വാഹനം ഓടിക്കുന്നവർ ഇനി മുതൽ കൂടുതൽ ശ്രെദ്ധിക്കുക. നിയമങ്ങൾ കർക്കശമാകുന്നു. പുതിയതായി അറിയേണ്ട കാര്യങ്ങൾ. ശ്രെദ്ധിച്ചില്ലെങ്കിൽ വലിയ വില കൊടുക്കേണ്ടി വരും

ജനങ്ങളുടെ സുഗമമായ ജീവിതത്തിനും സർക്കാരുകളുടെ സുഗമമായ പ്രവർത്തനങ്ങളുമായി ഒരുപാട് നിയമങ്ങൾ നിലവിൽ ഇന്ത്യയിൽ ഉണ്ട്.  നിയമനങ്ങൾക്ക് അവയുടെ കാഠിന്യം അനുസരിച്ച് ഉള്ള ശിക്ഷ ഇന്ത്യയിൽ കോടതികൾ തീരുമാനിക്കുന്നതനുസരിച്ച്‌  നൽകിവരുന്നുണ്ട്.  നിലവിൽ കുറ്റകൃത്യങ്ങൾ പെരുകി  വരുന്നുണ്ടെങ്കിലും നിയമം അതിനനുസരിച്ച് തന്നെയാണ് പ്രവർത്തിച്ചു വരുന്നത്. തെറ്റുകൾക്ക് കഠിനമായ ശിക്ഷയും പിഴകളും കോടതികൾ നൽകുന്നുണ്ട്.  പല നയങ്ങളും മനുഷ്യരുടെ ജീവിത രീതികൾക്ക് അനുസരിച്ച് ബന്ധപ്പെട്ടുകിടക്കുന്നു.

എങ്കിലും ഏറ്റവും കൂടുതലായി മനുഷ്യ ജീവിതവുമായി ബന്ധപ്പെട്ടു കിടക്കുന്നത് റോഡ് നിയമങ്ങൾ ആണ്.  നമ്മളെല്ലാവരും തന്നെ റോഡ് ഉപയോഗിക്കുന്നവരാണ്. എന്നാൽ  റോഡ് ഉപയോഗിക്കുമ്പോൾ റോഡുമായി ബന്ധപ്പെട്ട അല്ലെങ്കിൽ യാത്രയുമായി ബന്ധപ്പെട്ട നിയമങ്ങൾ എല്ലാം തന്നെ നമുക്ക് അറിയുന്നുണ്ടോ എന്നുള്ളത് സംശയകരമായ കാര്യമാണ്.  നമ്മുടെ സുരക്ഷിതമായ യാത്രയ്ക്ക് റോഡ് നിയമങ്ങൾ പാലിക്കുക എന്നത് വളരെ അത്യന്താപേക്ഷിതമാണ്. പലരും തങ്ങളുടെ വാഹനം നിരത്തിൽ ഇറക്കുമ്പോൾ അവരവർക്ക് ഇഷ്ടമുള്ള രീതിയിൽ ആണ് റോഡ് ഉപയോഗിക്കുന്നത്.

എന്നാൽ അങ്ങനെ പാടില്ല. കാൽനടയാത്രക്കാരുടെ കാര്യവും ഇങ്ങനെ തന്നെ.  വാഹനങ്ങൾ ഓടിക്കുന്നവർ ഇടതുവശം ചേർന്നാണ് ഡ്രൈവ് ചെയ്യേണ്ടത്.   കാൽനടയാത്രക്കാർ വലതുവശം ചേർന്നാണ് നടക്കേണ്ടത്. എന്നാൽ ഇങ്ങനെയുള്ള ഒരു കാര്യം പലർക്കും ഇപ്പോഴും അറിയില്ല.  ഡ്രൈവിംഗ് ലൈസൻസിന് വേണ്ടി അപ്ലൈ ചെയ്യുമ്പോൾ ഇത്തരത്തിലുള്ള നിയമങ്ങളെല്ലാം തന്നെ നമുക്ക് പറഞ്ഞു തരുന്നതായിരിക്കും. എന്നാൽ കാൽനടയാത്രക്കാർക്ക് ഉള്ള നിയമങ്ങൾ അറിയാൻ ഒരു മാർഗവും ഇല്ല.  എങ്കിലും എല്ലാ നിയമങ്ങളും അറിഞ്ഞിരിക്കുന്ന ലൈസൻസ് കൈയിൽ ഉള്ളവരിൽ  നിന്നുതന്നെയാണ് കൂടുതലായും അപകടങ്ങൾ ഉണ്ടാകുന്നത്.

