മുഖ്യമന്ത്രിയുടെ സമൂഹവിവാഹ പദ്ധതിയിൽ ലഭിക്കുന്ന ആനുകൂല്യങ്ങൾ തട്ടിയെടുക്കാൻ സഹോദരൻ സഹോദരിയെ വിവാഹം ചെയ്തു!!

സാധാരണ ജനങ്ങളെ സഹായിക്കുന്നതിന് വേണ്ടി നിരവധി ആനുകൂല്യങ്ങൾ സർക്കാർ നൽകി വരുന്ന നമുക്ക് ഏവർക്കും അറിയാം. എന്നാൽ അർഹതയില്ലാത്ത ആളുകൾ ഇത്തരത്തിലുള്ള ആനുകൂല്യങ്ങൾ ലഭിക്കാൻ വേണ്ടി പലതരത്തിലുള്ള തട്ടിപ്പുകൾ കാണിച്ച് അവസാനം പിടിക്കപ്പെട്ട സംഭവങ്ങളും മറ്റും നമ്മൾ ഇടയ്ക്കിടയ്ക്ക് വാർത്തകളിലൂടെയും, സോഷ്യൽ മീഡിയയിലൂടെയുമെല്ലാം കാണാറുള്ളത്.

ഇത്തരത്തിലുള്ള ഒരു തട്ടിപ്പിനെ പറ്റിയുള്ള വാർത്തയാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിക്കുന്നത്. ആനുകൂല്യം ലഭിക്കുന്നതിന് വേണ്ടി സഹോദരിയും, സഹോദരനും വിവാഹിതരായി സർക്കാരിനെ പറ്റിച്ച സംഭവമാണ് ഇപ്പോൾ  ചർച്ചാ വിഷയമായിരിക്കുന്നത്.

ഉത്തർപ്രദേശിലാണ് ഈ സംഭവം അരങ്ങേറിയത്. ഡിസംബർ 11ന് മുഖ്യമന്ത്രിയുടെ പദ്ധതിയുടെ ഭാഗമായി നടത്തിയ സമൂഹ വിവാഹത്തിലാണ് ഇരുവരും ചേർന്ന് ഈ തട്ടിപ്പ് നടത്തിയത്. സമൂഹ വിവാഹ ചടങ്ങിൽവച്ച് കല്യാണം കഴിക്കുന്നവർക്ക് സർക്കാർ വാഗ്ദാനം ചെയ്തിരിക്കുന്ന ധനസഹായം ലഭിക്കുന്നതിനുവേണ്ടി ആയിരുന്നു ഇരുവരും വിവാഹിതരായത്.

ഈ കഴിഞ്ഞ ഡിസംബർ 11 ശനിയാഴ്ച ഉത്തർപ്രദേശിലെ തുണ്ട്ലയിൽ നടത്തിയ കൂട്ട വിവാഹത്തിൽ ഇവരെ കൂടാതെ വേറെ 51 ദമ്പതികളും വിവാഹിതരായിരുന്നു. വിവാഹത്തിന്റെ വീഡിയോയും ഫോട്ടോയുമെല്ലാം സോഷ്യൽ മീഡിയയിലൂടെ പ്രചരിക്കാൻ ആരംഭിച്ചപ്പോഴായിരുന്നു ഇവരുടെ നാട്ടുകാർ ഇരുവരെയും തിരിച്ചറിഞ്ഞ്.

തുടർന്ന് ഈ തട്ടിപ്പ് അധികൃതരുടെ ശ്രദ്ധയിൽ പെടുത്തുകയായിരുന്നു. തുടർന്ന് ബന്ധപ്പെട്ട അധികൃതർ  ഇവരുടെ വീടുകളിലെത്തി കല്യാണത്തിന് നൽകിയ ഗൃഹോപകരണങ്ങളും മറ്റും പിടിച്ചെടുക്കുകയും ചെയ്തു.

തുടർന്ന് വിവാഹത്തിന് മേൽനോട്ടം വഹിച്ച ഭാരവാഹികളോട് സംഭവുമായി ബന്ധപ്പെട്ടുള്ള വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരത്തിൽ സർക്കാർ ചെലവിൽ നടത്തിയ പരിപാടിക്കിടയിൽ വലിയ പിഴവ് വരുത്തിയവർക്കെതിരെ കർശനമായ നിയമ നടപടി സ്വീകരിക്കുമെന്നും അധികൃതർ പറഞ്ഞു.