വന്ദേ ഭാരത് സമയക്രമം പ്രഖ്യാപിച്ചു.. തിരൂരിൽ സ്റ്റോപ്പ് ഇല്ല.. ഷൊർണൂരിൽ സ്റ്റോപ്പ്‌ അനുവദിച്ചു.. കൂടുതൽ വിവരങ്ങൾ

വന്ദേ ഭാരത് എക്‌സ്പ്രസിന്റെ സമയക്രമവും സ്റ്റോപ്പുകളും പൂർത്തിയായി. തിരുവനന്തപുരത്ത് നിന്ന് 5.20ന് പുറപ്പെടുന്ന ട്രെയിനിനും ഷൊർണൂരിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്. ചെങ്ങന്നൂരിലും തിരൂരിലും സ്റ്റോപ്പുകൾ അനുവദിക്കില്ല.

പ്രധാനമന്ത്രിക്കൊപ്പം റെയിൽവേ മന്ത്രിയും ഫ്ലാഗ് ഓഫ് ചടങ്ങിൽ പങ്കെടുക്കും. നേമം, കൊച്ചുവേളി ടെർമിനലുകളുടെ ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. തിരുവനന്തപുരം മുതൽ ഷൊർണൂർ വരെ വന്ദേഭാരതത്തിന്റെ വേഗം കൂട്ടുന്നതിനുള്ള പ്രവൃത്തികളുടെ ഉദ്ഘാടനവും അന്നേ ദിവസം നടക്കും.

ടൈംലൈൻ ഇങ്ങനെ..

തിരുവനന്തപുരം – 5.20 AM
കൊല്ലം – 6.07 AM
കോട്ടയം – 7.20 AM
എറണാകുളം – 8.17 AM
തൃശൂർ – 9.22 AM

ഷൊർണൂർ – 10.02 AM
കോഴിക്കോട് – 11.03 AM
കണ്ണൂർ 12.02 PM
കാസർകോട് – 1.30 PM

തിരുവനന്തപുരത്ത് നിന്ന് കാസർഗോഡിലേക്കുള്ള വന്ദേ ഭാരത് എക്‌സ്പ്രസിന് 8 മണിക്കൂർ 05 മിനിറ്റ് എടുക്കും. തിരിച്ച് കാസർകോട് നിന്ന് ഉച്ചയ്ക്ക് 2.30ന് പുറപ്പെട്ട് രാത്രി 10.30ന് തിരുവനന്തപുരത്തെത്തും.

മടക്ക യാത്ര ഷെഡ്യൂൾ ഇങ്ങനെ..

കാസർകോട് – 2.30 PM
കണ്ണൂർ – 3.28 PM
കോഴിക്കോട് – 4.28 PM
ഷൊർണൂർ – 5.28 PM

തൃശൂർ – 6.03 PM
എറണാകുളം – 7.05 PM
കോട്ടയം – 8.00 PM
കൊല്ലം – 9.18 PM
തിരുവനന്തപുരം – 10.35 PM

വന്ദേ ഭാരത് എക്‌സ്പ്രസ് ഓടുമ്പോൾ മറ്റു ട്രെയിനൊന്നും പിടിച്ചിടില്ലെന്ന് ബിജെപി നേതാവ് പികെ കൃഷ്ണദാസ് പറഞ്ഞു. കൂടുതൽ സ്റ്റോപ്പുകൾ വേണമെന്ന ആവശ്യം റെയിൽവേയുടെ മുന്നിലുണ്ട്. കേരളത്തിലെ ട്രെയിനുകളിൽ പഴയ ബോഗികൾക്ക് പകരം പുതിയ ബോഗികൾ വേണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്.

പ്രധാനമന്ത്രിയുടെ കേരള സന്ദർശനം പലരെയും അസ്വസ്ഥരാക്കുന്നുണ്ട്. ഇന്റലിജൻസ് റിപ്പോർട്ട് ചോർന്നത് അന്വേഷിക്കണം. കേരളത്തിൽ സിപിഎമ്മിന് ബദലാണെന്ന് എൻഡിഎ തെളിയിച്ചു. പ്രധാനമന്ത്രി പറഞ്ഞ രാഷ്ട്രീയമാറ്റം കേരളത്തിൽ ഉണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

എന്നാൽ ഇതേ സമയം തിരൂരിൽ സ്റ്റോപ്പ് ഒഴിവാക്കിയതിൽ വൻ പ്രതിഷേധമാണ് ഉയരുന്നത്.