വെറും 60 രൂപ ചിലവിൽ വാഹനം കഴുകുന്ന സ്പ്രേയർ വീട്ടിൽ നിർമ്മിച്ചെടുക്കാം. ഇത് ഉണ്ടാക്കുന്ന വിധം കാണാം

നിങ്ങളുടെ വാഹനം വൃത്തിയായി സൂക്ഷിക്കുന്നത്, വാഹനം കൃത്യമായും സുരക്ഷിതമായും പ്രവർത്തിക്കുന്നതിന് കാരണമാകുന്നു. നന്നായി സൂക്ഷിച്ചിരിക്കുന്ന വാഹനം മികച്ച പ്രകടനം കാഴ്ചവയ്ക്കും, മാത്രമല്ല അറ്റകുറ്റപ്പണികൾ കുറവുമായിരിക്കും. സാധാരണഗതിയിൽ വാഹനം വാഷിംഗ് ഷോപ്പുകളിൽ കൊണ്ടുപോയി കഴുകാൻ കൊടുക്കുമ്പോൾ വളരെയധികം തുകയാണ് അവർ ഈടാക്കുന്നത്. എന്നാൽ ഇത്തരം ചിലവുകൾ കുറയ്ക്കാൻ വീടുകളിൽ ഇരുന്ന് എളുപ്പമായി വാഹനം കഴുകാൻ സഹായിക്കുന്ന സോപ് പത സ്പ്രേ നിർമിക്കാൻ പഠിക്കാം. 

ഇതിനായി വേണ്ടത് ഒരു രണ്ടു ലിറ്ററിന്റെ കുപ്പി, ഒരു പമ്പ് ( ചെടിക്ക് മരുന്ന് തളിക്കാൻ ഉപയോഗിക്കുന്നത്), വാഹനം കഴുകുന്ന ഷാംപൂ, 4 ടിസ്പൂൺ സോപ്പും പൊടിയും മാത്രമാണ്. ഇവിടെ മാറ്റിവച്ചിരിക്കുന്ന നാല് ടീസ്പൂൺ സോപ്പും പൊടിയിലേക്ക് അഞ്ചു രൂപയുടെ കാർ ഷാമ്പു ഒഴിച്ചു കൊടുക്കുക. ശേഷം ഇതൊന്ന് നന്നായി മിക്സ് ചെയ്ത് എടുക്കാം. മിക്സ് ചെയ്ത് വച്ചിരിക്കുന്ന ഈ ലായനി നേരത്തെ എടുത്തു വച്ചിരിക്കുന്ന കുപ്പിയിലേക്ക് ഇട്ടുകൊടുക്കുക.

പിന്നീട് കുപ്പിയുടെ മുക്കാൽ ഭാഗം വെള്ളം നിറയ്ക്കുക. അടുത്തതായി നേരത്തെ മാറ്റി വച്ചിരിക്കുന്ന പമ്പ് ഈ കുപ്പിയുടെ മുകൾവശത്തായി  മുറുക്കി കൊടുക്കുക. പമ്പ് നന്നായി കുപ്പിയിൽ മുറുക്കിയതിനുശേഷം പമ്പിന്റെ മറുവശത്ത് കാണുന്ന ഭാഗം അമർത്തിയും ഉയർത്തിയും വായു കുപ്പിയിൽ നിറച്ച് കൊടുക്കുക. കുപ്പിയിൽ നല്ല രീതിയിൽ വായു നിറഞ്ഞതിന് ശേഷം പമ്പിന്റെ മുകൾ വശത്ത് കാണുന്ന ബട്ടൻ ഉപയോഗിച്ച് സോപ്പും വെള്ളം സ്പ്രേ ചെയ്യാവുന്നതാണ്.

ഇങ്ങനെ ചെയ്യുമ്പോൾ സോപ്പും വെള്ളം മാത്രമാണ് സ്പ്രേ രീതിയിൽ പുറത്ത് വരുന്നത്. എന്നാൽ താഴെ പറയുന്ന രീതിയിൽ ചെയ്താൽ സോപ്പും വെള്ളത്തിന്റെ പത മാത്രമായിരിക്കും സ്പ്രേ രൂപത്തിൽ പുറത്ത് വരുക. ഇതിനായി നേരത്തെ ചെയ്ത് വെച്ചിരുന്ന രീതിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയാൽ മാത്രം മതിയാകും. ഇതിനായി കുപ്പിയിൽ വെള്ളം നിറക്കുന്ന സമയത്ത് കുപ്പിയുടെ കാൽ ഭാഗം മാത്രം വെള്ളം നിറയ്ക്കുവാൻ ശ്രദ്ധിക്കുക.

അതോടൊപ്പം പമ്പിൽ നിന്ന് കുപ്പിയിലേക്ക് ഇറങ്ങുന്ന ചെറിയ ട്യൂബിന്റെ നീളം കുപ്പിയിലെ വെള്ളത്തിന്റെ മുകളിൽ നിൽക്കുന്ന രീതിയിൽ മുറിച്ച് മാറ്റുക. പമ്പ് നന്നായി കുപ്പിയിൽ മുറുക്കിയതിന് ശേഷം കുപ്പി നന്നായി കുലുക്കി കൊടുക്കുക. നന്നായി പത കുപ്പിയിൽ വന്നതിന് ശേഷം പമ്പ് ഉപയോഗിച്ച് കുപ്പിയിൽ വായു നിറക്കുക. ഇനി സ്പ്രേ ചെയ്താൽ കടകളിൽ കാണുന്നത് പോലെ കുപ്പിയിൽ നിന്ന് പത മാത്രമായിരിക്കും സ്പ്രേ രൂപത്തിൽ പുറത്ത് വരുന്നത്.

വെറും 60 രൂപ ചെലവഴിച്ച് ഇത്തരമൊരു ഉപകരണം വീട്ടിൽ ഉപയോഗിക്കാൻ കഴിയുന്നത് വളരെ പ്രയോജനപ്പെടും.ഒരു കാര്യം ശ്രദ്ധയിൽ പെടുത്താൻ ഉള്ളത്, കുപ്പി എടുക്കുമ്പോൾ അത്യാവശ്യം നല്ല കരുത്ത് നൽകുന്ന കുപ്പി എടുക്കാൻ ശ്രമിക്കുക. കാരണം കുപ്പിയിൽ വായു നിറയ്ക്കുമ്പോൾ പൊട്ടിത്തെറിക്കാൻ സാദ്ധ്യതകൾ ഏറെയാണ്.

കടപ്പാട് : MasterPiece