വാഹനത്തിന്റെ ലോൺ അടച്ചതിന് ശേഷം ഇക്കാര്യം ചെയ്തില്ലെങ്കിൽ വാഹനം നിങ്ങളുടെ സ്വന്തം പേരിൽ ആവുകയില്ല. ബാങ്കിൽ നിന്ന് ഈ രേഖകൾ ചോദിച്ച് വാങ്ങുക.

18 വയസ്സ് കഴിഞ്ഞിട്ടുള്ള ഏതൊരു വ്യക്തിയുടെയും ഏറ്റവും വലിയ ആഗ്രഹമാണ് സ്വന്തമായി ഒരു വാഹനം വാങ്ങുക എന്നത്. എന്നാൽ നമ്മളിൽ ഭൂരിഭാഗം വ്യക്തികൾക്കും വാഹനം മൊത്തം തുക കൊടുത്ത് വാങ്ങാനുള്ള ശേഷി ഉണ്ടായിരിക്കണമെന്നില്ല. അതുകൊണ്ടുതന്നെ ഭൂരിഭാഗം ജനങ്ങളും ലോണെടുത്ത് കൊണ്ടാണ് വാഹനം വാങ്ങാറുള്ളത്.

എന്നാൽ ഇത്തരം വാഹനങ്ങളുടെ വായ്പാ തുക തിരികെ അടച്ചു കഴിഞ്ഞാൽ എന്തൊക്കെ കാര്യങ്ങൾ ചെയ്താലാണ് നമ്മുടെ പേരിൽ വാഹനം ആവുക എന്ന് ആർക്കെങ്കിലും അറിയാമോ? പല വ്യക്തികൾക്കും ഇക്കാര്യങ്ങൾ അറിയുകയില്ല. അതുകൊണ്ടുതന്നെ വാഹനം വാങ്ങുവാൻ വേണ്ടി എടുത്ത വായ്പ്പാ തുക അടച്ചു കഴിഞ്ഞാൽ എന്ത് ചെയ്യണമെന്ന് നോക്കാം.

ഇതിനായി ആദ്യം ചെയ്യേണ്ടത് ബാങ്കിൽ നിന്നും നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് (no objection certificate ) വാങ്ങുക എന്നതാണ്. ഇതിനെ എൻഒസി സർട്ടിഫിക്കറ്റ് എന്നും അറിയപ്പെടാറുണ്ട്. ഈ എൻഒസി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രമാണ് വാഹന ഉടമസ്ഥനും ബാങ്കുമായി ഇനി ഒരു കരാറും ഇല്ലെന്ന് തെളിയിക്കാൻ സാധിക്കുകയുള്ളൂ.

വായ്പ്പാ തുക അടച്ചതിന് ശേഷം രണ്ടാഴ്ചയ്ക്ക് ഉള്ളിൽ എൻഒസി സർട്ടിഫിക്കറ്റ് ബാങ്ക് അധികൃതർ തരേണ്ടതാണ്. അഥവാ വായ്പ്പാ തുക ലഭിക്കുന്നതിന് മുന്ന് തന്നെ വാഹനം വിൽക്കണം എന്നുണ്ടെങ്കിൽ തീർച്ചയായും ബാങ്കിൽനിന്ന് എൻഒസി സർട്ടിഫിക്കറ്റ് കൈപ്പറ്റേണ്ടതാണ്. എന്നാൽ മാത്രമേ ആർസി ബുക്കിൽ പേര് മാറ്റുവാൻ സാധിക്കുകയുള്ളൂ.

രണ്ടാമതായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഹൈപ്പോതിക്കേഷൻ വിവരങ്ങൾ. വായ്പ്പാ തുക അടച്ചതിന് ശേഷവും ഹൈപ്പോതിക്കേഷൻ വിവരങ്ങളിൽ ബാങ്കിന്റെ പേര് ഉണ്ടെങ്കിൽ നിർബന്ധമായും അത് കളയേണ്ടതാണ്. ഇതിനായി എൻഒസി സർട്ടിഫിക്കറ്റും അപേക്ഷയും കൂട്ടി ആർട്ടി ഓഫീസിൽ സമർപ്പിക്കണം. മേൽ പറഞ്ഞിരിക്കുന്ന രണ്ടു കാര്യങ്ങൾ ചെയ്താൽ മാത്രമേ വാഹനം നമ്മുടെ പേരിൽ ആവുകയുള്ളൂ.