2 ലക്ഷം രൂപയ്ക്ക് ഒരു കിടിലൻ കാർ സ്വന്തമാക്കാം. ടാറ്റാ പിക്സൽ എന്ന ഈ കുഞ്ഞൻ കാറിന്റെ സവിശേഷതകൾ ഇവയെല്ലാം.

ഇന്ത്യയിലെ തിരക്കുള്ള നഗരങ്ങൾക്കും ഇടത്തരം കുടുംബങ്ങൾക്കും അനുയോജ്യം ആകും വിധം ടാറ്റ മോട്ടോഴ്സ് അവതരിപ്പിച്ച കാർ ആയിരുന്നു നാനോ. ഒരു ലക്ഷം എന്ന അടിസ്ഥാന വിലയിൽ അവതരിപ്പിച്ച നാനോ എന്ന കുഞ്ഞൻ കാർ ഇന്ത്യയിൽ സാധാരണക്കാരിൽ തുടക്കത്തിൽ മതിപ്പുണ്ടായിരുന്നു. എന്നാൽ ഈ കാറിന് അധികം നാൾ ഇന്ത്യൻ വിപണിയിൽ പിടിച്ചുനിൽക്കാൻ കഴിഞ്ഞി.

തുടർന്ന് നാനോയിൽ പല അപ്ഡേറ്റുകൾ നടത്തിയെങ്കിലും വലിയ തരത്തിലുള്ള വിജയം കാണാതെ പോയി. ഏറ്റവും കുറഞ്ഞ വിലയിൽ എല്ലാവർക്കും വാങ്ങാൻ കഴിയുന്ന ഒരു കാർ എന്നത് ടാറ്റയുടെ ഉടമസ്ഥന്റെ വലിയ സ്വപ്നമായിരുന്നു. അതുകൊണ്ടുതന്നെ കുഞ്ഞൻ കാർ ശ്രേണിയിലെ വാഹനങ്ങൾ നിർമ്മിക്കുന്നത് അവസാനിപ്പിക്കാതെ യൂറോപ്യൻ രാജ്യങ്ങളിൽ പരിചിതമായ ടാറ്റാ പിക്സൽ എന്ന ചെറിയ കാർ ഇന്ത്യൻ വിപണിയിലും അവതരിപ്പിക്കാനൊരുങ്ങുകയാണ് ടാറ്റാ മോട്ടോർസ്.

ടാറ്റ നാനോയെ പോലെ ഹേച്പേക്ക് മോഡലിൽ അവതരിപ്പിക്കുന്നു ടാറ്റാ പിക്സൽ എന്ന കുഞ്ഞൻ വാഹനത്തിൽ ഒരുപാട് സവിശേഷതകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. നാല് പേർ അടങ്ങിയ കുഞ്ഞൻ കുടുംബത്തിന് സുഖപ്രദമായി യാത്ര ചെയ്യാൻ കഴിയുന്നു ടാറ്റാ പിക്സലിന് മുൻഭാഗത്ത് പരത്തി ഫിനിഷ് ചെയ്തിരിക്കുന്ന ഹെഡ്ലൈറ്റ് മനോഹരമാക്കുന്നു.

വാഹനത്തിന്റെ സാങ്കേതിക കാര്യങ്ങൾ പരിശോധിക്കുകയാണെങ്കിൽ. 1.2 ലിറ്റർ ടർബോ ചാർജ് ഡീസൽ എൻജിന്റെ സഹായത്തിൽ 65 ബിഎച്പിയിൽ കുതിക്കാൻ ഈ കാറിനെ കഴിയും. സാധാരണക്കാർക്ക് സഹായകമാകും വിധം ഒരു ലിറ്ററിൽ കുറഞ്ഞത് 20 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുന്ന തരത്തിലാണ് വാഹനത്തിന്റെ മൈലേജ്.

ഒരു ചെറിയ കായ ആണെങ്കിലും ഈ കാറിന് 105 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കാൻ ആകും. 4 സ്പീഡ് മാന്വൽ ഗിയർബോക്സ്, എബിഎസ് ബ്രേക്കിംഗ് സിസ്റ്റം തുടങ്ങിയവ വാഹനത്തിന്റെ മികച്ച സ്ഥിരതയും നിയന്ത്രണവും നൽകുമ്പോൾ പുറകിലെ കോയൽഡ് സ്പ്രിംഗ് സസ്പെൻഷൻ സിസ്റ്റം ഈ കാറിന്റെ യാത്ര അനുഭവം സുഖകരമാക്കുന്നു.