കസ്റ്റഡി മരണങ്ങൾ ഇനിയും നടക്കുകയില്ല.പോലീസ് സംവിധാനങ്ങളിൽ പുതിയ മാറ്റം വരുത്തി സുപ്രീം കോടതി ഉത്തരവ്.

ഇനി പോലീസുകാർക്ക് മൂന്നാംമുറ നടക്കില്ല. രാജ്യത്തെ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിസിടിവി ക്യാമറകളും വോയിസ് റെക്കോഡറുകളും സ്ഥാപിക്കണമെന്ന് സുപ്രീംകോടതിയുടെ ഉത്തരവ് വന്നിരിക്കുന്നു.

പഞ്ചാബിലെ മർദ്ദന കേസ് പരിഗണിക്കുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രീം കോടതി ഇങ്ങനെ ഒരു ഉത്തരവ് ഇറക്കിയിരിക്കുന്നത്. മാത്രമല്ല ഓരോ പോലീസ് സ്റ്റേഷനിലെയും കയറുന്ന ഭാഗവും ഇറങ്ങുന്ന ഭാഗവും ലോക്കപ്പുകളിലും സബ് ഇൻസ്പെക്ടറുടെ മുറികളിലും എല്ലാം തന്നെ സിസിടിവി ക്യാമറകളും വോയിസ് റെക്കോഡറുകളും ഘടിപ്പിക്കണം എന്നാണ് നിർദ്ദേശം.

ഇത്തരം റെക്കോഡറുകളിൽ നിന്നും ലഭിക്കുന്ന തെളിവുകൾ 18 മാസം വരെ സൂക്ഷിക്കണം എന്നും സുപ്രീംകോടതി ശക്തമായിട്ട് നിർദ്ദേശിച്ചിരിക്കുകയാണ്. അന്വേഷണ ഏജൻസികൾക്ക് പോലും ഇതിൽ നിന്ന് ഒഴിഞ്ഞു കൂടാൻ സാധിക്കുകയില്ല.

അന്വേഷണ ഏജൻസികളുടെ ചോദ്യം ചെയ്യുന്ന മുറിയിൽ സിസിടിവി ക്യാമറകളും വോയിസ് റെക്കോഡറുകളും ഘടിപ്പിച്ചിരിക്കണം എന്ന നിർദ്ദേശവും സുപ്രീംകോടതി നൽകിയിട്ടുണ്ട്. കസ്റ്റഡി മരണങ്ങൾ ദിനംപ്രതി കൂടിക്കൊണ്ടിരിക്കുകയാണ്, അതിന്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരമൊരു തീരുമാനം സുപ്രീംകോടതി എടുത്തിരിക്കുന്നത്.

2018-ൽ തന്നെ സുപ്രീംകോടതി ഇതിന്റെ ഉത്തരവ് ഇറക്കിയിരുന്നു പക്ഷേ പൂർണ്ണമായും എല്ലാ സംസ്ഥാനങ്ങളും ഇത് അംഗീകരിച്ചില്ല. മാത്രമല്ല വിമർശിക്കുകയും ചെയ്തിരുന്നു. അതുകൊണ്ടുതന്നെ ഇപ്പോൾ വന്നിരിക്കുന്ന തീരുമാനം വളരെ ശക്തമായിട്ടാണ് സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.