കോവിഡ് ദിനംപ്രതി കൂടി കൊണ്ടിരിക്കുന്ന ഒരു സാഹചര്യമാണ് നിലവിൽ ഉള്ളത്. എങ്കിൽ പോലും വരുന്ന കാഴ്ചയിൽ തെരഞ്ഞെടുപ്പ് നടക്കുകയാണ്. അതുകൊണ്ടുതന്നെ വളരെയധികം ശ്രദ്ധിക്കേണ്ട ഒരു കാര്യമാണിത്. സംസ്ഥാനത്തെ ആരോഗ്യ മന്ത്രി വോട്ട് ചെയ്യാൻ പോകുന്ന വ്യക്തികളോട് നിർബന്ധമായും പാലിച്ചിരിക്കണം എന്ന് പറഞ്ഞിരിക്കുന്ന നിർദ്ദേശങ്ങൾ എന്തൊക്കെയെന്ന് നോക്കാം.
വോട്ട് ചെയ്യുവാനായി വീട്ടിൽനിന്ന് ഇറങ്ങുന്ന സമയം മുതൽ വീട്ടിൽ തിരിച്ച് എത്തുന്ന സമയം വരെ മുഖത്ത് മാസ്ക് നിർബന്ധമായും ഉണ്ടായിരിക്കണം. മൂക്കും വായയും നന്നായി മൂടുന്ന രീതിയിൽ ആയിരിക്കണം മാസ്ക് വെക്കേണ്ടത്.
രണ്ടാമതായി വളരെ പ്രധാനമായി ചെയ്തിരിക്കേണ്ട കാര്യം എന്നു പറയുന്നത്, വോട്ട് ചെയ്യാൻ പോകുന്ന മാതാപിതാക്കൾ കുഞ്ഞുങ്ങളെ (കുട്ടികളെ ) കൊണ്ടുപോകാൻ പാടുള്ളതല്ല. അഥവാ കൊണ്ടുപോകേണ്ട ഒരു അവസ്ഥയാണ് വരുന്നതെങ്കിൽ ആൾക്കാര് കൂടി നിൽക്കാത്ത സ്ഥലത്ത് നിൽക്കുക.
മൂന്നാമതായി അറിഞ്ഞിരിക്കേണ്ട പ്രധാനപ്പെട്ട കാര്യം, രജിസ്റ്ററിൽ ഒപ്പിടാൻ ഉപയോഗിക്കുന്ന പേന നമ്മൾ വീട്ടിൽനിന്ന് കൊണ്ടുപോകണം. ഏതെങ്കിലും ഘട്ടത്തിൽ പരിചയക്കാരെ കാണുകയാണെങ്കിൽ ഒരു കാരണവശാലും മാസ്ക് ഊരി കൊണ്ട് സംസാരിക്കരുത്. നമ്മളോട് സംസാരിക്കുന്ന വ്യക്തി മാസ്ക് താഴ്ത്തി വച്ചാണ് സംസാരിക്കുന്നത് എങ്കിൽ അവരോട് മാസ്ക് മുകളിലേക്ക് വെക്കാൻ നിർബന്ധമായും പറയുക.
ഏതൊരു വ്യക്തിയുടെ സംസാരിക്കുകയാണെങ്കിൽ ഉം 6അടി മാറിനിന്ന് വേണം സംസാരിക്കുവാൻ. പരമാവധി ദേഹത്തിൽ തൊട്ടുള്ള സ്നേഹപ്രകടനങ്ങൾ ഒഴിവാക്കുക. വോട്ട് ചെയ്യാൻ ആയിട്ട് ഉള്ളിലേക്ക് കയറുമ്പോഴും തിരിച്ച് ഇറങ്ങുമ്പോഴും സാനിറ്റൈസർ നിർബന്ധമായും ഉപയോഗിക്കണം.
പോളിംഗ് ബൂത്തിന് അകത്ത് പരമാവധി ഒരു സമയം മൂന്ന് പേരെ മാത്രമാണ് അനുവദിച്ചിരിക്കുന്നത്. വോട്ട് ചെയ്തതിനുശേഷം തിരിച്ചു വീട്ടിൽ എത്തി കഴിഞ്ഞാൽ ഉടനെ കുളിച്ചതിനു ശേഷം മാത്രം വീടിനകത്ത് കയറുവാൻ പാടുള്ളൂ. മേൽ പറഞ്ഞിരിക്കുന്ന കാര്യങ്ങൾ നിർബന്ധമായും പാലിച്ചുകൊണ്ട് മാത്രമേ വോട്ട് ചെയ്യുവാനായി പോകേണ്ടതുള്ളു.