തക്കാളി വില ഉയർന്നു തന്നെ!! പൊതുജനങ്ങളുടെ ജീവിതം പ്രതിസന്ധിയിൽ.

വർധിച്ചുവരുന്ന ഇന്ധന വിലയും, പാചകവാതക വിലയുമെല്ലാം ജനങ്ങളുടെ നിത്യജീവിതത്തിൽ ഒരുപാട് കാലങ്ങളായിട്ടുള്ള പ്രശ്നങ്ങളാണ്. ഇതിനോടൊപ്പം ഇപ്പോൾ വർദ്ധിച്ചുവരുന്ന പച്ചക്കറി വിലയും സാധാരണക്കാരുടെ ജീവിതം കൂടുതൽ ദുസ്സഹമാക്കി തീർത്തിരിക്കുകയാണ്.

കഴിഞ്ഞ കുറേ നാളുകളായി പച്ചക്കറികളുടെ വില മുമ്പത്തേക്കാളും പതിന്മടങ്ങ് ഉയർന്നിരിക്കുകയാണ്. ഇപ്പോൾ സംസ്ഥാനത്തെ പല മാർക്കറ്റുകളും 14 കിലോയുടെ ഒരു പെട്ടി തക്കാളിക്ക് 900 മുതൽ മുതൽ 1200 രൂപ വരെയാണ് മൊത്തവിപണിയില്‍ വിലയായി ഈടാക്കുന്നത്.

തമിഴ്നാട്ടിൽ ആണെങ്കിൽ ഇത് 1700 മുതൽ 2100 വരെയാണ് വില. കഴിഞ്ഞ് ആറുമാസം മുമ്പ് ഒരു പെട്ടി തക്കാളിക്ക് 50 രൂപ മുതൽ 100 രൂപ വരെയായിരുന്നു വില. ഇത് ഇപ്പോൾ മാർക്കറ്റിൽ നിന്നും  ജനങ്ങൾ മേടിക്കുമ്പോൾ ഒരു കിലോ താക്കളിക്ക് ഏകദേശം 150 രൂപ മുതൽ 200 രൂപ വരെയാണ് കച്ചവടക്കാർ ഈടാക്കുന്നത്.

കഴിഞ്ഞ ഒന്നരമാസമായി തക്കാളി വിലയിൽ മാറ്റമില്ലാതെ തന്നെയാണ് തുടരുന്നത്. കാലാവസ്ഥ വ്യതിയാനം മൂലം ഉണ്ടായ വൻ കൃഷിനാശമാണ് ഇത്തരത്തിലുള്ള വൻ വിലക്കയറ്റത്തിന് കാരണമായത്.

തമിഴ്നാട്ടിലെയും, കേരളത്തിലെയും അതിർത്തിയിലുള്ള പ്രദേശങ്ങളിലാണ് പൊതുവേ തക്കാളി കൂടുതലായി കൃഷി ചെയ്യുന്നത്. കേരളത്തിന്റെ അതിർത്തിയിലുള്ള വടകരപ്പതി പഞ്ചായത്തിന്റെ കീഴിൽ വരുന്ന കിണര്‍പ്പള്ളം, അനുപ്പൂര്‍, ഒഴലപ്പതി, ആട്ടയാംബതി,  എന്നിവിടങ്ങളിൽ നിന്നാണ് കൂടുതലായി കേരളത്തിലേയ്ക്ക് തക്കാളി എത്തുന്നത്.

ഈ സ്ഥലങ്ങളെല്ലാം അപ്രതീക്ഷിതമായി പെയ്ത മഴ മൂലമുണ്ടായ വ്യാപക പച്ചക്കറി നാശവും, വിളവ് ഇറക്കാൻ കഴിയാത്തതുമാണ് ഇപ്പോൾ വിലക്കയറ്റത്തിന് കാരണമായിത്തീർന്നത്. അതുമാത്രമല്ല തമിഴ്നാട്ടിൽ കോവിഡിന്റെ വ്യാപനം കൂടിയതിനാൽ ഭൂരിഭാഗം കർഷകരും പതിവുപോലെ കൃഷിയിറക്കിയിരുന്നില്ല.

കേരളത്തിൽ നിന്നുള്ള പച്ചക്കറി ഉത്പാദനം കുറഞ്ഞതും തമിഴ്നാട്ടിൽ നിന്നുമുള്ള പച്ചക്കറിയുടെ വരവ് നിലച്ചതുമെല്ലാം വിലക്കയറ്റത്തിന് ഇടയാക്കിയ മറ്റു കാരണങ്ങളാണ്.