ഇത്തരം മെസ്സേജുകൾ ഓപ്പൺ ചെയ്യരുത്! കാത്തിരിക്കുന്നത് ജയിൽ ശിക്ഷ വരെ. 160000 രൂപ വരെ വായ്പ്പ ലഭിക്കും – ഈട് ഒന്നും തന്നെ നൽകേണ്ട – കേന്ദ്ര സർക്കാരിന്റെ പ്രത്യേക പദ്ധതി.

എല്ലാവരും വളരെയധികം ജാഗ്രത പുലർത്തേണ്ട ഒരു അവസ്ഥയാണ് ഇപ്പോൾ വന്നു ചേർന്നിരിക്കുന്നത്. വ്യക്തി വിവരങ്ങൾ ശേഖരിച്ച് തട്ടിപ്പ് നടത്തുന്ന ഒരു രീതി ഇപ്പോൾ കണ്ടു വരുന്നുണ്ടെന്ന് കേരള പോലീസ് അറിയിച്ചിട്ടുണ്ട്. ഇ – മെയിൽ, എസ്. എം. എസ് എന്നിവയിലൂടെയും, ഫേസ്ബുക് – വാട്സ്ആപ്പ് – ഇൻസ്റ്റാഗ്രാം എന്നിവയിലൂടെ സംശയകരമായ സന്ദേശങ്ങൾ വരുകയാണെങ്കിലും അതിനു മറുപടി അയക്കാനോ ഇങ്ങനെയുള്ള ലിങ്കുകളിൽ ക്ലിക്ക് ചെയ്യാനോ പാടില്ല.

അതായത് പണമോ ബാങ്ക് സന്ദേശങ്ങളോ ചോദിക്കുന്ന ഇത്തരം മെസ്സേജുകൾക്ക് പ്രതികരിക്കാതെ ഇരിക്കുകയാണ് നല്ലത്. ഇത്തരത്തിൽ നമുക്ക് ഉപയോഗപ്രദം ആണെന്ന രീതിയിൽ എന്തെങ്കിലും തരത്തിലുള്ള ഡോക്ക്യൂമെന്റോ, വീഡിയോകളോ, സോഫ്റ്റ്‌വെയറുകളോ അടങ്ങിയ ഇ – മെയിൽ ഐ. ഡി നൽകുകയും ഇത്തരം ഇ – മെയിലുകളിൽ മാൽവെയർ കടത്തി വിടുകയും, ഇവ ഡൌൺലോഡ് ചെയ്യുകയാണെങ്കിൽ ഈ മാൽവേർ സോഫ്റ്റ്‌വെയറിൽ കയറുകയും ചെയ്യുന്നു.

അതുപോലെ തന്നെ എസ്. എം. എസു കളിൽ ഉള്ള ലിങ്കുകളിലും ഇത്തരത്തിൽ മാൽവേർ ഹാക്കർമാർ വെച്ചിട്ടുണ്ടാകും. ഇത്തരത്തിൽ വ്യക്തികതമായ എല്ലാ വിവരങ്ങളും ഹാക്കർമാർ ചോർത്തുകയും, നിങ്ങളുടെ പേരിൽ തന്നെ തട്ടിപ്പുകൾ നടത്തുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ ജയിലിൽ പോകാൻ വരെ സാധ്യത ഉണ്ട്. അതിനാൽ തന്നെ ആരും ഇത്തരത്തിലുള്ള മെസ്സേജുകൾക്ക് പ്രതികരിക്കാതിരിക്കുക.

അടുത്തതായി 5 സെന്റ് എങ്കിലും സ്ഥലം ഉള്ളവർക്ക് സന്തോഷം നൽകുന്ന വാർത്തയാണ്. പി. എം കിസാൻ സമ്മാൻ നിധി എന്നാണ് ഈ പദ്ധതിയുടെ പേര്. ഈ പദ്ധതി പ്രകാരം 160000 വരെ യാതൊരു ഈടും ഇല്ലാതെ തന്നെ വായ്പ്പയായി ലഭിക്കുന്നതായിരിക്കും. ഈ പദ്ധതി കാർഷിക മേഖലയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടാണ് ഉള്ളത്. അഞ്ചു വർഷം വരെ കാലാവധി അനുവദിക്കുന്നതാണ്. 9% ആണ് പലിശ നിരക്ക് എങ്കിലും മുടങ്ങാതെ പലിശ അടയ്ക്കുന്നവർക്ക് 5% വരെ കേന്ദ്ര സർക്കാർ സബ്സീഡി നൽകുന്നുണ്ട്.

അതുകൊണ്ട് തന്നെ ഇങ്ങനെ ചെയ്‌താൽ 4% വരെ പലിശയാണ് നൽകേണ്ടതായി വരുള്ളൂ. കിസാൻ ക്രെഡിറ്റ് കാർഡ് ഉള്ളവർക്കാണ് ഈ പദ്ധതിയുടെ ഭാഗമാകാൻ സാധിക്കുക. പശു വളർത്തൽ, ആട് വളർത്തൽ, കോഴി വളർത്തൽ മുതലായവ നടത്തുന്നതിന് പദ്ധതി പ്രകാരം വായ്പ്പ ലഭിക്കുന്നതാണ്. 160000 രൂപയ്ക്ക് മുകളിലും വായ്പ്പ എടുക്കാൻ സാധിക്കും. എന്നാൽ ഇത്തരം വായ്പ്പകൾക്ക് ഈട് നൽകേണ്ടതായി വരും. കിസാൻ ക്രെഡിറ്റ്‌ കാർഡ്, ആധാർ കാർഡ്, നികുതി അടച്ച രസീത്, കൈവകാശ സിർട്ടിഫിക്കറ്റ്, അപേക്ഷകന്റെ ഫോട്ടോ, പാൻ കാർഡ് എന്നിവയാണ് 160000 രൂപയ്ക്കാണ് വായ്പ്പ എടുക്കുന്നത് എങ്കിൽ കൊണ്ടു പോകേണ്ടത്. 160000 ന് മുകളിലാണ് വായ്പ്പ വേണ്ടത് എങ്കിൽ ഈടും കൂടെ കരുതണം.

അടുത്തതായി ഐ. സി. എം. ആർ ഇൽ നിന്നും ലഭിച്ച പഠന റിപ്പോർട്ടിനെ കുറിച്ചാണ് പറയുവാൻ പോകുന്നത്. കൊവിഡിന്റെ രണ്ടു വാക്സിനും സ്വീകരിച്ച ആളുകളിൽ മരണ നിരക്ക് 95 ശതമാനം വരെ കുറവും, ഒരു വാക്സിൻ സ്വീകരിച്ച ആളുകളിൽ മരണനിരക്ക് 85 ശതമാനംവരെ കുറവുമാണ് എന്നാണ് ഐ. സി. എം. ആർ പഠന റിപ്പോർട്ടിൽ പറയുന്നത്. അതിനാൽ തന്നെ വാക്സിൻ സ്വീകരിച്ചവർക്ക് ഇത് വളരെ സന്തോഷം നൽകുന്ന ഒരു വാർത്തയാണ്. വാക്സിൻ എടുക്കാൻ മടിച്ചു നിൽക്കുന്നവർ എത്രയും പെട്ടെന്ന് തന്നെ വാക്സിനേഷൻ സ്വീകരിക്കേണ്ടതാണ്. വളരെ പ്രധാനപ്പെട്ട ഈ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കുക.