വിവാഹമോചിതരായാലും ഭാര്യയ്ക്ക് ഭർത്തൃ വീട്ടിൽ താമസിക്കാം: സമൂഹത്തിൽ ചലനം സൃഷ്ടിക്കുന്ന വിധിയുമായി സുപ്രീം കോടതി

2019-ലെ ദില്ലി ഹൈക്കോടതിയുടെ വിധിക്കെതാരിയായാണ് സുപ്രീം കോടതി നിർണ്ണായക വിധി നടപ്പിലാക്കിയിരിക്കുന്നത്. സതീഷ് ചന്ദർ അഹൂജയുടെ മരുമകളായ സ്നേഹ അഹൂജയ്ക്ക് ഭർത്താവിൻ്റെ വീട്ടിൽ താമസിക്കാനുള്ള അവകാശമുണ്ടെന്നാണ് ഡൽഹി ഹൈക്കോടതി വിധി.

പക്ഷേ താൻ സ്വന്തമായി സമ്പാദിച്ച വീട്ടിൽ തൻ്റെ മകന് പോലും അവകാശമില്ലാത്ത വീട് മരുമക്കൾക്ക് എങ്ങനെ അവകാശം വരുമെന്നാണ് സതീഷ് ചന്ദർ അഹൂജ വാദിച്ചത്. പാരമ്പര്യമായി കൈമാറി കിട്ടിയ സ്വത്തിനെ പതിനേഴാം സെക്ഷനിലെ രണ്ടാം ക്ലോസിനെ കാണാൻ സാധിക്കില്ലെന്ന് കോടതി വ്യക്തമാക്കി.    

വിവാഹ മോചനം നേടിയ ശേഷവും സ്ത്രീയ്ക്ക് ഭർത്താവിൻ്റെ വീട്ടിൽ തന്നെ താമസിക്കാമെന്നാണ് സുപ്രീം കോടതി വിധി. വളരെ നിർണ്ണായകമായ വിധിയാണ് സുപ്രീം കോടതി നടത്തിയിരിക്കുന്നത്. വിവാഹ മോചനം നേടിയ സ്ത്രീയെ അവരുടെ കുടുംബത്തിനോ വീട്ടിൽ നിന്ന് പുറത്താക്കാൻ സാധിക്കില്ലെന്നും, അവിടെ തന്നെ താമസിക്കാൻ അവകാശമുണ്ടെന്നുമാണ് സുപ്രീം കോടതി പ്രഖ്യാപിച്ചത്.

നേരത്തെ വിരുദ്ധമായി പ്രഖ്യപിച്ച വിധിയെ ഓവറൂൾ ചെയ്തുകൊണ്ടാണ് കോടതി വിധി വന്നിരിക്കുന്നത്. സതീഷ് ചന്ദർ അഹൂജയുടെ മകനായ രവീൺ അഹൂജയും സ്നേഹയും വിവാഹമോചനം നേടാനുള്ള നിയമ നടപടികളുമായി മുന്നോട്ട് പോകുമ്പോഴാണ് ഹൈക്കോടതി വിധി വന്നിരിക്കുന്നത്.

ഗാർഹിക പീഡനം സംബന്ധിച്ച നിയമത്തിലെ പതിനേഴാം സെക്ഷൻ അനുസരിച്ചുള്ളതിൽ ഉൾപ്പെടുത്താൻ സാധിക്കുന്നതല്ല തൻ്റെ വീടെന്നും സതീഷ് ചന്ദർ അഹൂജയുടെ വാദത്തിലുണ്ടായിരുന്നു. ആ വാദവും തള്ളിയിട്ടാണ് കോടതി നിർണ്ണായകമായ ഒരു വിധി നടപ്പിലാക്കിയിരിക്കുന്നത്.

ജസ്റ്റിസ് അശോക് ഭൂഷൻ, ആർ.സുഭാഷ് റെഡ്ഡി, എം ആർ ഷാ എന്നിവരടങ്ങിയ ബെഞ്ചാണ് ഇങ്ങനെയൊരു വിധി നടപ്പിലാക്കിയിരിക്കുന്നത്.