വോട്ട് ചെയ്യാൻ പോകുന്ന എല്ലാ വ്യക്തികളും ആരോഗ്യവകുപ്പ് പാലിക്കാൻ പറഞ്ഞിരിക്കുന്നു എല്ലാ നിർദ്ദേശങ്ങളും അറിഞ്ഞിരിക്കുക. എന്തൊക്കെയാണ് ആരോഗ്യവകുപ്പ് മുന്നോട്ടുവച്ചിരിക്കുന്ന നിർദേശങ്ങൾ എന്ന് പരിശോധിക്കാം.
ഒന്നാമത്തെ കാര്യം, വോട്ട് ചെയ്യാൻ പോകുന്ന സമയത്ത് കുട്ടികളെ കൊണ്ടു പോകാതിരിക്കുക. കൊണ്ടുപോകേണ്ട ഒരു അവസ്ഥയാണ് ഉള്ളതെങ്കിൽ ആളുകൾ കൂടി നിൽക്കുന്ന സ്ഥലത്ത് കുട്ടികളുമായി നിൽക്കാതിരിക്കുക.
വോട്ട് ചെയ്യാൻ വേണ്ടി വരിയിൽ നിൽക്കുമ്പോൾ ഓരോ വോട്ടർമാർ തമ്മിലും ആറടി അകലം പാലിച്ച് നിൽക്കാൻ ശ്രമിക്കുക. വോട്ടുചെയ്യാൻ പോകുന്ന സമയത്ത് പ്രത്യേകമായി പേന കയ്യിൽ കരുതാൻ ശ്രദ്ധിക്കുക.
കാരണം ഒരുപാട് വ്യക്തികൾ വോട്ട് ചെയ്യുവാൻ വരുന്നതാണ്. അതുകൊണ്ട് തന്നെ നിങ്ങൾക്ക് ആവശ്യമായ പേന കയ്യിൽ കരുതുവാൻ ശ്രദ്ധിക്കുക.
ഐഡി കാർഡ് കൊടുത്തു വാങ്ങുന്ന സമയത്ത് സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കുക. ശേഷം വീട്ടിൽ തിരിച്ചെത്തുന്നതുവരെ കൈ എവിടെയും തുടാതെ ഇരിക്കുക. വീട്ടിൽ എത്തിയതിനു ശേഷം കൈ നന്നായി കഴുകുക. ഇത്രയും കാര്യങ്ങളാണ് പ്രധാനമായും ആരോഗ്യവകുപ്പ് മുന്നോട്ടുവെച്ചിരിക്കുന്നത്.