വനിത വിജയകുമാറിൻ്റെ മൂന്നാം വിവാഹബന്ധവും തകർച്ചയിൽ, പെട്ടിക്കരഞ്ഞ് ഫെയ്സ് ബുക്ക് ലൈവിൽ

ബിഗ് ബോസ് താരവും നടിയുമായ വനിത വിജയകുമാറിൻ്റെ വാർത്തകൾ വീണ്ടും സജീവമാവുകയാണ്. 2020 ജൂൺ 27നാണ് ചെന്നൈയിൽ വച്ച് സംവിധായകനായ പീറ്റർ പോളും വനിതയും തമ്മിലുള്ള വിവാഹം. വനിതയുടെ മൂന്നാം വിവാഹമായിരുന്നു. ആദ്യത്തെ രണ്ടു വിവാഹത്തിൽ വനിതയ്ക്ക് മൂന്നു കുട്ടികൾ ഉണ്ട്. ആദ്യം വിവാഹം കഴിച്ചത് ആകാശ് എന്ന നടനെയാണ്. 2000 ആയിരുന്നു വിവാഹം. 2007 -ൽ വിവാഹബന്ധം വേർപെടുത്തി. അതിൽ രണ്ട് കുട്ടികളാണുള്ളത്. അതിനു ശേഷം 2007-ൽ തന്നെ ബിസിനസുകാരനായ ആനന്ദ് ജയരാജിനെ വിവാഹം കഴിച്ചു. ഈ ബന്ധവും അധികം നീണ്ടു പോയില്ല.

2012-ൽ ആ ബന്ധവും വേർപെടുത്തി. ഈ ബന്ധത്തിൽ ഒരു മകളുണ്ട്. അതിനു ശേഷമാണ് സംവിധായകനായ പീറ്റർ പോളുമായുള്ള വിവാഹം.  വലിയ വിമർശനങ്ങൾക്ക് വിധേയമായിരുന്നു ഈ വിവാഹവും താനുമായി വിവാഹബന്ധം വേർപെടുത്താതെയാണ് പീറ്റർ വനിതയെ വിവാഹം കഴിച്ചതെന്ന പീറ്ററിൻ്റെ മുൻഭാര്യ എലിസബത്ത് രംഗത്ത് വന്നതോടെ ഈ വിവാഹം വളരെയധികം വിവാദങ്ങൾ  സൃഷ്ടിച്ചിരുന്നു.

മദ്യത്തിനടിമയായ ഭർത്താവിനെ കരണത്തടിച്ച് വീട്ടിൽ നിന്ന് പുറത്താക്കി എന്ന വാർത്തയ്ക്ക് വിശദീകരണവുമായി എത്തിയിരിക്കുകയാണ് ഇപ്പോൾ വനിത വിജയകുമാർ.ഫെയ്സ് ബുക്ക് ലൈവിൽ പൊട്ടിക്കരഞ്ഞുകൊണ്ടാണ് വിവാഹബന്ധം തകർന്നതിൻ്റെ കാര്യത്തെക്കുറിച്ച് താരപുത്രി പറയുന്നത്. ‘ജീവിതം വളരെ സന്തോഷത്തോടെ മുന്നോട്ട് പോകുമ്പോഴാണ് പീറ്റർ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്ന കാര്യം ഞാനറിയുന്നതെന്നും വനിത പറയുന്നു.

ഈയിടെയായി പീറ്ററിന് ഹൃദയാഘാതം സംഭവിച്ചിരുന്നെന്നും, അമിതമായ പുകവലിയും മദ്യപാനവും മൂലമാണ് അത് സംഭവിച്ചതെന്നും, പെട്ടെന്ന് തന്നെ ആശുപത്രിയിൽ എത്തിച്ച് ചികിത്സ കൊടുത്തു.ജീവനു തുല്യം സ്നേഹിക്കുന്ന ഒരാൾ മരണത്തോട് മല്ലിടുമ്പോൾ അവിടെ പണത്തിനെന്ത് സ്ഥാനം. ജീവിതം ഞങ്ങൾ തുടങ്ങുന്ന സമയത്താണ് ഇങ്ങനെയൊരു അസുഖവും വന്നു പെടുന്നത്. ആ രോഗത്തിൽ നിന്ന് മുക്തനായി വീട്ടിൽ എത്തിയപ്പോഴും പീറ്റർ പഴയതുപോലെ കുടിയും വലിയുമായി ജീവിക്കാൻ തുടങ്ങി.

