വാദിക്കുന്നത്.

അടുത്തത് കമ്പോഡിയയിൽ സ്നാക്സ് പോലെ കഴിക്കുന്ന ഒരു ലഘു ഭക്ഷണം പരിചയപ്പെടാം. ചിലന്തി വറുത്തത് ആണ് ഇവിടുത്തെ പ്രധാന ഭക്ഷണം. നിരവധി വിനോദസഞ്ചാരികളാണ് ഇത് കഴിക്കുന്നതിന് വേണ്ടി ഇവിടേക്ക് എത്തുന്നത്. വറുത്ത ചിക്കൻ കഴിക്കുന്നത് സമാനമായ രുചിയാണ് ഇതിനെന്നാണ് ഈ വിഭവം കഴിച്ചിട്ടുള്ളവർ അഭിപ്രായപ്പെട്ടിട്ടുള്ളത്. ഇത് ഈ ചിലന്തി ഫ്രൈ ഉണ്ടാക്കുന്നതിന് വേണ്ടി പ്രത്യേക തരത്തിലുള്ള ചിലന്തികളെ ഇവിടെ വ്യാപകമായി കൃഷി ചെയ്യുന്നുണ്ട്.

അടുത്തതായി ജപ്പാനിലെ ഒരു വിഭവം പരിചയപ്പെടാം. നമ്മുടെ നാട്ടിൽ മീനുകളിടെ മാംസഭാഗമാണ് കറിവെക്കാൻ ഉപയോഗിക്കുന്നതെങ്കിൽ ഇവിടെ മീനിന്റെ കണ്ണാണ് ആഹാരമായി ഉപയോഗിക്കുന്നത്. ട്യൂണ മത്സ്യത്തിനെ കണ്ണുകളാണ് ഇങ്ങനെ പാചകം ചെയ്യാൻവേണ്ടി ഉപയോഗിക്കുന്നത്. ജപ്പാനിലെ ബാറുകളിലെല്ലാം പ്രധാനമായും വിറ്റഴിയുന്ന ഒരു വിഭവമാണിത്.

ഉറുമ്പിനെ തിന്നുന്ന ചില ആളുകളെ പറ്റി നമ്മൾ കേട്ടിട്ടുണ്ടാവും. എന്നാൽ ഉറുമ്പിനെ മുട്ടകൊണ്ട് സൂപ്പ് ഉണ്ടാക്കുന്ന ഒരു സ്ഥലമുണ്ട്. ലാവോസിൽ ആണ് ഈ ഉറുമ്പ് മുട്ട കൊണ്ടുള്ള സൂപ്പ് ഉള്ളത്. ലാവോസിലെ ഒരുപാട് ആളുകളുടെ പ്രിയപ്പെട്ട വിഭവമാണിത്. എന്തുതന്നെയായാലും നമ്മളിൽ പലർക്കും ഏതെല്ലാം വളരെ വിചിത്രമായിട്ടുള്ള ഭക്ഷണങ്ങൾ തന്നെയായിരിക്കും.