വാഹന വായ്പ്പ ലഭിക്കുവാനായി ഇങ്ങനെ ചെയ്യുക.

സ്വന്തമായ ആവശ്യത്തിന് യാത്രകൾക്കു പോകാൻ സ്വന്തമായൊരു വാഹനം നമ്മള്ളിൽ ഭൂരിഭാഗം വ്യക്തികൾക്കും ആഗ്രഹമുണ്ട്. എന്നാൽ നമ്മളിൽ ഭൂരിഭാഗം വ്യക്തികൾക്കും മുഴുവൻ പണം കൊടുത്ത് ഒരു വാഹനം വാങ്ങാനുള്ള ശേഷി ഉണ്ടാവുകയില്ല. അതുകൊണ്ടുതന്നെ ഒരു വാഹനം വാങ്ങണം എങ്കിൽ എങ്ങനെയാണ് വായ്പ്പ ലഭിക്കുക എന്ന് നോക്കാം.

നമ്മുടെ തിരിച്ചറിയൽ രേഖ, പാസ്പോർട്ട് സൈസ് ഫോട്ടോ, വാഹനം വാങ്ങുന്ന ഡീലറുടെ കൈയിൽനിന്ന് വാഹനത്തിന്റെ വില സൂചിപ്പിക്കുന്ന കൊട്ടേഷൻ എന്നീ മൂന്നു കാര്യങ്ങളാണ് പ്രാഥമികമായി സമർപ്പിക്കേണ്ട രേഖകൾ. ഇത്തരം വായ്പ്പകൾ എടുക്കുന്നതിലൂടെ വസ്തു ജാമ്യം നൽകേണ്ടതില്ല.

മൂന്നു തരത്തിലുള്ള വ്യക്തികൾക്കാണ് സാധാരണഗതിയിൽ വായ്പ ബാങ്കുകൾ നൽകുന്നത്. ഇതിൽ ആദ്യത്തേതാണ് ശമ്പളം കിട്ടുന്നനിത്യ ജീവനക്കാർ. ഇവർ വായ്പാ ലഭിക്കുന്നതിനുവേണ്ടി മൂന്ന് മാസത്തെ ബാങ്ക് സ്റ്റേറ്റ്മെന്റ് ഹാജരാകേണ്ടതാണ്. സ്വയം തൊഴിൽ ചെയ്യുന്ന വ്യക്തികൾക്ക് വായ്പാ ലഭിക്കുന്നതിനായി മൂന്നുമാസത്തെ അക്കൗണ്ട് സ്റ്റേറ്റ്മെന്റ് നൽകേണ്ടതാണ്.

നിങ്ങളുടെ ബാങ്ക് സ്റ്റേറ്റ്മെന്റ് നോക്കിയതിനുശേഷം നിങ്ങളുടെ സിബിൽ സ്കോർ നോക്കുന്നതായിരിക്കും. വാഹനത്തിന്റെ ഓൺറോഡ് പ്രൈസിന്റെ 85 ശതമാനം മുതൽ 95 ശതമാനം വരെ വായ്പ നൽകുന്ന ബാങ്കുകൾ ഉണ്ട്. പരമാവധി ഏഴുവർഷം കാലാവധിയാണ് വായ്പാ തുക അടച്ച് തീർക്കുവാൻ ലഭിക്കുക.

ഏറ്റവും കുറവ് പലിശ നിരക്ക് ഈടാക്കുന്ന ബാങ്കിൽ നിന്ന് വായ്പ എടുക്കാൻ ശ്രമിക്കുക. ക്രിസ്മസ് ഓണം കാലഘട്ടത്തിൽ ചില ബാങ്കുകൾ പ്രോസസിങ് ഫീസ് ഈടാക്കാറില്ല. അതുകൊണ്ടുതന്നെ ഇത്തരം സന്ദർഭങ്ങളിൽ വെഹിക്കിൾ ലോൺ എടുക്കുക.