വീണാ വിജയൻറെ എക്‌സാലോജിക് എന്ന വെബ്സൈറ്റ് ഡൌൺ ആയത് പണം അടയ്ക്കാത്തത് മൂലമെന്ന് പറയുന്ന സ്റ്റേറ്റ്മെന്റ് തെറ്റ് ? അതിനുള്ള കാരണങ്ങൾ ഇതാണ്…

ഏഷ്യാനെറ്റിൽ വീണാ വിജയനുമായുള്ള അഭിമുഖത്തിൽ വീണ പറയുന്നത്, തന്റെ വെബ്സൈറ് പണം അടയ്ക്കാത്തതിനാൽ ഡൌൺ ആയി എന്നാണ്. മറുപടിയായി വീണ സൂചിപ്പിക്കുന്നത് തന്റെ വെബ്സൈറ്റ് (https://exalogic.in/) ഹോസ്റ്റ് ചെയ്തിരിക്കുന്നത് GoDaddy എന്ന സർവീസ് പ്രൊവൈഡറിൽ ആണ് എന്നാണ്. അത് നമുക്ക് https://www.whois.com/ എന്ന വെബ്സൈറ്റ് വഴി പരിശോധിക്കാം. അത് ശരിയാണ്. GoDaddy യിൽ ആണ് www.exalogic.in എന്ന വെബ്സൈറ്റ് ഹോസ്റ്റ് ചെയ്തിരിക്കുന്നത് (സ്ക്രീൻഷോട്ട് താഴെ കൊടുക്കുന്നു).

വെബ്സൈറ്റ് ഡൌൺ ആയത് 13.04.2020 മുതൽ 11.05.2020 വരെയാണ് എന്ന് എ എ റഹിം മനോരമ കൌണ്ടർ പോയിന്റിൽ സമ്മതിക്കുന്നുമുണ്ട് (https://youtu.be/4F2UWmPuTlo ടൈം ഡ്യൂറഷൻ 19 :20 ). അത് വീണ തന്നെ സമ്മതിക്കുന്നുണ്ട് എന്നും പറയുന്നു.

എന്നാൽ www.exalogic.in എന്ന വെബ്സൈറ്റ് GoDaddy യിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത് 12-07-2014 ആണ്. GoDaddy യുടെ നിയമമനുസരിച്ച് റിന്യൂവൽ ടൈം, ഡൊമൈൻ രജിസ്റ്റർ ചെയ്ത ദിവസം മുതൽ 1, 2, 3, 4, 5 എന്നിങ്ങനെയുള്ള വർഷങ്ങളിലേക്കാണ്. അങ്ങിനെയെങ്കിൽ പണം അടയ്ക്കാത്തതു മൂലം ഡൊമൈൻ ഡൗൺ ആകണമെങ്കിൽ അത് മുകളിൽ പറഞ്ഞ 5 വർഷങ്ങളിലെ 7 ആം മാസത്തിൽ ആയിരിക്കും.

എന്നാൽ വെബ്സൈറ്റ് ഡൌൺ ആയി എന്ന് പറയപ്പെടുന്ന സമയം 4ആം മാസം മുതൽ 5ആം മാസം വരെ ആണ്. GoDaddyഒരിക്കലും 7 ആം മാസം വരെ കാലാവധി ഉള്ള ഡൊമൈൻ 4ആം മാസത്തിൽ പണം അടയ്ക്കാത്തത് മൂലം ഡൌൺ ആക്കില്ല. അതായത്, GoDaddy യുടെ നിയമമനുസരിച്ച് 7ആം മാസത്തിൽ രജിസ്റ്റർ ചെയ്ത വെബ്സൈറ്റ് അടുത്തുവരുന്ന വർഷങ്ങളിലെ 7 ആം മാസത്തിൽ മാത്രമേ പണം അടയ്ക്കാതിരുന്നാൽ ഡൌൺ ആകുകയുള്ളു. അപ്പോൾ വെബ്സൈറ്റ് ഡൌൺ ആയത് പണം അടയ്ക്കാത്തത് കൊണ്ടാണ് എന്ന് പറയുന്നത് തെറ്റാണോ ? ഇനി നിങ്ങളുടെ അഭിപ്രായം പറയൂ..