“എനിക്കിഷ്ടപ്പെട്ട വേഷങ്ങളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് ഞാൻ ശ്രദ്ധിക്കാറില്ല” തന്റെ 30 വർഷത്തെ അഭിനയ ജീവിതത്തെക്കുറിച്ച് ശ്വേതാമേനോൻ.

മലയാളി പ്രേക്ഷകരുടെ പ്രിയപെട്ട നായികമാരിൽ ഒരാളാണ് ശ്വേതാമേനോൻ.  നിരവധി സിനിമകളിലൂടെ ഒരുപാട് ആരാധകരെ സ്വന്തമാക്കാൻ ശ്വേതാ മേനോന് കഴിഞ്ഞു. നിരവധി സിനിമകളിലും, റിയാലിറ്റി ഷോകളിലുമെല്ലാം സജീവമായി തന്നെ തുടരുകയാണ് ശ്വേത.

മലയാളത്തിലെ പല മുൻനിര നായകമാരും ചെയ്യാൻ മടി കാണിച്ച പല വേഷങ്ങളും ധൈര്യപൂർവ്വം ഏറ്റെടുക്കുകയും, അവയെല്ലാം തന്നെ തന്റെ മികച്ച അഭിനയത്തിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കാനും, മികച്ച അഭിപ്രായങ്ങൾ സ്വന്തമാക്കാനും ശ്വേതക്ക് കഴിഞ്ഞിട്ടുണ്ട്.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ, കളിമണ്ണ്, സാൾട്ട് ആൻഡ് പെപ്പർ എന്നീ സിനിമകളിലെ മികച്ച അഭിനയത്തിലൂടെ വളരെയധികം പ്രേക്ഷകശ്രദ്ധ നേടുകയും, ഒരുപാട് നിരൂപക പ്രശംസ ലഭിക്കുകയും ചെയ്തു. കൂടാതെ മികച്ച നടിക്കുള്ള കേരളാ സ്റ്റേറ്റ് അവാർഡും സ്വന്തമാക്കാൻ ശ്വേതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.

മമ്മൂട്ടി നായകനായ അനശ്വരം എന്ന ചിത്രത്തിലൂടെയായിരുന്നു ശ്വേത തന്റെ സിനിമാജീവിതം ആരംഭിച്ചത്. അതിനു ശേഷം മലയാളത്തിൽ അല്ലാതെ തമിഴ്, തെലുങ്ക് ഹിന്ദി എന്നിങ്ങനെ നിരവധി ഭാഷകളിലായി ഒരുപാട് ചിത്രങ്ങളിൽ അഭിനയിച്ച താരം ഇപ്പോൾ തന്റെ അഭിനയ ജീവിതത്തിന്റെ 30 വർഷം പൂർത്തിയാക്കിയിരിക്കുകയാണ്.

ഈ അവസരത്തിൽ തന്നെ ഇതുവരെ സപ്പോർട്ട് ചെയ്ത തന്റെ എല്ലാ ആരാധകർക്കും ശ്വേത നന്ദി രേഖപ്പെടുത്തിയിരിക്കുകയാണ്. സിനിമ മേഖലയിലും, വ്യക്തിജീവിത്തിലുമെല്ലാം നിരവധി വിവാദങ്ങൾ ശ്വേതയെ ചുറ്റിപ്പറ്റി  ഉണ്ടായിരുന്നു. അതിലൊന്നും തളർന്നുപോകാതെ ശക്തമായ നിശ്ചയദാർഢ്യത്തോടെ ആയിരുന്നു തന്റെ അഭിനയ ജീവിതം മുന്നോട്ട് കൊണ്ടുപോയിരുന്നത്.

മലയാള നടികൾ പൊതുവേ ചെയ്യാൻ മടിക്കുന്ന ഐറ്റം ഡാൻസും, ഗ്ലാമറസ് ആയിട്ടുള്ള ഫോട്ടോ ഷൂട്ടുകൾ വരെ മലയാളി സദാചാര ബോധത്തെ വെല്ലുവിളിച്ചുകൊണ്ട് ശ്വേതാ ധൈര്യപൂർവ്വം ചെയ്തിട്ടുണ്ട്.

മലയാള സിനിമയിൽ പൊതുവെ നിലനിന്നിരുന്ന നാട്ടിൻപുറത്തുകാരിയായ നായികാ സങ്കൽപ്പങ്ങളിൽ നിന്നും വ്യത്യസ്തമായി മലയാള സിനിമയുടെ മുന്നോട്ടുള്ള യാത്രയിൽ വലിയൊരു മാറ്റത്തിന് വഴി ഒരുക്കിയ ഒരു വ്യക്തി തന്നെയായിരുന്നു ശ്വേതാ മേനോൻ. ഇനിയും ഒരുപാട് മികച്ച വേഷങ്ങൾ മലയാള സിനിമയ്ക്ക് നൽകണം എന്നു തന്നെയാണ്  മലയാളി സിനിമ പ്രേമികളുടെ ആഗ്രഹം.