മുറിച്ചുവെച്ച തേങ്ങ കേടാവാതെ ദീർഘകാലം സൂക്ഷിക്കാം!! ഈ മാർഗ്ഗം പരീക്ഷിച്ചു നോക്കൂ..

മിക്ക വീടുകളിലെയും അടുക്കളയിൽ കാണാൻ പറ്റുന്ന ഒരു പൊതുവായ പ്രശ്നമാണ് കറി വെക്കുന്നതിന് വേണ്ടിയും, മറ്റാവശ്യങ്ങൾക്കുമായി പൊട്ടിച്ച് വെച്ച തേങ്ങ രണ്ട്, മൂന്ന് ദിവസം കഴിയുമ്പോഴേക്കും കേടായി പോകുന്നത്.

പുറത്തുവെച്ചത് മൂലമാണ് തേങ്ങ കേടാവുന്നത് എന്ന് കരുതി പലയാളുകളും തേങ്ങ കേടാവുന്നത് ഒഴിവാക്കുന്നതിനായി ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. എന്നാൽ ഫ്രിഡ്ജ് സൂക്ഷിച്ചാലും തേങ്ങ കേടായി പോവുകയാണ് ചെയ്യാറുള്ളത്.

എന്നാൽ ചെറിയ ചില പൊടിക്കൈകൾ ഉപയോഗിച്ചുകൊണ്ട് തേങ്ങ ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. അതുകൊണ്ടുതന്നെ ഈ പ്രശ്നം എങ്ങനെയാണ് വളരെ എളുപ്പത്തിൽ പരിഹരിക്കാൻ സാധിക്കുക എന്ന് നമുക്കിവിടെ ചർച്ച ചെയ്യാം.

ആവശ്യത്തിന് തേങ്ങ ചിരകി എടുത്ത ശേഷം ബാക്കി വരുന്ന തേങ്ങയിൽ കുറച്ച് ഉപ്പ് തിരുമി വെക്കുകയാണെങ്കിൽ തേങ്ങ ചീത്ത ആവാതെ നാളുകളോളം സൂക്ഷിക്കാൻ സാധിക്കുന്നതായിരിക്കും. ഉപ്പിന് പകരം  മുറിച്ചുവെച്ച തേങ്ങയിൽ വിനാഗിരി പുരട്ടി കൊടുത്താലും തേങ്ങ കേടുകൂടാതെ ദീർഘകാലം ഇരിക്കാൻ സഹായിക്കുന്നതായിരിക്കും.

ഈ മാർഗം കൂടാതെ തേങ്ങാമുറി തണുത്ത വെള്ളത്തിലിട്ട് കുതിർത്തി വയ്ക്കുകയാണെങ്കിൽ തേങ്ങ പെട്ടെന്ന് ചീത്തയായി പോവുകയുണ്ടാവില്ല. ഇങ്ങനെ തണുത്ത വെള്ളത്തിലിട്ട് വെക്കുന്നത് വഴി തേങ്ങ ചിരകി എടുക്കാൻ വളരെ എളുപ്പം സാധിക്കുകയും ചെയ്യുന്നതായിരിക്കും.

തണുത്ത വെള്ളത്തിന് പകരം തേങ്ങാമുറി ഉപ്പുവെള്ളത്തിൽ കമിഴ്ത്തി ഇട്ടാലും ദീർഘകാലം കേടുകൂടാതെ സൂക്ഷിക്കാൻ സാധിക്കുന്നതാണ്. ഉപ്പുവെള്ളത്തിൽ ഇട്ട് വെക്കുമ്പോൾ തേങ്ങ ചിരട്ടയോട് കൂടെ തന്നെ വെള്ളത്തിൽ ഇട്ടുവയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.

അല്ലെങ്കിൽ തേങ്ങ വെള്ളത്തിൽ കിടന്ന് കേടായി പോകുന്നതായിരിക്കും. ഈ മാർഗങ്ങൾ എല്ലാം തന്നെ നിങ്ങൾക്ക് പരീക്ഷിച്ച് നോക്കാവുന്നതാണ്. ഏവർക്കും ഉപകാരപ്രദമാവുന്ന ഈ വിവരം കൂടുതൽ ആളുകളിലേക്ക് എത്തിക്കുക.