കോഴിക്കോട് ഷിഗെല്ല ജാഗ്രതയിൽ. 30 പേർക്ക് രോഗലക്ഷണങ്ങൾ. ഒരു മരണം സ്ഥിരീകരിച്ചു.

കോഴിക്കോട് ജില്ല ഇപ്പോൾ ഷിഗെല്ല ജാഗ്രതയിലാണ്. ഒരു മരണം സ്ഥിരീകരിച്ചതിന്റെ പിന്നാലെ ഇപ്പോൾ 30 പേർക്കും കൂടി സമാനമായ രോഗ ലക്ഷണങ്ങൾ കാണുന്നു. കഴിഞ്ഞ വെള്ളിയാഴ്ച ആയിരുന്നു കോഴിക്കോട് മെഡിക്കൽ ആശുപത്രിയിൽ 11 വയസുകാരനായ കുട്ടിക്ക് ഷിഗെല്ല രോഗം കണ്ടെത്തുകയും തുടർന്ന് മരിക്കുകയും ചെയ്തത്.

പിന്നീട് ഇതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് കുട്ടിയുടെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത മുപ്പതോളം പേർക്ക് സമാനമായ രോഗലക്ഷണങ്ങൾ കണ്ടെത്തിയത്. മാത്രമല്ല ഇതിൽ ആറ് പേർക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തു.

കോട്ടാം പറമ്പ് കോർപ്പറേഷൻ മേഖലയിൽ നിന്നാണ് കൂടുതൽ റിപ്പോർട്ടുകൾ വന്നിരിക്കുന്നത്. ആയതിനാൽ തന്നെ കോട്ടാം പറമ്പ് കോർപ്പറേഷനിൽ ആരോഗ്യവിദഗ്ധർ ക്യാമ്പ് ആരംഭിക്കുകയും ചെയ്തിരിക്കുകയാണ്.

വയറിളക്കം പനി ശർദ്ദി രക്തം കലർന്ന മലം എന്നിവയാണ് രോഗലക്ഷണമായി കാണുന്നത്. നിലവിൽ ഇതിന്റെ ഭാഗമായി 11 വീടുകളിൽ അണുനശീകരണം നടത്തി. മാത്രമല്ല മൂന്ന് കിണറുകളിൽ നിന്ന് വെള്ളം പരിശോധനയ്ക്ക് അയിക്കുകയും ചെയ്തിരിക്കുന്നു.

കൊട്ടാം പറമ്പ് പ്രദേശത്ത് നിന്ന് ഒരു കുട്ടിയുടെ നഖത്തിൽ നിന്ന് ബാക്ടീരിയയേ കണ്ടെത്തി. മാത്രമല്ല അടുത്തുള്ള പ്രദേശങ്ങളിൽ നിന്ന് മറ്റു നാല് കുട്ടികളിലും സമാനമായ ബാക്ടീരിയയേ കണ്ടെത്തി. അതുകൊണ്ട് തന്നെ ജാഗ്രത പാലിക്കുക. പരമാവധി വീടുകളിൽ നിന്ന് പുറത്തിറങ്ങാതെ ഇരിക്കുക.