കഴിഞ്ഞ ദിവസങ്ങളിൽ സംസ്ഥാനത്ത് വോട്ടിംഗ് പ്രക്രിയ നടന്നതാണ്. സംസ്ഥാനത്തെ ഭൂരിഭാഗം ജനങ്ങളും അതത് പോളിംഗ് ബൂത്തുകളിൽ ചെന്ന് വോട്ട് ചെയ്തിട്ടുള്ളതുമാണ്. രാജ്യത്ത് കോവിഡ് അതിരൂക്ഷമായി പടർന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് പ്രക്രിയ നടത്തിയത്. അതുകൊണ്ടുതന്നെ ഇപ്പോൾ സംസ്ഥാനത്തെ ആരോഗ്യ വകുപ്പ് മന്ത്രി ചില നിർദ്ദേശങ്ങൾ കർശനമായി പാലിക്കുവാൻ വേണ്ടി നൽകിയിരിക്കുകയാണ്.
നിലവിൽ തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടവും രണ്ടാം ഘട്ടവും ആണ് കഴിഞ്ഞിരിക്കുന്നത്. ഇനി വരും ദിവസങ്ങളിൽ ഇതിന്റെ ബാക്കിയുണ്ടാവുന്നതുമാണ്. ഈയൊരു കാരണത്താൽ തന്നെ കോവിഡ് അതിരൂക്ഷമായി പടരുവാൻ ഉള്ള എല്ലാ സാധ്യതകളും മുന്നിൽ കാണുന്നതാണ്.
ഈയൊരു സാഹചര്യം കണക്കിലെടുത്തു കൊണ്ടാണ് സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി വോട്ട് ചെയ്ത് ജനങ്ങളോടും ഇനി വോട്ട് ചെയ്യാൻ പോകുന്ന ജനങ്ങളോടും കർശനമായി നിയന്ത്രിക്കാൻ വേണ്ടിയുള്ള നിർദ്ദേശങ്ങൾ നൽകിയിരിക്കുന്നത്.
സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി പറയുന്നതനുസരിച്ച് വോട്ടു ചെയ്ത വ്യക്തികൾ പരമാവധി വീട്ടിനകത്ത് തന്നെ ഇരിക്കണം. വോട്ടിംഗ് പ്രക്രിയ കഴിഞ്ഞതിനുശേഷം ഒരുപാട് വ്യക്തികൾ പുറത്തിറങ്ങി നടക്കുന്നത് കൂടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇത് കോവിഡ് അതിരൂക്ഷമായി പകരുവാനും മരണനിരക്ക് കൂടുവാനും ഇടവരുത്തും.
വളരെ അത്യാവശ്യഘട്ടങ്ങളിൽ അല്ലാതെ ഒരു കാരണവശാലും പുറത്തിറങ്ങരുത് എന്നാണ് നിർദ്ദേശിച്ചിരിക്കുന്നത്. ഇതിന് ഉത്തമ ഉദാഹരണമാണ് കഴിഞ്ഞ പ്രാവശ്യത്തെ ലോക് ഡൗൺ അവസാനിച്ചതോട് കൂടി കോവിഡ് നിരക്ക് ക്രമാതീതമായി ഉയർന്നിരുന്നതാണ്.
ഇത് കണക്കിലെടുത്ത് കൊണ്ട് തന്നെയാണ് നിലവിൽ ഇത്തരമൊരു നിർദേശം സംസ്ഥാന ആരോഗ്യ വകുപ്പ് മന്ത്രി നൽകിയിരിക്കുന്നത്. നമ്മുടെ ആരോഗ്യവും രാജ്യത്തിന്റെ ആരോഗ്യവും കണക്കിലെടുത്തുകൊണ്ട് നൽകിയിരിക്കുന്ന നിർദ്ദേശം എല്ലാ ജനങ്ങളും കർശനമായി പാലിക്കുക.