ഇന്ന് ഭൂരിഭാഗം വീടുകളിലെയും അടുക്കളയിൽ ഭക്ഷണം പാകം ചെയ്യുന്നതിന് വേണ്ടി ഗ്യാസ് അടുപ്പുകൾ ആയിരിക്കും ഉപയോഗിക്കുന്നുണ്ടാവുക. പുക ശല്യം ഇല്ലാത്തത് കൊണ്ടും, വളരെ എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കുന്നത് കൊണ്ടുമെല്ലാം ആണ് ഗ്യാസ് സ്റ്റൗ ജനങ്ങൾക്കിടയിൽ കൂടുതൽ സ്വീകാര്യത നേടിയത്.
ഗ്യാസ് സ്റ്റൗവിൽ പാചകം ചെയ്യുന്ന ആളുകളുടെ പ്രധാന പ്രശ്നമാണ് പാചകത്തിന് ശേഷം സ്റ്റൗ ക്ലീൻ ചെയ്യുക എന്നത്. പാചകത്തിന് വേണ്ടി ഉപയോഗിക്കുന്ന എണ്ണയും, മസാലപ്പൊടികളും, കറിയുടെ ചാറുമെല്ലാം പാചകം ചെയ്യുന്ന സമയത്ത് സ്റ്റൗവിൽ പറ്റിപ്പിടിച്ചിരിക്കുന്നുണ്ടാവും.
ഈ അഴുക്കുകൾ നീക്കം ചെയ്യുക എന്നത് വളരെ ശ്രമകരമായ ഒരു കാര്യം തന്നെയാണ്. ചില അഴുക്കുകൾ എത്ര തുടച്ച് വൃത്തിയാക്കിയാലും ചെറിയ പാടോട് കൂടെ അവിടെ തന്നെ അവശേഷിക്കും. എങ്ങനെയാണ് സ്റ്റൗ പുതിയത് പോലെ തന്നെ വൃത്തിയായി സൂക്ഷിക്കുക എന്ന് നമുക്ക് നോക്കാം.
ഇതിനുവേണ്ടി ആദ്യം തന്നെ ഒരു ചെറിയ നനവുള്ള സ്പോഞ്ചിന്റെ സ്ക്രബർ ഉപയോഗിച്ച് സ്റ്റൗവിന്റെ എല്ലാ വശവും നന്നായി തുടച്ചു കൊടുക്കുക. അതിനുശേഷം കുറച്ച് ടൂത്ത്പേസ്റ്റ് എടുത്ത് സ്റ്റൗവിന്റെ എല്ലാ ഭാഗത്തും ചെറുതായി പുരട്ടി കൊടുക്കുക. വെള്ള കളറുള്ള ഏത് പേസ്റ്റ് വേണമെങ്കിലും നമുക്ക് ഇതിനുവേണ്ടി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
അതിനുശേഷം വീണ്ടും സ്ക്രബ്ബർ നനച്ച് പേസ്റ്റ് തേച്ച് കൊടുത്ത ഭാഗങ്ങളെല്ലാം നല്ലരീതിയിൽ വൃത്തിയായി ഉരച്ച് കഴുകുക. എല്ലാ ഭാഗവും നന്നായി ഉരച്ചു കൊടുത്തശേഷം ഒരു നനഞ്ഞ തുണി എടുത്ത് ഇതെല്ലാം തുടച്ചെടുക്കുക.
ഇങ്ങനെ രണ്ടുമൂന്നു തവണ തുണി ഉപയോഗിച്ച് നന്നായി തുടച്ചെടുത്ത് പേസ്റ്റിന്റെ അംശം പൂർണമായും സ്റ്റൗവിൽ നിന്നും മാറ്റിയെടുക്കുക. സ്റ്റൗ നല്ലരീതിയിൽ വൃത്തിയായിട്ടുണ്ടാകും. സ്റ്റൗ വൃത്തിയാക്കുന്നതിനായി നിങ്ങളും ഈയൊരു മാർഗ്ഗം പരീക്ഷിച്ചുനോക്കുക. പൂർണമായും നല്ല റിസൾട്ട് ആയിരിക്കും ലഭിക്കുക.