രാജ്യത്ത് ഒരു വ്യക്തി തന്നെ ഒട്ടനവധി സിമ്മുകൾ ഉപയോഗിക്കുന്നുണ്ട്. ഇത് ഭാവിയിൽ വളരെയധികം ദോഷം ചെയ്യും എന്ന് കണ്ടെത്തിയതിന്റെ ഭാഗമായി സർക്കാർ ഒരു നിയമം കൊണ്ടുവന്നിരിക്കുകയാണ്. സർക്കാർ കൊണ്ടുവന്നിരിക്കുന്ന ഈ നിയമം അനുസരിക്കാത്ത വ്യക്തികൾക്ക് നോട്ടീസ് നൽകുന്നതായിരിക്കും.
ടെലികോം കമ്പനിയാണ് ഇത്തരം ഒരു അറിയിപ്പ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഒരു വ്യക്തിക്ക് പരമാവധി എത്ര സിം കാർഡ് ആണ് ഉപയോഗിക്കാൻ പറ്റാവുന്നതെന്ന് ആർക്കെങ്കിലും അറിയാമോ? എങ്കിലിതാ ടെലികോം കമ്പനി പുറത്തിറക്കിയ പുതിയ സർക്കുലർ മനസ്സിലാക്കുക.
പുതിയ സർക്കുലർ അനുസരിച്ച് ഒരു ഇന്ത്യൻ പൗരന് പരമാവധി 9 സിംകാർഡ് മാത്രമാണ് ഉപയോഗിക്കാൻ അവകാശമുള്ളത്. രാജ്യത്ത് നിരവധി സിം കാർഡ് കമ്പനികൾ ഉണ്ട്. ഒരു സിം കാർഡ് കമ്പനിക്ക് ആ കമ്പനിയുടെ സിം കാർഡ് ഒരു വ്യക്തി എത്രണ്ണം ഉപയോഗിക്കുന്നുണ്ട് എന്ന് മാത്രമേ അറിയാൻ സാധിക്കൂ.
എന്നാൽ ടെലികോം കമ്പനിക്ക് ഒരു ഉപഭോക്താവ് എത്ര സിം കാർഡ് മൊത്തത്തിൽ ഉപയോഗിക്കുന്നുണ്ട് എന്നതിന്റെ കൃത്യമായ ശേഖരണം ഉണ്ടായിരിക്കുന്നതാണ്. അതുകൊണ്ടുതന്നെ ടെലികോം കമ്പനി ഇറക്കിയിരിക്കുന്ന പുതിയ സർക്കുലർ അനുസരിച്ച് 9 സിം കാർഡിന് കൂടുതൽ ഉപയോകിക്കുന്ന വ്യക്തികൾ 2021 ജനുവരി പത്താം തീയതിക്ക് മുൻപ് തന്നെ കൂടുതലും നിൽക്കുന്ന സിമ്മുകൾ തിരികെ ഏൽപ്പിക്കണം.
ഇത് ചെയ്യാത്ത വ്യക്തികൾക്ക് ടെലികോം കമ്പനിയിൽ നിന്ന് നോട്ടീസ് വരുന്നതായിരിക്കും. അതുകൊണ്ടുതന്നെ ഒൻപത് സിനിമകളേക്കാൾ കൂടുതൽ സിമ്മുകൾ ഉപയോഗിക്കുന്ന വ്യക്തികൾ ആവശ്യമില്ലാത്ത സിമ്മുകൾ തിരികെ ഏൽപ്പിക്കുക.