വിദ്യാ ശ്രീ എന്ന പദ്ധതി പ്രകാരമുള്ള ലാപ്ടോപ്പുകളുടെ വിതരണം എവിടെ വരെ എത്തി. നിങ്ങളുടെ സംശയങ്ങൾക്കുള്ള ഉത്തരം ഇതാണ്.

വിദ്യാ ശ്രീ എന്ന പദ്ധതി 15000 രൂപയുടെ ലാപ്ടോപ്പ് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന പദ്ധതിയായിരുന്നു. ഓരോ വിദ്യാർത്ഥികളും ഒരുപാട് പ്രതീക്ഷയോടെയാണ് ഈ പദ്ധതിയിലേക്ക് അപേക്ഷ സമർപ്പിച്ചത്. പക്ഷേ ലാപ്ടോപ്പ് വിതരണം ചെയ്യുന്നതുമായി ബന്ധപ്പെട്ട് യാതൊരു അറിയിപ്പും കാര്യങ്ങളും നമുക്ക് ലഭിച്ചിട്ടില്ല. സർക്കാർ നമ്മളെ പറ്റിച്ചതാണോ എന്ന് പലവരും ചിന്തിക്കുന്നുണ്ട്.

കാരണം കുടുംബശ്രീയും കെഎസ്എഫ്ഇയും സംയുക്തമായി പ്രവർത്തിച്ചുകൊണ്ട് നടപ്പിലാക്കുന്ന ഒരു പദ്ധതിയാണ് വിദ്യാ ശ്രീ എന്ന പദ്ധതി. ഈ പദ്ധതി നടപ്പിലാക്കിയ സമയത്ത് മൂന്ന് മാസത്തിനുള്ളിൽ തന്നെ ലാപ്ടോപ്പ് വിതരണം ചെയ്യുമെന്നാണ് ഗവൺമെന്റ് പറഞ്ഞിരുന്നത്. മൂന്നുമാസം കഴിഞ്ഞിട്ടും ടെൻഡർ നടപടികൾ മാത്രമേ പൂർത്തി ആയിട്ടുള്ളൂ. വിതരണം ഇനിയും നാലുമാസം വൈകിയേക്കും എന്നാണ് പുതിയ വാർത്ത.

ഈയൊരു പദ്ധതി പ്രഖ്യാപിച്ച ആദ്യഘട്ടത്തിൽ രണ്ട് ലക്ഷം ലാപ്ടോപ്പുകൾ ആണ് വാങ്ങിക്കുക. ശേഷം രണ്ടാംഘട്ട ലാപ്ടോപ്പുകൾ വാങ്ങുമെന്നാണ് ഗവൺമെന്റ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ആദ്യഘട്ടത്തിൽ ഉള്ള രണ്ട് ലക്ഷം ലാപ്ടോപ്പുകൾ പോലും വാങ്ങിച്ചിട്ടില്ല. ഇങ്ങനെ ലാപ്ടോപ്പുകൾ വാങ്ങാതെ ഇരിക്കുന്നതിന്റെ പ്രധാന കാരണം എന്ന് പറയുന്നത് ഇന്ത്യ-ചൈന മുഖേനയുള്ള തർക്കത്തെത്തുടർന്നാണ്. അതുകൊണ്ടുതന്നെ വളരെ പെട്ടെന്ന് രണ്ടുലക്ഷം ലാപ്ടോപ്പുകൾ വാങ്ങുക എന്നത് പ്രയാസകരമാണ് എന്നാണ് അറിയിച്ചിരിക്കുന്നത്,

ഏതായാലും ഒരു ലക്ഷത്തോളം രജിസ്റ്റർ ചെയ്ത വിദ്യാർത്ഥികൾക്ക് ആദ്യഘട്ടത്തിലെ ലാപ്ടോപ്പുകൾ ലഭിക്കട്ടെ. ഇനിയും വിദ്യാർഥികൾക്ക് ഈ ഒരു പദ്ധതിയിലേക്ക് രജിസ്റ്റർ ചെയ്യാവുന്നതാണ്. ഹൈ സ്കൂൾ വിദ്യാർഥികൾക്കും അതോടൊപ്പം ഹയർ എജുക്കേഷൻ വിദ്യാർഥികൾക്കും ലാപ്ടോപ്പ് ലഭിക്കും.

കുടുംബശ്രീയും കെഎസ്എഫ്ഇയും സംയുക്തമായി പ്രവർത്തിച്ച് കൊണ്ടാണ് വിദ്യാർഥികൾക്ക് ലാപ്ടോപ്പ് നൽകുവാൻ വേണ്ടി വിദ്യാ ശ്രീ എന്ന പദ്ധതി നടപ്പിലാക്കിയത്. ഈ പദ്ധതി പ്രകാരം കെഎസ്എഫ്ഇ ആണ് നിങ്ങൾക്ക് ലാപ്ടോപ്പ് ലഭിക്കാനുള്ള പണം നൽകുക. ഈ പദ്ധതിയിലേക്ക് നമ്മൾ രജിസ്റ്റർ ചെയ്തുകഴിഞ്ഞാൽ 30 മാസം 500 രൂപ വെച്ച് അടയ്ക്കണം. അതായത് മൊത്തം തുക 15000 രൂപയാകും. 15000 രൂപയുടെ ലാപ്ടോപ് ആണ് നമുക്ക് ലഭിക്കുക. ഒന്നാമത്തെ മാസവും രണ്ടാമത്തെ മാസവും മൂന്നാമത്തെ മാസവും 500 രൂപ അടച്ചു കഴിഞ്ഞാൽ ലാപ്ടോപ്പ് വാങ്ങാനുള്ള തുക ലഭിക്കുന്നതാണ്.

ഓരോ തവണയും മുടങ്ങാതെ അടച്ചു കഴിഞ്ഞാൽ സബ്സിഡി ലഭിക്കുന്നതാണ്. 1500 രൂപയാണ് ഗവൺമെന്റ് സബ്സിഡിയായി നൽകുന്നത്.