വാട്ടർ കണക്ഷനു വേണ്ടിയുള്ള ഒരുപാട് നാളത്തെ കാത്തിരിപ്പ് ഇനി ഒഴിവാക്കാം..

സംസ്ഥാനത്ത് ഇപ്പോഴും വളരെ അധികം ആളുകൾ ശുദ്ധമായ കുടിവെള്ളം ലഭിക്കാതെ ബുദ്ധിമുട്ടുകയാണ്. കേരള വാട്ടർ അതോറിറ്റിയിൽ കുടിവെള്ള കണക്ഷന് വേണ്ടി അപേക്ഷിച്ചവർക്ക്  വളരെ നാളത്തെ കാല താമസം ഉണ്ടാകുന്നു. ഈ ബുദ്ധിമുട്ടുകൾ എല്ലാം തന്നെ ഒഴിവാക്കി കൊണ്ട് ഉപബോക്താവിന് വളരെ പെട്ടെന്ന് തന്നെ കുടിവെള്ളം ലഭിക്കുവാൻ ജല ജീവൻ മിഷന് കീഴിൽ ഇപ്പോൾ പുതിയ ഒരു സംവിധാനം നിലവിൽ വന്നിരിക്കുന്നു.

കേരളത്തിൽ 2020 – 21 വർഷത്തേക്ക് ഇരുപതി ഒന്ന്ലക്ഷത്തിൽ  അതികം പേർക്ക് കുടിവെള്ള കണക്ഷനുകൾ കൊടുക്കണം എന്നതാണ് റ്റാർഗറ്റ് വെച്ചിരുന്നത്. എന്നാൽ ഇതിനു വേണ്ടിയുള്ള ആപ്ലിക്കേഷനുകൾ എല്ലാം ഓഫീസ് പ്രൊസീജിയറിൽ കുടുങ്ങി  കിടക്കുകയാണ്. ഇത് ഒഴിവാക്കുന്നതിനായി ഇപ്പോൾ KWA  സ്റ്റാഫുകൾക്ക്  മൊബൈൽ ഫ്രണ്ട്‌ലി ആപ്ലിക്കേഷൻ ആയ ഈ ടാപ്പ് എന്ന ആപ്പ് ലഭ്യമാക്കിരിക്കുകയാണ്.

ഈയൊരു ആപ്പ് വാട്ടർ അതോറിട്ടി ഉദ്യോഗസ്ഥർക്കായി KWA യിലെ  ഐ ടി വിങ് നിർമ്മിച്ചതാണ്. ജല അതോറിറ്റിയുടെ ജല ജീവൻ മിഷൻ പ്രകാരം വേഗത്തിൽ തന്നെ വാട്ടർ കണക്ഷൻ നൽകുവാൻ ജീവനക്കാർക്ക് ഈ ടാപ്പ് വെബ് ആപ്പ് തയ്യാറായി കഴിഞ്ഞു. ഇതിനായി ഇവർക്ക് യൂസർ ഐ ഡിയും പാസ്‌വേർഡും നൽകിയിട്ടുണ്ട്.

കണക്ഷൻ നൽകേണ്ട വീടുകളിൽ  എത്തി ഉദ്യോഗസ്ഥർ ഉപഭോക്താവിന്റെ  ആധാർ, മൊബൈൽ നമ്പർ, പേര്, മേൽ വിലാസം എന്നിവ സ്വീകരിക്കും. മീറ്റർ സ്ഥാപിച്ച സ്ഥലത്തിൻറെ ഏരിയ കോഡ്, മീറ്റർ നമ്പർ, മീറ്റർൻറെ ആദ്യത്തെ റീഡിങ് എന്നിവ എല്ലാം രേഖപ്പെടുത്തും.

ഇതിനു ശേഷം ആപ്പ് വഴി കണക്ഷൻ വിവരങ്ങൾ അസിസ്റ്റൻറ് എൻജിനീയറുടെ അറിയിക്കുന്നതാണ്. ഇത് അംഗീകരിക്കുന്നതോടു കൂടി പുതിയ കണക്ഷൻ നിലവിൽ വരും. ഈ വിവരങ്ങൾ റവന്യൂ കളക്ഷൻ സോഫ്റ്റ്‌വെയറിൽ എത്തുന്നതോടെ പുതിയ കണക്ഷനും കൺസ്യൂമർ ഐ ഡിയും നമ്പറും ലഭിക്കും.

ഇവ ഉപഭോക്താവിന്റെ മൊബൈലിലേക്ക് എത്തുന്നതോടെ പുതിയ വാട്ടർ കണക്ഷൻ എടുക്കുന്നതിന്റെ നടപടിക്രമങ്ങൾ പൂർത്തിയാകും. ഈയൊരു പ്രക്രിയയിലൂടെ വാട്ടർ കണക്ഷൻ വേണ്ടിയുള്ള ഒരുപാട് നാളത്തെ കാത്തിരിപ്പുകൾ ഒഴിവാക്കുവാൻ സാധിക്കുന്നതാണ്. വേഗത്തിൽ തന്നെ വാട്ടർ കണക്ഷൻ ഇനി മുതൽ ലഭ്യമാകും.