വരുന്നൂ സർക്കാരിന്റെ ഓണം ബംബർ കിറ്റ്. ആധാർ, ബാങ്ക് പാസ്സ് ബുക്ക്‌ എന്നിവ ഉണ്ടോ? വർഷത്തിൽ 72000 രൂപ ലഭിക്കുന്ന പദ്ധതി

മുഖ്യമന്ത്രി ഇതാ ഔദ്യോഗികമായി ഒരു ഭക്ഷ്യക്കിറ്റിന്റെ കാര്യം പറഞ്ഞിരിക്കുകയാണ്. ഇതുവരെയും ലഭിച്ചിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഭക്ഷ്യക്കിറ്റ് ആണ് ഇപ്പോൾ ലഭ്യമാകാൻ പോകുന്നത്. കൂടാതെ ഭാര്യക്കും ഭർത്താവിനും പ്രതിവർഷം 72000 രൂപ വീതം ലഭിക്കുന്ന ഒരു പദ്ധതിയെയും ക്കുറിച്ചു വിശദവിവരങ്ങൾ പങ്കുവയ്ക്കാൻ പോകുന്നു. ഇങ്ങനെ വളരെ പ്രധാനപ്പെട്ട രണ്ട് ഇൻഫർമേഷനുകൾ ആണ് ഇവിടെ പറയുന്നത്. ഈ വിവരങ്ങൾ പരമാവധി എല്ലാവരിലേക്കും എത്തിക്കുവാൻ ശ്രമിക്കേണ്ടതാണ്.

പ്രതിമാസം 3000 രൂപ വെച്ച് ഭാര്യയ്ക്കും ഭർത്താവിനും ലഭിക്കുന്ന ഒരു പദ്ധതിയാണ് ശ്രേം യോഗി മൻധൻ യോജന എന്ന പദ്ധതി. ആധാർ കാർഡും ബാങ്ക് പാസ് ബുക്കുമാണ് ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാനായി പ്രധാനമായും ആവശ്യമുള്ളത്. കേന്ദ്ര സർക്കാരിന്റെ ഈ പദ്ധതിയിലേക്ക് 18 വയസ്സു തികഞ്ഞ ആർക്കും അപേക്ഷകൾ സമർപ്പിക്കുവാൻ സാധിക്കുന്നതാണ്.

അപേക്ഷകൾ സമർപ്പിച്ച ശേഷം ഈ പദ്ധതിയുടെ ഭാഗമായി കഴിഞ്ഞാൽ മാസാ മാസം പദ്ധതിയിലേക്ക് ചെറിയ ഒരു തുക അടക്കേണ്ടതായി വരും. അടയ്ക്കുന്ന തുകയ്ക്ക് ആനുപാതികമായി കേന്ദ്രസർക്കാരും ഈ പദ്ധതിയിലേക്ക് തുക നിക്ഷേപിക്കുന്നു. 60 വയസിനു ശേഷമായിരിക്കും പദ്ധതി പ്രകാരം പെൻഷൻ തുകയായി മാസാമാസം 3000 രൂപ വീതം ലഭ്യമാകുക.

അടുത്തുള്ള അക്ഷയ കേന്ദ്രങ്ങൾ വഴിയോ ജനസേവ കേന്ദ്രങ്ങൾ വഴിയോ അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. ഇതൊരു കേന്ദ്രസർക്കാർ പദ്ധതി ആയതുകൊണ്ട് തന്നെ ജനസേവ കേന്ദ്രങ്ങൾ വഴി അപേക്ഷകൾ സമർപ്പിക്കുന്നതായിരിക്കും നല്ലത്. സംസ്ഥാനത്തു നിന്ന് തന്നെ ധാരാളം ആളുകൾ ഈ പദ്ധതിയുടെ ഭാഗമായി പെൻഷൻതുക കൈപ്പറ്റുന്നുണ്ട്. ഇപ്പോൾ ഈ പദ്ധതിയിലേക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.

മുഖ്യമന്ത്രിയുടെ ഒരു വമ്പൻ പ്രഖ്യാപനമാണ് ഇപ്പോൾ വന്നിരിക്കുന്നത്. വേറൊന്നുമല്ല ഇത് ഓണം കിറ്റിനെ കുറിച്ചാണ്. ജൂലൈ മാസത്തെയും ഓഗസ്റ്റ് മാസത്തെയും സൗജന്യ ഭക്ഷ്യ കിറ്റുകൾ സംയോജിപ്പിച്ച് ഓണത്തിന് ഒരു ബംബർ കിറ്റ് നൽകാനാണ് സർക്കാർ തീരുമാനിച്ചിരിക്കുന്നത് എന്നാണ് അറിയുവാൻ സാധിക്കുന്നത്. അതുകൊണ്ടുതന്നെ ജൂലൈ മാസം സൗജന്യ കിറ്റുകൾ ലഭിക്കാനുള്ള സാധ്യതയില്ല.

കേരളത്തിലെ ഏകദേശം 84 ലക്ഷത്തോളം റേഷൻ കാർഡ് ഉടമകൾക്കാണ് ഇത്തരത്തിൽ ഓണക്കിറ്റ് ലഭ്യമാകാൻ പോകുന്നത്. ആർക്കെങ്കിലും ഭക്ഷ്യ കിറ്റ് ആവശ്യമില്ല എന്നുണ്ടെങ്കിൽ അത് സർക്കാരിനെ അറിയിക്കേണ്ടതാണ്. ഇത്തരത്തിലുള്ള ഭക്ഷ്യ കിറ്റുകൾ അർഹതയുള്ള മറ്റുള്ളവരിലേക്ക് എത്തുന്നതായിരിക്കും.