വസ്ത്രങ്ങളിലെ കറയാണോ നിങ്ങളുടെ പ്രശ്നം?? ഇനി ഏതു കറയും കളയാം വളരെ എളുപ്പത്തിൽ!!ഈ മാർഗങ്ങൾ പരീക്ഷിച്ചു നോക്കൂ.

പുതിയ വസ്ത്രങ്ങൾ ധരിക്കാൻ ഇഷ്ടമല്ലാത്തവരായി ആരുംതന്നെ കാണില്ല. പുറത്ത് എങ്ങോട്ടെങ്കിലും പോകണമെങ്കിലോ, വീട്ടിലെ എന്തെങ്കിലും ആഘോഷങ്ങൾക്കുമെല്ലാം ഇഷ്ടപ്പെട്ട വസ്ത്രങ്ങൾ ധരിക്കാൻ താല്പര്യപ്പെടുന്നവർ തന്നെയാണ് നമ്മൾ എല്ലാവരും. എന്നാൽ വസ്ത്രങ്ങൾ ധരിക്കുമ്പോൾ കറ ആകുമോ എന്നൊരു പേടി നമുക്കേവർക്കും ഉണ്ടാകും.

ഇതുപോലെ നമ്മുടെ ചെറിയ അശ്രദ്ധ കാരണം വസ്ത്രങ്ങളിൽ കറയാവുകയും, അതുമൂലം ആ വസ്ത്രങ്ങൾ പിന്നീട് ഉപയോഗിക്കാൻ കഴിയാത്ത സാഹചര്യവും നമ്മളിൽ പലർക്കും വന്നിട്ടുണ്ടാകും. വസ്ത്രങ്ങളിലെ കറ നീക്കം ചെയ്യാൻ പലതരത്തിലുള്ള മാർഗ്ഗങ്ങൾ ഉണ്ടെങ്കിലും എല്ലാവർക്കും അത് അറിയണമെന്നില്ല.

അതുകൊണ്ടുതന്നെ വസ്ത്രങ്ങളിലെ കറ എളുപ്പത്തിൽ നീക്കം ചെയ്യാൻ സാധിക്കുന്ന ചില പൊടിക്കൈകൾ നമുക്കിവിടെ ചർച്ച ചെയ്യാം. പൊതുവേ വസ്ത്രങ്ങളിൽ ആകുന്ന കറകളിൽ നീക്കം ചെയ്യാൻ ഏറ്റവും ബുദ്ധിമുട്ട് രക്ത ക്കറ, വാഹനങ്ങളിലും മറ്റും ഉപയോഗിക്കുന്ന ഗ്രീസിന്റെ കറ, ഷർട്ടുകളിലെ കോളറിലെ കറ, എണ്ണ പാടുകൾ എന്നിവയെല്ലാമാണ്.

ഇതെല്ലാം തന്നെ വ്യത്യസ്തമായ പല മാർഗങ്ങൾ ഉപയോഗിച്ച് നീക്കം ചെയ്യാൻ സാധിക്കുന്നതാണ്. രക്തക്കറ നീക്കം ചെയ്യുന്നതിനായി കുറച്ച് ഹൈഡ്രജൻ പെറോക്സൈഡ് ഉപയോഗിച്ച് കഴുകിയാൽ മതിയാകും. ഈയൊരു മാർഗ്ഗത്തിലൂടെ രക്തക്കറ പൂർണമായും നീക്കം ചെയ്യാൻ സാധിക്കിന്നതാണ്. സ്ഥിരമായി ഷർട്ട് ധരിക്കുന്ന മിക്കആളുകളെയും ഒരു പ്രധാന പ്രശ്നമാണ് കോളറിൽ കാണുന്ന കറ.

കോളറിലെ കറ ഇല്ലാതാക്കുന്നതിനായി ഷർട്ട് കഴുകുമ്പോൾ സാധാരണ സോപ്പിന് പകരം ഷാമ്പു ഉപയോഗിച്ച് കോളറിന്റെ ഭാഗം വൃത്തിയായി കഴുകേണ്ടതാണ്. ഷാംപൂ ഉപയോഗിച്ച് കഴുകുന്നതിലൂടെ കോളറിൽ അടിഞ്ഞുകൂടിയിട്ടുള്ള അഴുക്കുകളെ പൂർണ്ണമായും ഇല്ലാതാക്കാൻ സഹായിക്കുന്നതാണ്.

വാഹനങ്ങൾ ഉപയോഗിക്കുന്ന മിക്ക ആളുകളും ഒരിക്കലെങ്കിലും അനുഭവിച്ചിട്ടുള്ള
പ്രശ്നമാവും ഗ്രീസിന്റെ കറ വസ്ത്രങ്ങളിൽ ആകുന്നത്. ഗ്രീസ് പുരണ്ട ഭാഗത്ത് ബേക്കിംഗ് സോഡ ഉപയോഗിച്ച് കഴുകുന്നതിലൂടെ ഗ്രീസിന്റെ കറ പൂർണമായും ഇല്ലാതാക്കാൻ സാധിക്കുന്നതാണ്.

ബേക്കിംഗ് സോഡ കൂടാതെ ചെറുനാരങ്ങയും, വിനാഗിരിയും ചേർത്ത മിശ്രിതവും വസ്ത്രങ്ങളിലെ ഗ്രീസ് കറ കളയാൻ വേണ്ടി നമുക്ക് ഉപയോഗിക്കാൻ സാധിക്കുന്നതാണ്. ഈ മാർഗ്ഗങ്ങളെല്ലാം എല്ലാം തീർച്ചയായും 100% ഫലപ്രദമാണ്. നിങ്ങളും ഇത് പരീക്ഷിച്ചു നോക്കൂ.