എന്താണ് ഷിഗല്ല വൈറസ്. സംസ്ഥാനത്തെ ആരോഗ്യ മന്ത്രി നൽകിയിരിക്കുന്ന നിർദേശങ്ങൾ നോക്കൂ…

സംസ്ഥാനത്തെ ഷിഗല്ല ബാക്ടീരിയയുടെ സാന്നിധ്യം കൂടിയിരിക്കുകയാണ്. ഈ വൈറസ് ആദ്യമായിട്ടല്ലാ വരുന്നത്. മുൻവർഷങ്ങളിലും ചില പ്രദേശങ്ങളിൽ ഈ വൈറസ് കാണപ്പെട്ടിട്ടുണ്ട്. പരമാവധി വെള്ളത്തിലൂടെ പടരുന്ന വൈറസുകളിൽ പെട്ടതാണ് ഷിഗല്ല വൈറസ്.

ഷിഗല്ല വൈറസ് പിടിപെട്ടിട്ടുള്ള വ്യക്തി ഉപയോഗിച്ച വെള്ളം മറ്റൊരു വ്യക്തി തിളപ്പിയ്ക്കാതെ കുടിക്കുകയാണെങ്കിൽ ആ വ്യക്തിക്കും ഷിഗല്ല വൈറസ് പിടിപെടാനുള്ള സാധ്യത വളരെയധികമാണ്. അതുകൊണ്ടുതന്നെ കൂടുതൽ ജനങ്ങൾ ഉള്ള പ്രദേശത്തെ വ്യക്തികൾ തിളപ്പിച്ചാറിയ വെള്ളം മാത്രം കുടിക്കുക.

ആരോഗ്യ വകുപ്പ് നൽകുന്ന എല്ലാ നിർദ്ദേശങ്ങൾ കൃത്യമായി പാലിക്കേണ്ടതാണ്. 11 വയസ്സുള്ള കുട്ടി ഷിഗല്ല ബാധിച്ച് മരണപ്പെടാൻ ഇടയായപ്പോഴാണ് ഷിഗല്ല വൈറസിന്റെ സാന്നിധ്യം സംസ്ഥാനത്ത് സ്ഥിരീകരിച്ചത്. കുട്ടികളിലാണ് ഈ രോഗം കൂടുതലായി കാണുന്നത്. നിലവിൽ ആറ് പേരാണ് ഷിഗല്ല രോഗ ബാധിതരായി സ്ഥിരീകരിച്ചിരിക്കുന്നത്.

കൈകൾ സോപ്പിട്ട് കഴുകുക, വെള്ളം ചൂടാക്കിയതിനുശേഷം മാത്രം കുടിക്കുക, ആവശ്യമില്ലാതെ പുറത്തിറങ്ങാതെ ഇരിക്കുക, പരമാവധി ആളുകളും ആയിട്ടുള്ള സമ്പർക്കം ഒഴിവാക്കുക. എന്നിവയാണ് ഷിഗല്ല രോഗബാധയിൽ നിന്ന് രക്ഷപ്പെടാൻ ആദ്യമായി ചെയ്യേണ്ട കാര്യങ്ങൾ.

സംസ്ഥാനത്തെ ആരോഗ്യ മന്ത്രി നൽകിയിരിക്കുന്ന മേൽപ്പറഞ്ഞ നിർദേശങ്ങൾ കൃത്യമായി പാലിക്കുകയും, ആവശ്യമായ മുൻ കരുതലുകൾ എടുക്കുകയും ചെയ്യുക.