തൃക്കാർത്തിക എന്താണ്? ഐതിഹ്യം അറിയാത്തവർ മനസ്സിലാക്കുക.

നവംബർ 29 ഞായറാഴ്ച കാർത്തിക വിളക്ക് ആണെന്ന് എല്ലാവർക്കും അറിയാവുന്നതാണ്. കാർത്തിക വിളക്കിന്റെ ഐതിഹ്യം എന്താണെന്നും കാർത്തിക വിളക്ക് തെളിയിക്കേണ്ട രീതി എങ്ങനെയാണെന്നുമാണ് ഇവിടെ പറയുന്നത്.

കേരളത്തിലെയും തമിഴ്നാട്ടിലെയും ജനങ്ങൾ ആഘോഷിക്കുന്ന ഒരു ആചാരമാണ് തൃക്കാർത്തിക. വൃശ്ചികമാസത്തിലെ കാർത്തിക നാളിലാണ് ആഘോഷം നടത്തപ്പെടുന്നത്. വൃശ്ചിക മാസത്തിലെ തൃക്കാർത്തിക ദേവിയുടെ ജന്മനക്ഷത്രം ആയതിനാലാണ് ആ ദിവസം മഹോത്സവവുമായി ആചരിക്കുന്നത്. മൺചെരാതുകളിൽ കാർത്തികദീപം കത്തിച്ച് ദേവിയെ മനസ്സിൽ വണങ്ങി നാടെങ്ങും തൃക്കാർത്തിക ആഘോഷിക്കുന്നു.

സന്ധ്യാസമയങ്ങളിലാണ് ക്ഷേത്രങ്ങളിലും വീടുകളിലും ഭക്തർ വിളക്ക് തെളിയിക്കുന്നത്. മനസ്സിലെയും വീട്ടിലെയും സകല ദോഷങ്ങളും തിന്മകളും ഇത്തരത്തിൽ വിളക്ക് തെളിയിക്കുന്നതോടെ ദേവി ഇല്ലാതാക്കും എന്നാണ് വിശ്വാസം. അഗ്നിനക്ഷത്രം ആണ് കാർത്തിക. ഇത് ജ്ഞാനത്തിന്റെയും ആഗ്രഹസാഫല്യത്തിന്റെയും പ്രതീകം കൂടിയാണ്. കാർത്തിക നക്ഷത്രവും പൗർണമിയും ഒരുമിച്ചു വരുന്ന തൃക്കാർത്തിക ദിനത്തിലാണ് ഈ നക്ഷത്രത്തിന് പൂർണ്ണഫലം ലഭിക്കുന്നത്. തൃക്കാർത്തിക ദിവസം ദേവിയുടെ പ്രത്യേക സാന്നിധ്യം ഭൂമിയിൽ ഉണ്ടായിരിക്കും എന്നാണ് വിശ്വാസം.

അതിനാൽ ഈ ദിവസത്തെ പ്രാർത്ഥനയിൽ പെട്ടെന്ന് ഫലസിദ്ധി ഉണ്ടാകുമെന്നും കരുതപ്പെടുന്നു. തമിഴ്നാട്ടിലാണ് കാർത്തിക പ്രധാനമെങ്കിലും ദക്ഷിണ കേരളത്തിലും തൃക്കാർത്തിക ആചരിച്ചുവരുന്നു. പ്രസിദ്ധമായ ചൊക്കളത്ത് കാവിലെ പൊങ്കാല നടക്കുന്നത് തൃക്കാർത്തിക ദിനത്തിൽ തന്നെയാണ്. തൃക്കാർത്തിക ദേവിയുടെ ജന്മ നക്ഷത്രം എന്നത് കവിഞ്ഞ് മറ്റു ചില പ്രത്യേകതകളുമുണ്ട്. പാൽ കടലിൽ മഹാലക്ഷ്മി അവതാരം ചെയ്തത് ഈ ദിവസമാണ്.

കാർത്തികയുടെ തലേന്നാൾ അതിരാവിലെ ഉണർന്ന് പ്രഭാത കൃത്യങ്ങൾക്ക് ശേഷം നെയ് വിളക്ക് കൊളുത്തി ദേവി നാമങ്ങൾ പാരായണം ചെയ്തതിനു ശേഷം മാത്രമേ ജലപാനം പോലും പാടുള്ളൂ എന്നാണ് വിശ്വാസം. പ്രശസ്തമായ കുമാരനല്ലൂർ തൃക്കാർത്തിക കേരളത്തിലെ പഴയ മുപ്പത്തിരണ്ട് നമ്പൂതിരി ഗ്രാമങ്ങളിൽ ഒന്നാണ് കുമാരനല്ലൂർ സുബ്രഹ്മണ്യനായി നിർമ്മിച്ച അമ്പലം. പിന്നീട് ദേവി ക്ഷേത്രം ആയി മാറുകയാണുണ്ടായത്. കുമാരനല്ലൂർ ഭഗവതിയുടെ പിറന്നാൾ ദിനത്തിലെ തൃക്കാർത്തിക ആഘോഷം പ്രസിദ്ധമാണ്.