ജനുവരി മാസം മുതൽ റേഷൻ കാർഡുകൾ മാറി സ്മാർട്ട് കാർഡുകൾ ആക്കാൻ പോവുകയാണ്. ഇങ്ങനെ വരുന്നതിലൂടെ റേഷൻ കാർഡുകൾ തിരിച്ചറിയൽ കാർഡുകൾ ആയി ഉപയോഗിക്കാൻ കഴിയുന്നതായിരിക്കും.
സംസ്ഥാനത്ത് സ്മാർട്ട് റേഷൻ കാർഡുകൾ വരുന്നതിലൂടെ ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന ദൗത്യത്തിലേക്ക് കയറുകയാണ്. അതായത് വരുന്ന സ്മാർട്ട് കാർഡ് ഉപയോഗിച്ചുകൊണ്ട് രാജ്യത്ത് ഏത് റേഷൻ കടളിലൂടെയും ഭക്ഷ്യ വിഹിതം വാങ്ങാവുന്നതാണ്.
എഎവൈ കാർഡ് ഉടമകൾക്കും ബിപിഎൽ കാർഡ് ഉടമകൾക്കുമാണ് ആദ്യവാരം ആനുകൂല്യം ലഭിക്കുക. മുന്നോക്ക പട്ടികയിൽ ഉൾപ്പെടുന്ന എപിഎൽ കാർഡ് ഉടമകൾക്ക് ആദ്യഘട്ടത്തിൽ ഒരു രാജ്യം ഒരു റേഷൻ കാർഡ് എന്ന ദൗത്യത്തിന്റെ ആനുകൂല്യം ലഭ്യമാവുകയില്ല. എപിഎൽ റേഷൻ കാർഡുകളിൽ നീല റേഷൻ കാർഡ് ഉടമകളുമുണ്ട് വെള്ള റേഷൻ കാർഡ് ഉടമകളുമുണ്ട്.
അതിൽ നീല റേഷൻ കാർഡ് സ്റ്റേറ്റ് സബ്സിഡി ലഭിക്കുന്നവയും, വെള്ള റേഷൻ കാർഡ് സബ്സിഡി ലഭിക്കാത്തവയുമാണ്. സാധാരണക്കാരായ ആളുകളുടെ മക്കൾ തൊഴിൽ പരമായ ആവശ്യങ്ങൾക്ക് വേണ്ടിയും വിദ്യാഭ്യാസ ആവശ്യങ്ങൾക്ക് വേണ്ടിയും മറ്റു സംസ്ഥാനത്ത് ആണെങ്കിൽ ലഭിക്കുന്ന സ്മാർട്ട് കാർഡ് ഉപയോഗിച്ചുകൊണ്ട് റേഷൻ കടകളിലൂടെ ആനുകൂല്യം കൈപ്പറ്റാവുന്നതാണ്.
സ്മാർട്ട് റേഷൻ കാർഡ് നിലവിൽ വരുന്നതോടുകൂടി ഒരുപാട് സുരക്ഷാസംവിധാനങ്ങൾ ഉണ്ടായിരിക്കും. റേഷൻ കടകളിലൂടെ ഉപഭോക്താവ് ഭക്ഷ്യ വിഹിതം വാങ്ങുന്നതിന് അളവ് വരെ മൊബൈൽ നമ്പറിലേക്ക് തൽസമയം എസ്എംഎസ് മുഖേന ലഭിക്കുന്നതാണ്. ജനുവരി മുതൽ തന്നെ ഇതിന്റെ നടപടികൾ ആരംഭിക്കുന്നതാണ്.