സംസ്ഥാന സർക്കാർ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്കും അയ്യങ്കാളി നഗര തൊഴിലുറപ്പ് പദ്ധതിയിലെ അംഗങ്ങൾക്കും ആനുകൂല്യം നൽകാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുക എന്ന ആശയത്തോടെയാണ് സംസ്ഥാന സർക്കാർ ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരിക്കുന്നത്.
ഇതിലെ അംഗങ്ങൾക്ക് സാമ്പത്തിക സഹായം നൽകുവാൻ വേണ്ടി ഒരു ക്ഷേമനിധി പ്രത്യേകമായി രൂപീകരിക്കുകയാണ്. അതായത് ക്ഷേമനിധി അംഗങ്ങളായി അംശാദായം അടച്ച് കൊണ്ടാണ് ഇവർക്ക് ആനുകൂല്യം നൽകുന്നത്. തൊഴിൽ പദ്ധതിയിൽ അംഗമായിട്ടുള്ള വ്യക്തികൾക്കാണ് ഇതിൽ ചേരുവാൻ സാധിക്കുക.
18 വയസ്സിനും 55 വയസ്സിനും ഇടയിൽ പ്രായമുള്ള വ്യക്തികൾക്കാണ് അംഗമാകാൻ സാധിക്കുക. മാസം വെറും 50 രൂപ മാത്രം അംശാദായം അടച്ചാൽ മതിയാകും. അഞ്ചുവർഷം ഇത് തുടരുന്ന വ്യക്തികൾക്ക് പെൻഷന് അർഹതയുണ്ടായിരിക്കും. എന്നാൽ പത്തു വർഷം പദ്ധതിയിൽ അംശാദായം കൃത്യമായി അടച്ചതിനുശേഷം വ്യക്തി മരണപ്പെടുകയാണെങ്കിൽ അദ്ദേഹത്തിന്റെ കുടുംബത്തിന് കുടുംബ പെൻഷന് അർഹതയുണ്ടായിരിക്കും.
ഇതിൽ അംഗമാകുന്ന വ്യക്തികളുടെ മക്കൾക്ക് വിദ്യാഭ്യാസ സഹായവും ലഭിക്കുന്നതാണ് (പ്രത്യേക ഫണ്ട് വിലയിരുത്തും ). സ്ത്രീ അംഗങ്ങളാണെങ്കിൽ വിവാഹ ആവശ്യങ്ങൾക്ക് വേണ്ടി വലിയൊരു ആനുകൂല്യം നീക്കിവെക്കാൻ ഈ പദ്ധതി വഴി സാധിക്കും.
2020 ജനുവരിയിലാണ് ഈ പദ്ധതി പ്രാബല്യത്തിൽ വരുന്നത്. ഇത്തരം പദ്ധതികളിലൂടെ തൊഴിലുറപ്പ് പദ്ധതികളിൽ ഉള്ള വ്യക്തികൾക്ക് അവരുടെ ഭാവി സുരക്ഷിതമാക്കാൻ സാധിക്കുന്നു. മാസം വളരെ ചെറിയ തുക അംശാദായം അടച്ചു കൊണ്ട് തന്നെ ഭാവിയിൽ വലിയ ഒരു തുക പെൻഷനായി ലഭിക്കുകയും പിന്നീട് അത് ആവശ്യങ്ങൾക്കുവേണ്ടി ഉപയോഗപ്രദം ആവുകയും ചെയ്യുന്നു.