അങ്ങനെ ഒരു ദിവസം ചോര തുപ്പി വീണ്ടും ഹോസ്പിറ്റലിൽ ഐ.സി യു വിൽ ഒരാഴ്ച കിടക്കേണ്ടി വന്നു. അതിൻ്റെ ബില്ലും മറ്റും എൻ്റെ പക്കലുണ്ട്. പിന്നെയും ഒരു മാറ്റവുമില്ലാതെ കുടിച്ച് നടക്കുവാൻ തുടങ്ങി. സിനിമാ സുഹൃത്തുകളോട് കടം വാങ്ങി മദ്യം കുടിക്കാൻ തുടങ്ങി. സിനിമാ മേഖലയിലുള്ളവർ എന്നെ വിളിച്ച് കാര്യങ്ങൾ അന്വേഷിച്ചു. സഹിക്കുന്നതിലും ഒരു പരിധിയില്ലേ’ എന്നാണ് വനിത പറയുന്നത്.   എനിക്കും കുട്ടികൾക്കും വേണ്ടി മാത്രമല്ല, നിങ്ങളുടെ മുൻഭാര്യയെയും കുട്ടികളെയും ഓർത്തെങ്കിലും ഇതൊക്കെ നിർത്താൻ ആവശ്യപ്പെട്ടു. ശേഷം എവിടെ പോവുന്നു എന്നതൊക്കെ അറിയാൻ ഫോണിൽ ട്രാക്കർ വച്ചു. ഒരു ഫലവുമുണ്ടായില്ല. അദ്ദേഹം മദ്യത്തിനും ലഹരിയിലും അടിമയായി കഴിഞ്ഞതിനാൽ വീണ്ടും പഴയതുപോലെ തന്നെയായി.

അതിനാൽ വീട്ടിൽ കലഹങ്ങൾ ഉണ്ടാവാൻ തുടങ്ങി. ശേഷം ഒരാഴ്ച ഭക്ഷണമൊന്നും കഴിക്കാതെ മദ്യം മാത്രം കഴിച്ചു ജീവിച്ചു. എൻ്റെ കഴിയുന്ന പരമാവധി മാറ്റി കൊണ്ടുവരാൻ ശ്രമിച്ചു. പക്ഷേ ഒരു ദിവസം രാവിലെ നാലു മണിക്ക് വീട്ടിൽ നിന്നും ഇറങ്ങിപ്പോയി. ഒരു വിവരവും ഇല്ല. ഫോൺ വിളിച്ചാൽ എടുക്കുന്നില്ല. പിന്നീട് അസിസ്റ്റൻ്റാണ് അദ്ദേഹത്തെ വീട്ടിൽ എത്തിച്ചത്. നടക്കാൻ പോലും വയ്യാത്ത അവസ്ഥയിലായിരുന്നു.

അങ്ങനെയിരിക്കെയാണ് ഞാനും കുട്ടികളും പീറ്ററും വനിതയുടെ  ഗോവയിലേക്ക് പോയത്. അദ്ദേഹത്തിന് ഒരു മാറ്റമുണ്ടാവട്ടെ എന്നു കരുതി പോയ യാത്ര സന്തോഷത്തോടു കൂടി തന്നെ തിരിച്ചു. അപ്പോഴാണ് അദ്ദേഹത്തിൻ്റെ ചേട്ടൻ മരണപ്പെടുന്നത്. ആ വാർത്ത അദ്ദേഹത്തെ തളർത്തിയിരുന്നു. അങ്ങനെ ഞാൻ വീട്ടിൽ പോയി വരാമെന്ന് പറഞ്ഞപ്പോൾ, ഞാൻ കരുതി അതൊരു മാറ്റമുണ്ടാക്കുമെന്ന്. അങ്ങനെ കുറച്ച് പണവും നൽകി യാത്രയാക്കിയതാണ്. പക്ഷേ പിന്നീട് ഒരു വിവരവും ഇല്ല. ഫോൺ ഓഫായിട്ടാണ് ഉള്ളത്.

എന്നെ ഇതു വരെ വിളിച്ചിട്ടുമില്ല. പക്ഷേ അയാൾ പല സ്ഥലങ്ങളിലും യാത്ര ചെയ്യുന്നതായി ഞാൻ അറിയുന്നുണ്ട്. എന്നാൽ എന്നെ ഒന്നു ഫോൺ പോലും വിളിക്കാത്തത് എന്താണെന്ന് അറിയില്ല. ഞാൻ ഒരു കുടുംബം തകർത്തെന്നാണ് പലരും പറയുന്നത്. എന്നാൽ കുറേ വർഷമായി വീടും കുടുംബവുമില്ലാത്ത ഒരാൾക്ക് ഞാനൊരു കുടുംബം ഉണ്ടാക്കി കൊടുക്കുകയാണ് ചെയ്തത്. ലോക്ഡൗൺ സമയത്തൊക്കെ വളരെയധികം സന്തോഷത്തോടെയാണ് ഞങ്ങൾ മുന്നോട്ടു പോയതെന്നും, ഞങ്ങളെ കുറിച്ച് മാധ്യമങ്ങൾ ഉണ്ടാക്കിയെടുത്തതാണെന്നും, പക്ഷേ അദ്ദേഹത്തിന് എന്നെക്കാൾ വലുത് മദ്യമാണെന്ന് മനസിലായെന്നും, ഇനിയുള്ള ജീവിതം മക്കൾക്ക് വേണ്ടി ജീവിക്കുമെന്നുമാണ് ‘ വനിത വ്യക്തമാക്കുന്നു.