റോഡപകടങ്ങളിൽ ഭൂരിഭാഗവും ഉള്ളത് അശ്രദ്ധ മൂലമോ അമിതവേഗം മൂലമുള്ള അപകടങ്ങൾ ആണ്.  നിയമങ്ങൾ അറിഞ്ഞിരിക്കുകയും അവ പാലിക്കാതിരിക്കുകയും ചെയ്യുന്നത് വളരെ കുറ്റകരമായ കാര്യമാണ്.  റോഡ് നിയമങ്ങൾ അറിയില്ലെങ്കിൽ അവ മനസ്സിലാക്കാതെ റോഡിൽ  വാഹനങ്ങൾ ഇറക്കാൻ പാടുള്ളതല്ല.  നിലവിൽ റോഡ് നിയമങ്ങൾ ലംഘിക്കുന്നവർക്ക് പോലീസ് ചെക്കിങ്ങിൽ പിടിക്കപ്പെട്ടാൽ രശീത്  നൽകുകയും അതേതുടർന്ന് പോലീസ് സ്റ്റേഷനിലോ കോടതിയിലോ നേരിട്ട് പിഴ അടയ്ക്കാവുന്ന രീതിയാണ് നിലവിലുള്ളത്. 

എന്നാൽ ഇപ്പോൾ വാഹന നിയമങ്ങൾ പാലിക്കാതെ പിടിക്കപെടുന്നവർക്ക് പിഴ അടയ്ക്കാൻ  ഓൺലൈൻ സംവിധാനം ഒരുക്കുന്നു എന്നാണ് റിപ്പോർട്ടുകൾ വരുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻ വീഡിയോ കോൺഫ്രൻസ് മുഖേന ഉദ്ഘാടനം ചെയ്ത ഈ ഓൺലൈൻ  സംവിധാനത്തിന്റെ പേര് ഈ-ചെലാൻ എന്നാണ്.  പോലീസിൽ കറൻസി രഹിത പ്രവർത്തനങ്ങൾക്കുള്ള ആദ്യപടി എന്നോണം ആണ് ഈ-ചലാൻ എന്നുള്ള ഓൺലൈൻ സംവിധാനത്തിന് തുടക്കം കുറിച്ചിരിക്കുന്നത്. 

ഈ സംവിധാനത്തിലൂടെ നിയമങ്ങൾ ലംഘിച്ച് പിടിക്കപ്പെടുന്നവരുടെ ലൈസൻസ് നമ്പറും വാഹന നമ്പറും എസ് ഐ യുടെ കൈയിൽ ഇരിക്കുന്ന ഈ-ചെല്ലാൻ സംവിധാനത്തിന്റെ  യന്ത്രത്തിൽ ഫീൽഡ് ചെയ്തു കൊടുക്കുമ്പോൾ ഇവരെ സംബന്ധിച്ചുള്ള എല്ലാ വിവരങ്ങളും ലഭിക്കുന്നു എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത.  നിയമ ലഘനം കണ്ടുപിടിക്കുന്ന പക്ഷം അപ്പോൾ തന്നെ വാഹന ഉടമക്കോ വാഹനത്തിൻറെ ഡ്രൈവർക്കോ ഡെബിറ്റ് കാർഡ്, ക്രെഡിറ്റ് കാർഡ്, നെറ്റ് ബാങ്കിംഗ് തുടങ്ങിയ സംവിധാനങ്ങളിലൂടെ പിഴ അടയ്ക്കാവുന്നതാണ്. 

പിഴ അടയ്ക്കാൻ താൽപര്യമില്ലാത്തവരുടെ കേസുകൾ വിർച്യുൽ  കോടതിയിലേക്ക് കൈമാറും. തുടർന്ന് ഉള്ള നടപടികൾ  വിർച്യുൽ കോടതിയാണ് എടുക്കുക. നിയമലംഘനങ്ങളുടെ വീഡിയോയും ചിത്രങ്ങളും ഈ സംവിധാനത്തിലൂടെ ലഭ്യമാകുന്നതോടെ നിയമനടപടികൾ വളരെ വേഗത്തിലും സുഗമമായും നടക്കും

error: Content is protected !!