മത്സ്യം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക. 18+ വാക്‌സിനേഷൻ – ഇത്തരത്തിലുള്ള ആളുകൾക്ക് മുൻഗണന. എസ്.എസ്.എൽ.സി ഫലപ്രഖ്യാപനം – വിശദവിവരങ്ങൾ അറിയൂ.

പൊതുജനങ്ങൾ അറിഞ്ഞിരിക്കേണ്ട വളരെയധികം പ്രധാനപ്പെട്ട കാര്യങ്ങളാണ് പങ്കുവക്കുന്നത്. ഇതിൽ ഏറ്റവും പ്രധാനപ്പെട്ട കാര്യം തമിഴ്നാട്, കർണാടക, ആന്ധ്രാ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നും കണ്ടെയ്നറുകളിലായി എത്തിച്ചേരുന്ന പഴകിയതും, പലതരത്തിലുള്ള രാസവസ്തുക്കൾ അടിച്ചതുമായ മത്സ്യങ്ങൾ ആണ് കേരളത്തിൽ മിക്ക ജില്ലകളിലും ഇപ്പോൾ എത്തുന്നത്.

ഇത്തരത്തിൽ ഒരു സംഭവമാണ് കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ചില പ്രദേശങ്ങളിൽ പഴകിയ മീനിന്റെ ചെകിളയിൽ അറവുശാലകളിൽ നിന്നുമുള്ള രക്തം തേച്ച് നിറംമാറ്റം ഉണ്ടാകാതെ വിൽപ്പനയ്ക്ക് എത്തുന്നുണ്ട്. ഇത്തരത്തിൽ പഴകിയ മീനുകൾക്ക് അസ്വഭാവികമായുള്ള ഗന്ധം ഉണ്ടായിരിക്കും.

പഴകിയ മീനുകളുടെ തിളക്കം കൂട്ടാനായി പാറ്റകളെയും മറ്റും കൊല്ലുന്ന ‘ഹിറ്റ്’ എന്ന വസ്തു ഉപയോഗിക്കുന്നു എന്നും അറിയിപ്പുകൾ ലഭിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ മീൻ വാങ്ങുന്നവരും ഉപയോഗിക്കുന്നവരും ഈ കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിച്ച ശേഷം മാത്രം ഇവ ഉപയോഗിക്കുക.

അടുത്തതായി 18 വയസ്സിനു മുകളിലുള്ളവരുടെ വാക്സിനുമായി ബന്ധപ്പെട്ട ഒരു വിവരമാണ്. അതിഥി തൊഴിലാളികൾ, സ്വകാര്യ ബസ് ജീവനക്കാർ, കോളേജ് വിദ്യാർത്ഥികൾ, മാനസിക വെല്ലുവിളികൾ നേരിടുന്നവർ തുടങ്ങിയവർക്ക് വാക്സിനേഷന് മുൻഗണന ഉണ്ടായിരിക്കുന്നതാണ് എന്ന് ആരോഗ്യവകുപ്പിൽ നിന്നും ഔദ്യോഗികമായ അറിയിപ്പ് ലഭിച്ചിട്ടുണ്ട്. വിദേശത്ത് പോകുന്നവർക്കും, 18 മുതൽ 23 വയസ്സ് വരെ പ്രായമുള്ള വിദ്യാർഥികൾക്കും വാക്സിനേഷനിൽ മുൻഗണന ഉണ്ടായിരിക്കും.

പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി എസ്. എസ്. എൽ. സി പരീക്ഷ ഫലം ജൂലൈ മൂന്നാം വാരത്തിൽ ഉണ്ടായിരിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്. 50 വയസ്സിനു ശേഷവും സ്വന്തമായി വരുമാനം ഇല്ലാത്തവർക്ക് സ്വന്തം കാലിൽ നിൽക്കാനായി ഒരു അവസരം നൽകുകയാണ് സംസ്ഥാന സർക്കാർ.

എംപ്ലോയ്മെന്റ് വകുപ്പ് മുഖേനയാണ് നവജീവൻ എന്ന ഈ പദ്ധതി നടപ്പാക്കുന്നത്. ജില്ലാ സംസ്ഥാന ബാങ്കുകൾ, ദേശസാൽകൃത ബാങ്കുകൾ, കെ. എസ്. എഫ്. ഇ മറ്റു ധനകാര്യ സ്ഥാപനങ്ങൾ മുഖേനയായിരിക്കും സ്വയംതൊഴിൽ വായ്പ ലഭ്യമാകുന്നത്.

പുതിയതായി അപേക്ഷ സമർപ്പിക്കുന്നവർക്ക് എംപ്ലോയ്മെന്റ് ഓഫീസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം, വ്യക്തിഗത വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കവിയരുത്, പദ്ധതിയിലേക്ക് മുൻഗണന ലഭിക്കുന്നത് യഥാസമയം രജിസ്ട്രേഷൻ പുതുക്കുന്നവർക്ക് ആയിരിക്കും. ബാങ്ക് വായ്പയുടെ 25% സബ്സിഡി ലഭിക്കുന്നതാണ്. പരമാവധി 12,500 രൂപയാണ് സബ്സിഡിയായി ലഭിക്കുക.