കേന്ദ്ര സർക്കാർ ഭവന വായ്പ്പ നൽകുന്ന ലക്ഷക്കണക്കിന് ആനുകൂല്യങ്ങൾ എന്തൊക്കെ എന്ന് നോക്കാം. ഇൻകം ടാക്സ് അടക്കുന്ന വ്യക്തികൾക്കും വാർഷിക വരുമാനം 18 ലക്ഷം രൂപ വരെ ഉള്ളവർക്കും കേന്ദ്ര സർക്കാർ വക ആനുകൂല്യങ്ങൾ ലഭ്യമാകും. എഴുപതിനായിരം കോടി രൂപയാണ് സർക്കാർ ഈ പദ്ധതിക്കുവേണ്ടി നീക്കിവച്ചിരിക്കുന്നത്.
കോവിഡ് വ്യാപിച്ചതിന്റെ പശ്ചാത്തലത്തിൽ ഉയർന്ന വരുമാനം ഉണ്ടായിരുന്നവർക്കും സാധാരണക്കാർക്കും വളരെയധികം സാമ്പത്തികനഷ്ടം ഉണ്ടായതിന്റെ ഭാഗമായും രാജ്യത്തിന്റെ സാമ്പത്തിക ഉയർച്ച കണ്ടുകൊണ്ടുമാണ് കേന്ദ്രസർക്കാർ ഇത്തരം പദ്ധതികൾ നടപ്പിലാക്കുന്നത്.
ഒരു ഗ്രഹം വയ്ക്കുന്നതിലൂടെ സിമന്റ് കമ്പി പെയിന്റ് ഇലക്ട്രിക് വർക്ക് മണ്ണ് എന്നിങ്ങനെ 350മേൽ സാധനങ്ങളുടെ എടുത്ത് ചിലവാകും. അതായത് ഒരു വീട് നിർമ്മിക്കുന്നതിലൂടെ നിരവധി മേഖലകളിൽ ഉള്ളവർക്കും പ്രയോജനമാണെന്നും കണക്കിലെടുത്തുകൊണ്ടാണ് ഈ പദ്ധതി കേന്ദ്രസർക്കാർ ആവിഷ്കരിക്കുന്നത്.
സാധാരണഗതിയിൽ കണ്ടുവരാറുള്ളത് കേന്ദ്ര സർക്കാരുകൾ നൽകുന്ന ഭവന വായ്പ സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന വ്യക്തികൾക്ക് മാത്രമായിരുന്നു. എന്നാൽ അതിൽ നിന്ന് വേറിട്ട ഒരു പദ്ധതിയാണിത്. ഈ പദ്ധതി മുഖേന ഏതൊരു വ്യക്തിക്കും ഭവനവായ്പ എടുക്കുന്നതിലൂടെ ഭവന വായ്പാ പലിശയിൽ 20 വർഷത്തേക്ക് സബ്സിഡി ലഭിക്കും.
പിഎം ആവാസ് യോജന പദ്ധതി പ്രകാരമാണ് ആനുകൂല്യങ്ങൾ ജനങ്ങൾക്ക് ലഭിക്കുന്നത്. ഈ പദ്ധതി പ്രകാരം വായ്പ എടുക്കുന്നവർക്ക് 3 മുതൽ 4 ശതമാനമാണ് പലിശ നിരക്ക് ഈടാക്കുന്നത്. ഈ പദ്ധതി പ്രകാരം പരമാവധി 2,35,000 രൂപ പലിശ സബ്സിഡി നിരക്കിൽ ലഭിക്കുന്നതാണ്. അരലക്ഷം രൂപ മുതൽ 12 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള വ്യക്തികളെ മിഡിൽ ഇൻകം ഗ്രൂപ്പ് 1-ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.
12 ലക്ഷം രൂപ മുതൽ 18 ലക്ഷം രൂപ വരെ വാർഷിക വരുമാനമുള്ള വ്യക്തികളെ മിഡിൽ ഇൻകം ഗ്രൂപ്പ് 2-ലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ ഇനി ബാങ്കുകളിൽനിന്ന് വായ്പ ലോൺ എടുക്കുമ്പോൾ ഈ പദ്ധതി പ്രകാരമുള്ള സബ്സിഡി തുക ചോദിച്ചു വാങ്ങുക.