മാസം 3000 രൂപ വീതം അക്കൗണ്ടിൽ ലഭിക്കുന്ന കേന്ദ്ര സർക്കാർ പദ്ധതി. ശ്രം യോഗി മൻധൻ യോജന എന്ന പദ്ധതിയെ കുറിച്ച് ഇനിയും അറിയാത്തവർ അറിയുക.

കേന്ദ്ര സർക്കാരിന്റെ ശ്രം യോഗി മൻധൻ യോജന എന്ന പദ്ധതി കേരളത്തിലും ജനസേവ കേന്ദ്രങ്ങളിലൂടെ നടപ്പാക്കുന്നുണ്ട്. അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന എല്ലാ വ്യക്തികൾക്കും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതാണ്.

പി എഫ് എന്നിങ്ങനെയുള്ള ആനുകൂല്യങ്ങളും അസംഘടിത മേഖലകളായി പരിഗണിച്ചിട്ടുള്ള തൊഴിൽ ചെയ്യുന്ന വ്യക്തികൾക്കും ഈ പദ്ധതിയിലൂടെ ആനുകൂല്യം ലഭിക്കും. എന്നാൽ ഇപിഎഫ് കൈപ്പറ്റുന്ന വ്യക്തികൾക്കും ഒന്നര കോടിക്കു മുകളിൽ കൊല്ലം വരുമാനം ഉള്ള ബിസിനസ് സംരംഭകർക്കും ഈ പദ്ധതിയിൽ അംഗമാവാൻ സാധിക്കുകയില്ല.

കേന്ദ്ര സർക്കാരിന്റെ മറ്റു പദ്ധതികളിലും അംഗമായിട്ടുള്ള വ്യക്തികൾക്കും ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുകയില്ല. 18 വയസ്സു മുതൽ 40 വയസ്സുവരെ പ്രായമായ വ്യക്തികൾക്ക് ആണ് ഈ പദ്ധതിയിൽ അംഗമാകാൻ സാധിക്കുന്നതും തുടർന്ന് ആനുകൂല്യങ്ങൾ ലഭിക്കുന്നതും.

18 വയസ്സിൽ ആണ് ഈ പദ്ധതിയിൽ അംഗമാകുന്നതെങ്കിൽ മാസം അടക്കേണ്ടത് 55 രൂപയാണ്. ഉപഭോക്താവ് അടക്കുന്ന തുകയ്ക്ക് തുല്യമായ പൈസ കേന്ദ്ര സർക്കാരും അടക്കുന്നതാണ്. എന്നാൽ 29 വയസ്സിൽ ചേരുന്ന ഒരു വ്യക്തി പദ്ധതിയിൽ മാസം അടക്കേണ്ടത് 100 രൂപയാണ്. ഓരോ പ്രായക്കാർക്കും മാസം അടയ്ക്കേണ്ട തുകയിൽ വ്യത്യാസം വരുന്നതാണ്.

ഇങ്ങനെ വ്യത്യാസങ്ങൾ വരുത്തി ക്രമ പട്ടിക തയ്യാറാക്കിയാൽ മാത്രമാണ് എല്ലാവർക്കും 3000 രൂപ എന്ന തുല്യ പെൻഷൻ കൊടുക്കാൻ സാധിക്കുകയുള്ളൂ. നാല്പതാം വയസ്സിലാണ് ഒരു വ്യക്തി ഈ പദ്ധതിയിൽ ചെരുന്നതെങ്കിൽ 200 രൂപയാണ് മാസം നിക്ഷേപിക്കേണ്ടത്.

നിക്ഷേപിക്കുന്ന വ്യക്തിക്ക് നിക്ഷേപ കാലയളവിൽ എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അദ്ദേഹത്തിന്റെ പങ്കാളിക്ക് തുടർന്നുള്ള തുക ലഭിക്കുന്നതാണ്. പത്തുവർഷത്തിനുള്ളിൽ ഈ പദ്ധതിയിൽ നിന്ന് ഒഴിയുകയാണെങ്കിൽ നിക്ഷേപിക്കുന്ന തുകയും അതിന്റെ പലിശയും ലഭിക്കും.

എന്നാൽ പത്ത് വർഷത്തിന് ശേഷമാണ് ഒരു വ്യക്തി ഈ പദ്ധതിയിൽ നിന്ന് ഒഴിയുന്നത് എങ്കിൽ അദ്ദേഹം നിക്ഷേപിക്കുന്ന തുകയുടെയും കേന്ദ്രസർക്കാർ നിക്ഷേപിക്കുന്ന തുകയുടെയും പലിശയും തുകയും ലഭിക്കുന്നതാണ്. ഈ പദ്ധതിയിൽ ഇനിയും ആർക്കെങ്കിലും അംഗമാകാൻ താല്പര്യമുണ്ടെങ്കിൽ ഇനിയും അപേക്ഷിക്കാവുന്നതാണ്.