വാഹന ഉടമകൾ ശ്രദ്ധിക്കുക. വാഹനങ്ങൾ പിടിച്ചെടുക്കും. പുതിയ കേന്ദ്രനിയമം. ജനുവരി ഒന്നാം തിയ്യതി മുതൽ നടപ്പിലാക്കും

നമ്മുടെ രാജ്യത്തെ എല്ലാ വാഹനുടമുകളെയും 2021 ജനുവരി മാസം മുതൽ ബാധിക്കുന്ന വളരെ പ്രധാനപ്പെട്ട കാര്യമാണ് ഇവിടെ പറയുന്നത്. രാജ്യത്തെ വാഹനങ്ങൾ ദിനംപ്രതി വർധിച്ചുകൊണ്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ വാഹനങ്ങളിൽ നിന്നും പുറന്തള്ളുന്ന പുക അന്തരീക്ഷ മലിനീകരണം ഏറെ വർധിപ്പിക്കുന്നുണ്ട്.

ഇതിന്റെ പശ്ചാത്തലത്തിൽ മലനീകരണ പെരുമാറ്റച്ചട്ടം ലംഘിക്കുന്ന വാഹന ഉടമകൾക്കെതിരെ നിയമങ്ങൾ കടുപ്പിച്ചിരിക്കുകയാണ് കേന്ദ്രസർക്കാർ. 2021 ജനുവരി മാസം മുതൽ സാധുവായ പൊലൂഷൻ അണ്ടർ കൺട്രോൾ സർട്ടിഫിക്കേറ്റ് നിങ്ങളുടെ കൈവശം ഇല്ല എങ്കിൽ തീർച്ചയായും മോട്ടോർ വാഹന വകുപ്പ് പരിശോധനയിൽ നിങ്ങളുടെ വാഹനത്തിന്റെ ആർ സി ബുക്ക് പിടിച്ചെടുക്കുന്നത് ആയിരിക്കും.

നിലവിൽ എല്ലാവരും ആറുമാസം കൂടുമ്പോൾ പുകപരിശോധന സർട്ടിഫിക്കറ്റ് എടുക്കണം എന്നുള്ളതാണ്. എന്നാൽ പലരും ഇത്തരത്തിൽ സർട്ടിഫിക്കറ്റുകൾ എടുക്കാറില്ല. ഈ സാഹചര്യത്തിലാണ് കേന്ദ്രം നിലപാട് കടുപ്പിച്ചത്.

ഇനി മുതൽ എല്ലാ വാഹനങ്ങളുടെയും പുക പരിശോധന സർട്ടിഫിക്കറ്റ് ഓൺലൈൻ ആക്കാനുള്ള നടപടികളും ഗതാഗത മന്ത്രാലയം ആരംഭിച്ചതായാണ് റിപ്പോർട്ട്‌. ഡിസംബർ മാസം അവസാനത്തോടുകൂടി ഈ ഒരു പ്രക്രിയ അവസാനിക്കുന്നത് ആയിരിക്കും. പി യു സി സംവിധാനം ഓൺലൈൻ ആക്കിയാൽ വാഹന ഉടമയുടെ വിവരങ്ങൾ മോട്ടോർ വാഹന വകുപ്പിന്റെ ഡാറ്റാബേസിൽ ലഭ്യമാകും.

ഇതുപ്രകാരം നിങ്ങളുടെ വാഹനത്തിന്റെ പുക പരിശോധന കാലാവധി കൃത്യമായി മോട്ടോർ വാഹന ഉദ്യോഗസ്ഥർക്ക് മനസ്സിലാക്കാൻ സാധിക്കും. 2021 ജനുവരി ആദ്യവാരം മുതൽ ആണ് ഈ നിയമം നടപ്പിലാക്കുക. അതുകൊണ്ടുതന്നെ എല്ലാവരും കൃത്യമായി പുകപരിശോധന നടത്തുവാൻ ശ്രമിക്കുക. ഇല്ലാത്തപക്ഷം നിങ്ങളുടെ ആർസി ബുക്ക് മോട്ടോർ വാഹന വകുപ്പിന്റെ കയ്യിൽ ആകും.