ഇതാ നിങ്ങൾ കാത്തിരുന്ന പദ്ധതി – പാവപ്പെട്ട സ്ത്രീകൾക്കായി സർക്കാരിന്റെ പുതിയ വായ്പ്പാ പദ്ധതി – ആരും അറിയാതെ പോകരുതേ

പാവപ്പെട്ട സ്ത്രീകൾക്ക് വളരെയധികം സഹായം നൽകുന്ന ഒരു പദ്ധതിയാണ് ഇപ്പോൾ സംസ്ഥാന സർക്കാർ നിലവിൽ കൊണ്ടുവരാൻ പോകുന്നത്. ശരണ്യ എന്ന് പേരു നൽകിയിരിക്കുന്ന ഈ വായ്പ്പാ പദ്ധതി സ്ത്രീകൾക്ക് വലിയതോതിൽ സഹായകമായ ഒരു പദ്ധതി തന്നെയായിരിക്കും. ഈ പദ്ധതി പ്രകാരം ഏകദേശം ഇരുപത്തി അയ്യായിരം രൂപ വരെ സബ്സിഡി ലഭിക്കുന്നതാണ്.

ഏകദേശം 50,000 രൂപയാണ് ഈ പദ്ധതി വഴി ഓരോ സ്ത്രീകൾക്കും ലഭിക്കുക. ഇതിൽ 10 ശതമാനം ഗുണഭോക്ത വിഹിതമായി കണ്ടെത്തേണ്ടത് ആവശ്യമാണ്. ബാക്കി വരുന്ന തുക സംസ്ഥാന സർക്കാർ ബാങ്കുകൾ വഴി പദ്ധതിയിലെ ഓരോരുത്തർക്കും ലഭ്യമാക്കുന്നതാണ്. 60 തവണകളായാണ് ഈ തുക തിരിച്ചടയ്ക്കേണ്ടതായി വരുന്നത്. 30 വയസ്സോ അതിനു മുകളിലോ പ്രായമുള്ള അവിവാഹിതരായ സ്ത്രീകൾക്കും, വിധവകൾക്കും, ഭർത്താവ് ഉപേക്ഷിച്ചവർക്കും, ഭർത്താവിനെ കാണാതായവർക്കും ഈ പദ്ധതിയിൽ മുൻഗണന ലഭിക്കുന്നതാണ്.

എസ്. സി – എസ്. ടി വിഭാഗത്തിലെ അവിവാഹിതരായ അമ്മമാർ ഉണ്ടെങ്കിൽ അവർക്കും പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. ഈ കൂട്ടത്തിൽ വിദ്യാഭ്യാസം കൂടുതലുള്ളവർക്ക് വളരെ പെട്ടെന്നുതന്നെ ആനുകൂല്യങ്ങൾ ലഭ്യമാകുന്നതാണ്. ആയതിനാൽ ഈ വിഭാഗങ്ങളിലെ വിദ്യാഭ്യാസത്തിനും മുൻഗണന ഉണ്ട്.

ഓരോ വർഷവും സംസ്ഥാന സർക്കാർ ബജറ്റിൽ വകയിരുത്തുന്ന തുകയുടെ ലഭ്യതയ്ക്കനുസരിച്ച് ഗുണഭോക്താക്കളെ കണ്ടെത്തുകയും അവർക്ക് അനുപാതികമായി തുക നൽകുകയും ചെയ്യുന്നു. പദ്ധതിയിലേക്ക് അപേക്ഷിക്കുന്ന വ്യക്തികളുടെ കയ്യിൽ കൃത്യമായ ഒരു പ്ലാൻ ഉണ്ടായിരിക്കണം. അതായത് ഏത് മേഖലയിൽ തൊഴിൽ ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്, അത്തരത്തിൽ തൊഴിൽ തുടങ്ങുകയാണെങ്കിൽ എന്തെല്ലാം നേട്ടങ്ങളാണ് ഉണ്ടാകുക എന്നതിനെപ്പറ്റി എല്ലാം ഉള്ള ഒരു കൃത്യമായ ധാരണ ഉണ്ടായിരിക്കണം.

ഈ ചെറിയ മുതൽ മുടക്കിൽ തുടങ്ങാൻ സാധിക്കുന്ന വരുമാന വർധനവിന് ഉതകുന്ന ഒരു സംരംഭം അല്ലെങ്കിൽ ചെറുകിട വ്യവസായം ആയിരിക്കണം തിരഞ്ഞെടുക്കേണ്ടത്. ഇത്തരത്തിലൊരു പ്ലാൻ കൊണ്ട് എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഓഫീസിൽ ചെന്ന് സൗജന്യമായി ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് കൊടുക്കേണ്ടതാണ്. ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കുന്നവർ കൃത്യമായ ഇടവേളകളിൽ തൊഴിൽകാർഡ് പുതുക്കുന്നവർ ആയിരിക്കണം.

തൊഴിൽ കാർഡ് എംപ്ലോയ്മെന്റ് ഓഫീസിലേക്ക് കൊണ്ടുപോകാനും മറക്കരുത്. വിധവയോ, ഭർത്താവ് ഉപേക്ഷിച്ചവരോ, ഭർത്താവ് മരണപ്പെട്ടവരോ ആണെങ്കിൽ ഈ രേഖ തെളിയിക്കുന്നതും വില്ലേജ് ഓഫീസർ ഒപ്പു വെച്ചതുമായ സർട്ടിഫിക്കറ്റ് കയ്യിൽ കരുതേണ്ടതാണ്. ഇത്തരത്തിൽ കരുതിയാൽ മാത്രമേ മുൻഗണനാ പട്ടികയിൽ വരുകയുള്ളൂ. ഇതോടൊപ്പംതന്നെ വരുമാന സർട്ടിഫിക്കറ്റ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, മേൽവിലാസം തെളിയിക്കുന്ന സർട്ടിഫിക്കറ്റ് എന്നിവകൂടി കൊണ്ടുപോകണം.

ഒരു ലക്ഷം രൂപയോ അതിൽ താഴെയോ ആണ് വാർഷികവരുമാനം എങ്കിൽ അത്തരത്തിലുള്ളവർക്കും മുൻഗണന നൽകുന്നതാണ്. വളരെ അധികം സ്ത്രീകൾ ആഗ്രഹിച്ച ഒരു പദ്ധതിയാണ് നിലവിൽ സർക്കാർ കൊണ്ടുവന്നിരിക്കുന്നത്. അർഹതപ്പെട്ടവർക്ക് പദ്ധതിപ്രകാരമുള്ള ആനുകൂല്യങ്ങൾ ലഭിക്കുന്നതിനായി പരമാവധി എല്ലാവരിലേക്കും ഈ വിവരം എത്തിക്കുക. പദ്ധതിയെക്കുറിച്ച് അറിയാത്തതിനാൽ ആർക്കും ആനുകൂല്യങ്ങൾ ലഭിക്കാതെ പോകരുത്.