വിദ്യാർഥികൾക്ക് സന്തോഷവാർത്ത നൽകുന്ന ഒരു കാര്യമാണ് ഇവിടെ പറയുന്നത് . നിലവിൽ നിങ്ങൾക്ക് അപേക്ഷ കൊടുക്കാൻ പറ്റുന്ന സ്കോളർഷിപ്പുകളുടെ അവസാന തിയ്യതി നീട്ടി നൽകിയിരിക്കുകയാണ്. ഇതുവരെ അപേക്ഷ കൊടുക്കാത്ത വിദ്യാർത്ഥികൾ നിങ്ങൾക്ക് ലഭിക്കാനിരിക്കുന്ന സ്കോളർഷിപ്പുകളിലേക്ക് നിർബന്ധമായും അപേക്ഷ നൽകുക.
ഏതൊക്കെ സ്കോളർഷിപ്പുകളുടെ അവസാന തീയതിയാണ് നീട്ടി വെച്ചിരിക്കുന്നത് എന്ന് വിശദമായി പരിശോധിക്കാം. ഒന്നാമതായി പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ് സ്കീം, പ്ലസ് വൺ, പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നിർബന്ധമായും ഈ സ്കോളർഷിപ്പിന് അപേക്ഷ സമർപ്പിക്കുക. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഈ സ്കോളർഷിപ്പിലേക്ക് അപേക്ഷിക്കാവുന്നതാണ്. ഡിസംബർ മാസം 30-ആം തിയ്യതിയാണ് നിലവിൽ അവസാന തീയതിയായി പ്രഖ്യാപിച്ചിരിക്കുന്നത്.
പ്രീമെട്രിക് സ്കോളർഷിപ്പ് സ്കീം, ഒന്നാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെ ഗവൺമെന്റ് എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് നൽകുന്ന ഈ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ വേണ്ടിയുള്ള അവസാന തിയ്യതിയും നീട്ടി വെച്ചിരിക്കുകയാണ്. കൂടുതൽ വിശദാംശങ്ങൾ ഒഫീഷ്യൽ വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്നതാണ്.
സെൻട്രൽ സെക്ടർ സ്കോളർഷിപ്പ് സ്കീം, പ്ലസ് ടു കഴിഞ്ഞ് ഡിഗ്രി ഡിപ്ലോമ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് 85 ശതമാനത്തിൽ മുകളിൽ മാർക്ക് ലഭിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷ കൊടുക്കാൻ കഴിയുന്ന ഈ സ്കോളർഷിപ്പിനും അപേക്ഷിക്കാൻ സാധിക്കും. ഈ സ്കോളർഷിപ്പിന്റെയും അവസാന തിയ്യതിയും നീട്ടി വെച്ചിരിക്കുകയാണ്.
എംസിഎം സ്കോളർഷിപ്പിന്റെയും അവസാന തിയ്യതിയും നീട്ടിയിരിക്കുകയാണ്. ഡിസംബർ 30ന് ആണ് അവസാന തിയ്യതി.