വിദ്യാർത്ഥികൾക്ക് പതിനായിരം രൂപയുടെ മൊബൈൽ ഫോണുകൾ പലിശരഹിതമായി ലഭ്യമാക്കുന്നു – സർക്കാരിന്റെ വായ്പ പദ്ധതി – വിശദവിവരങ്ങൾ അറിഞ്ഞശേഷം മാത്രം പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിക്കൂ.

വിദ്യാർഥികൾക്ക് ഏറെ ഉപകാരപ്പെടുന്ന വളരെയധികം പദ്ധതികൾ സർക്കാർ നിലവിൽ സംസ്ഥാനത്ത് കൊണ്ടുവന്നിട്ടുണ്ട്. ഇത്തരത്തിൽ സർക്കാർ കൊണ്ടുവന്ന വിദ്യാ തരംഗിണി എന്ന ഒരു പദ്ധതിയെ കുറിച്ചുള്ള കുറച്ചു കാര്യങ്ങളാണ് ഇവിടെ പങ്കുവെയ്ക്കാൻ പോകുന്നത്.

ഈ പദ്ധതി പ്രകാരം പതിനായിരം രൂപയുടെ മൊബൈൽ ഫോണുകൾ വാങ്ങുന്നതിനായി സഹകരണ ബാങ്കുകൾ വഴിയുള്ള സാമ്പത്തിക സഹായം സർക്കാരിൽ നിന്നും ലഭിക്കുന്നതാണ്. എന്നാൽ ഇതുമായി ബന്ധപ്പെട്ട് സർക്കാർ പുറത്തിറക്കിയ സർക്കുലറിലെ അവ്യക്തതയാണ് ഇപ്പോൾ അറിയുവാൻ കഴിഞ്ഞിരിക്കുന്നത്.

ഇതുകൂടാതെ ഇതുമായി ബന്ധപ്പെട്ട് സർക്കാർ നൽകിയ നിർദ്ദേശങ്ങൾ ബാങ്കുകൾ അതേപടി പാലിക്കുന്നില്ല എന്നു തുടങ്ങിയ ധാരാളം പരാതികളാണ് ഇപ്പോൾ നിലവിൽ അറിയുവാൻ കഴിഞ്ഞിട്ടുള്ളത്. ബാങ്കുകളിൽ ഈ പദ്ധതിയുടെ അടിസ്ഥാനത്തിൽ ലോണിന് അപേക്ഷിക്കാൻ പോകുകയാണെങ്കിൽ എ – ക്ലാസ് മെമ്പർമാർക്ക് മാത്രമാണ് ഈ ലോൺ അനുവദിക്കുന്നുള്ളൂ എന്ന് ബാങ്കിലുള്ളവർ പറയുന്നു എന്നാണ് അറിയുവാൻ കഴിഞ്ഞിട്ടുള്ളത്.

നിലവിൽ സംസ്ഥാനത്തെ 99% ബാങ്കുകളും രാഷ്ട്രീയ പാർട്ടികളുടെ അധീനതയിലാണ്. അതിനാൽ തന്നെ ഇത്തരത്തിലുള്ള ആളുകൾക്ക് മാത്രമാണ് ബാങ്കുകൾ വായ്പ സഹായം നൽകുന്നുള്ളൂ എന്നാണ് അറിയുവാൻ സാധിച്ചിട്ടുള്ളത്. സർക്കാർ പുറത്തിറക്കിയ ഈ വായ്പാ പദ്ധതി പ്രകാരം വിദ്യാഭ്യാസ സ്ഥാപനത്തിന്റെ മേധാവി നൽകുന്ന സാക്ഷ്യപത്രം ഒരു വിദ്യാർത്ഥി ബാങ്കിലേക്ക് ഈ പദ്ധതിക്കായി സമർപ്പിക്കുകയാണെങ്കിൽ ആ വിദ്യാർഥിക്ക് പലിശ രഹിത വായ്പ നൽകണമെന്നാണ്.

കൂടാതെ 24 മാസങ്ങൾക്കുള്ളിൽ ഇത് ഗഡുക്കളായി അടച്ചു തീർക്കണം എന്നും ഈ പദ്ധതിയുടെ സർക്കുലർ പ്രകാരം പറയുന്നുണ്ട്. എന്നാൽ ഈ പറഞ്ഞിരിക്കുന്ന സർക്കുലറും മറ്റും ഗൗനിക്കാതെ ആണ് കാര്യങ്ങൾ മുന്നോട്ടുപോകുന്നത്.

മൊബൈൽ ഫോണുകൾ ഇല്ല എന്ന ഒരൊറ്റ കാരണത്താൽ വിദ്യാർത്ഥികൾക്ക് അവരുടെ ക്ലാസുകൾ നഷ്ടപ്പെടരുതെന്ന ഒരു ലക്ഷ്യത്തോടെയാണ് ഈ പദ്ധതി ആവിഷ്കരിച്ചിരുന്നത്. അതിനാൽ തന്നെ സർക്കുലർ എല്ലാം പാലിച്ച് ഈ പദ്ധതി നടപ്പിലാക്കണം എന്നാണ് ജനങ്ങളുടെ ശക്തമായ ആവശ്യം. അതിനാൽ തന്നെ എത്രയും പെട്ടെന്ന് സർക്കാർ ഇത് പരിഹരിക്കും എന്ന് കരുതുന്നു. വളരെ പ്രധാനപ്പെട്ട ഈ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക. അങ്ങനെ ധാരാളം വിദ്യാർഥികൾക്ക് ഈ പദ്ധതി പ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭ്യമാകട്ടെ.