കോവിഡ് 19 പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചിരുന്ന ധനസഹായത്തിന്റെ വിതരണം ആരംഭിച്ചിരിക്കുകയാണ്. ക്ഷേമനിധി വഴിയുള്ള വിതരണത്തിന് വേണ്ടിയുള്ള അപേക്ഷകളാണ് ഇപ്പോൾ ആരംഭിച്ചു കഴിഞ്ഞിരിക്കുന്നത്. ക്ഷേമനിധികളിലേക്ക് മുൻപ് അപേക്ഷിച്ച് ആയിരം രൂപ ലഭിച്ചവർക്ക് ഈ വർഷം അപേക്ഷകൾ ഒന്നും കൂടാതെ തന്നെ ഈ തുക എത്തിച്ചേരുന്നതാണ്.
പുതിയതായി അപേക്ഷ സമർപ്പിക്കുന്ന ആളുകൾ കൃത്യമായ ഒരു അംശംദായം അടച്ച് ക്ഷേമനിധി പദ്ധതിയിൽ അംഗമായാൽ കോവിഡ് ധനസഹായമായി ആയിരം രൂപ വീതം ലഭ്യമാകുന്നതാണ്. ഒരു വീട്ടിൽ ക്ഷേമനിധിയിലെ രണ്ട് തൊഴിലാളികൾ ഉണ്ട് എങ്കിൽ രണ്ട് ആളുകൾക്കും ഇത്തരത്തിൽ ധനസഹായമായി ആയിരം രൂപ വീതം ലഭിക്കുന്നതായിരിക്കും.
അടുത്ത അറിയിപ്പ് നിലവിൽ സർവീസ് പെൻഷൻ വാങ്ങുന്ന 80 വയസ്സ് കഴിഞ്ഞവർക്ക് സ്പെഷ്യൽ കെയർ അലവൻസിന് വേണ്ടി സംസ്ഥാന സർക്കാർ അനുമതി നൽകിയിരിക്കുകയാണ്. ആയിരം രൂപ അധിക തുകയായി ഇത്തരത്തിൽ 80 വയസ്സ് കഴിഞ്ഞവർക്ക് പെൻഷൻ തുകയോടൊപ്പം ലഭിക്കുന്നതായിരിക്കും. അതിനുവേണ്ടി ജനനതീയതി ഉൾപ്പടെ പ്രസ്താവിച്ചിരിക്കുന്ന പെൻഷൻ പെയ്മെന്റ് ഓർഡർ, ജനന സർട്ടിഫിക്കറ്റ്, അല്ലെങ്കിൽ സ്കൂളിൽ നിന്നുമുള്ള വിടുതൽ സർട്ടിഫിക്കറ്റ് തുടങ്ങി ജനന തീയതി തെളിയിക്കാൻ സാധിക്കുന്ന ഏതെങ്കിലും രേഖകൾ എത്രയും പെട്ടെന്ന് തന്നെ ഹാജരാക്കി ഈ ആനുകൂല്യങ്ങൾ നേടിയെടുക്കണം എന്ന് സംസ്ഥാന സർക്കാർ അറിയിച്ചിട്ടുണ്ട്.
അടുത്ത അറിയിപ്പ് ഇനി മുതൽ റേഷൻ കാർഡുകൾ ഓൺലൈൻ പരിശോധനകൾക്ക് വിധേയമാക്കാൻ പോകുന്നു എന്നതാണ്. മുൻഗണന വിഭാഗത്തിൽ നിന്നും മാറ്റിയ റേഷൻ കാർഡുകൾ മുൻഗണന മുദ്രയോടെ തന്നെയാണ് ചില ആളുകളുടെ കൈയ്യിൽ ഇപ്പോഴും നിലനിൽക്കുന്നത് എന്നത് ഭക്ഷ്യ-പൊതുവിതരണ വകുപ്പിന്റെ ആശങ്കയ്ക്ക് കാരണമായിട്ടുണ്ട്. മറ്റു സർക്കാർ വകുപ്പുകൾ റേഷൻ കാർഡിന് അടിസ്ഥാനമാക്കി ആനുകൂല്യങ്ങൾ നൽകുമ്പോൾ അത് ദുരുപയോഗം ചെയ്യപ്പെടുന്നുണ്ട്. അതിനാൽതന്നെ മറ്റു സർക്കാർ ആനുകൂല്ല്യങ്ങൾക്ക് വേണ്ടി റേഷൻ കാർഡ് ഉപയോഗിക്കുമ്പോൾ ഇവയുടെ ആധികാരികത ഉറപ്പാക്കാൻ civilservicekerala.gov.in എന്ന വെബ്സൈറ്റ് പരിശോധിക്കുക എന്ന് ഭക്ഷ്യ സെക്രട്ടറി അറിയിച്ചു.
മഞ്ഞ, പിങ്ക്, നീല എന്നീ റേഷൻ കാർഡുകൾ ആണ് അര ലക്ഷത്തോളം ആളുകളിൽ ഇങ്ങനെ തുടരുന്നത്. ഇത്തരം കാർഡുകൾ അനർഹമായി കൈവശം വെച്ചിരിക്കുന്നവർക്ക് കാർഡ് മാറ്റാൻ ജൂൺ ആദ്യം മുതൽ ജൂലൈ 15 വരെ സമയം നൽകിയിട്ടുണ്ട്. ജൂൺ അവസാനത്തോടെ 60000 ആളുകളാണ് ഇത്തരത്തിൽ കാർഡ് മാറ്റാൻ അപേക്ഷ സമർപ്പിച്ചത്.
ഇനിയും കാർഡ് അനർഹമായി കൈവശം വച്ചിരിക്കുന്നവർ ഉണ്ട് എങ്കിൽ എത്രയും പെട്ടന്ന് തന്നെ ഇവ മാറ്റാനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. അല്ലാത്തപക്ഷം സർക്കാരിൽ നിന്നും പരിശോധന ഉണ്ടാകുമ്പോൾ സർക്കാർ എന്താണോ നിർദ്ദേശിക്കുന്നത് അത് അനുസരിക്കേണ്ടി വരുന്നതാണ്. വളരെ പ്രധാനപ്പെട്ട ഈ വിവരങ്ങൾ ഉപയോഗപ്രദമായി എങ്കിൽ മറ്റുള്ളവരിലേക്ക് എത്തിക്കാനും മറക്കരുത്.