“നാലു മക്കളെയും, തന്നെയും ഉപേക്ഷിച്ച് ഭർത്താവ് പോയി.. എന്നാൽ തോറ്റു കൊടുക്കാൻ ഞാൻ തയ്യാറായിരുന്നില്ല” അറിഞ്ഞിരിക്കണം സെലിന്റെ ജീവിതകഥ.

ജീവിതത്തിൽ എന്തെങ്കിലും തരത്തിലുള്ള പ്രതിസന്ധികൾ നേരിടാത്തവരായി  ആരുംതന്നെ കാണുകയില്ല. പല ആളുകളും അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായ വന്നിട്ടുള്ള പല പ്രശ്നങ്ങൾ കാരണം തളർന്നു പോയിട്ടുള്ള നിരവധി സന്ദർഭങ്ങൾ നമ്മൾ കണ്ടിട്ടും ഉണ്ടാകും.

എന്നാൽ ആ പ്രതിസന്ധികളെയെല്ലാം ആത്മധൈര്യത്തോടെ അതിജീവിച്ചുകൊണ്ട് ജീവിതം തിരികെ പിടിച്ച നിരവധി പേർ നമുക്ക് ചുറ്റും ഉണ്ട്. ഇത്തരത്തിലുള്ള ജീവിതകഥകൾ എല്ലാം തന്നെ നമ്മുടെ മുന്നോട്ടുള്ള ജീവിതയാത്രയിൽ പ്രചോദനമാകുന്ന അനുഭവങ്ങൾ തന്നെയാണ്.

അത്തരത്തിൽ എല്ലാവരും അറിഞ്ഞിരിക്കേണ്ട ഒരു ജീവിതകഥയാണ് സെലിന്റേത്. ചെറുപ്രായത്തിൽ തന്നെ വിവാഹിതയായ സെലിനെ നാലു കുട്ടികളുടെ അമ്മയായപ്പോൾ ഭർത്താവ് ഉപേക്ഷിച്ചു പോയി. എന്നാൽ ഇതിൽ തളർന്നുപോകാതെ മീൻ വിൽപ്പന നടത്തി കൊണ്ട് തന്റെയും, മക്കളുടെയും ജീവിതം മുന്നോട്ടു കൊണ്ടുപോവുന്ന സെലിന്റെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാക്കുന്നത്.

മഴവിൽ മനോരമയുടെ ഉടൻ പണം എന്ന പരിപാടിയിലെ ഒരു എപ്പിസോഡിൽ സെലിൻ പങ്കെടുത്തിരുന്നു. ഇതിലൂടെയാണ് സെലിന്റെ ജീവിതകഥ പ്രേക്ഷകർ അറിയുന്നത്.
നാലു വർഷം മുമ്പായിരുന്നു ഭർത്താവ് സെലിനെയും, മക്കളെയും ഉപേക്ഷിച്ച് പോയത്. സ്ത്രീകൾ ഒറ്റയ്ക്ക് ജീവിക്കാൻ ഏറ്റവും കൂടുതൽ വെല്ലുവിളി നേരിടുന്ന ഈ സമൂഹത്തിൽ തന്റെ നാല് മക്കളുടെയും ഭാവി ജീവിതം മുന്നോറ്റ് കൊണ്ടുപോവുക എന്ന സെലിനെ സംബന്ധിച്ച് വലിയിരു വെല്ലുവിളി തന്നെയായിരുന്നു.

എന്നാൽ ഈ പ്രതിസന്ധികളിലൊന്നും തളർന്നു പോകാൻ സെലിൻ കൂട്ടാക്കിയില്ല. തന്റെ നാല് മക്കൾക്കൊപ്പം ജീവിതം തിരികെ പിടിക്കാൻ ഒരുങ്ങുകയായിരുന്നു സെലിൻ. തുടർന്ന് സെലിൻ ഭരണങ്ങാനത്തെ വട്ടോളിക്കടവിൽ മീൻ വിൽപ്പന ആരംഭിച്ചു.  കുട്ടികളുടെ പൂർണ്ണ പിന്തുണയായിരുന്നു അമ്മക്ക് ലഭിച്ചത്. മക്കളെ പഠിപ്പിച്ച് വലിയ നിലയിൽ എത്തിക്കുക എന്നതാണ് സെലിന്റെ ഇപ്പോഴത്തെ ഏറ്റവും വലിയ ആഗ്രഹം.

കൂടാതെ തനിക്കും മക്കൾക്കും താമസിക്കാൻ അടച്ചുറപ്പുള്ള ഒരു നല്ല വീട് വേണമെന്നും, അതിനുവേണ്ടി ഏത് പണിയും താൻ അഭിമാനപൂർവ്വം ചെയ്യുമെന്നും സെലിൻ പറഞ്ഞു. സെലിൻ മീൻ കച്ചവടകാരി ആണെന്ന് പറയുന്നതിൽ കുട്ടികൾക്ക് നാണക്കേട് ഉണ്ടോ എന്ന് ചോദിച്ചപ്പോൾ ഞങ്ങൾക്ക് അമ്മ മീൻ വിൽപ്പന നടത്തുന്നതിൽ അഭിമാനമാണ് എന്നാണ് കുട്ടികൾ പറഞ്ഞത്.

സെലിനും, മക്കൾക്കും പിന്തുണ പ്രഖ്യാപിച്ചുകൊണ്ടും, അഭിനന്ദിച്ചും നിരവധി ആളുകളാണ് സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയിരിക്കുന്നത്. സെലിന്റെ ജീവിതകഥ എല്ലാ ആളുകൾക്കും ഒരു  പ്രചോദനം ആണ് എന്നാണ് ഏവരും അഭിപ്രായപ്പെടുന്നത്.