കേരളത്തിലെ കുടുംബപ്രേക്ഷകരുടെ ഒരുകാലത്തെ പ്രിയപ്പെട്ട മിനിസ്ക്രീൻ താരമായിരുന്നു ശ്രീകല. എൻറെ മാനസപുത്രി എന്ന സീരിയലിലൂടെയാണ് ശ്രീകല മലയാളി പ്രേക്ഷകരുടെ മനസ്സിൽ ഇടം പിടിച്ചത്. സീരിയലിൽ ശ്രീകല അവതരിപ്പിച്ച പ്രധാന കഥാപാത്രമായ സോഫിയ മലയാളി പ്രേക്ഷകർ എന്നും ഓർത്തിരിക്കുന്ന ഒരു കഥാപാത്രം തന്നെയാണ്.
വളരെയധികം ജനശ്രദ്ധ നേടി സൂപ്പർഹിറ്റായ ഈ സീരിയലിന് ശേഷം ഒരുപാട് അവസരങ്ങൾ ശ്രീകലയെ തേടി വന്നിട്ടുണ്ടായിരുന്നു. മലയാളം കൂടാതെ തമിഴ്, തെലുങ്ക് എന്നീ മറ്റ് അന്യഭാഷകളിൽ നിന്നും നിരവധി ഓഫറുകളും ശ്രീകലക്ക് വന്നിട്ടുണ്ടായിരുന്നു.
തന്റെ കരിയറിലെ ഏറ്റവും നല്ല സമയത്താണ് ശ്രീകല വിവാഹിതയാവുന്നത്. വിവാഹം കഴിഞ്ഞ ശേഷം ശ്രീകല അഭിനയ രംഗത്ത് നിന്നും മാറി ഭർത്താവിന് ഒപ്പം യുകെയിൽ സ്ഥിര താമസമാക്കുകയായിരുന്നു.
യുകെയിലേക്ക് പോയതിന് ശേഷം ശ്രീകലയുമായുള്ള ഇൻറർവ്യൂവിലൂടെയും മറ്റുമാണ് ശ്രീകലയെ പറ്റിയുള്ള വിശേഷങ്ങൾ എല്ലാം മലയാളി പ്രേക്ഷകർ അറിഞ്ഞിരുന്നത്. ഇതിനിടയ്ക്ക് ശ്രീകല ഒരു കുട്ടിയുടെ അമ്മ ആവുകയും ചെയ്തിരുന്നു.
നീണ്ട കാലത്തിനുശേഷം ശ്രീകല തന്റെ ആരാധകരോട് താൻ മറ്റൊരു കുഞ്ഞിനു ജന്മം നൽകിയിരിക്കുന്നു എന്ന സന്തോഷവാർത്ത അറിയിച്ചിരിക്കുകയാണ്. എന്നാൽ ഗർഭിണിയായതും, കുഞ്ഞിന് ജന്മം നൽകിയതുമെല്ലാം വളരെ കഴിഞ്ഞാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെച്ചിരിക്കുന്നത്.
ഗർഭിണിയായ ശ്രീകല തന്റെ കുടുംബത്തോടൊപ്പം യുകെയിൽ നിന്നും തിരുവനന്തപുരത്ത് എത്തിയിരുന്നു. നാട്ടിലെത്തിയ ശ്രീകലക്ക് വീണ്ടും സിനിമയിൽ നിന്നും സീരിയലിൽ നിന്നുമെല്ലാം നിരവധി ഓഫറുകൾ വന്നെങ്കിലും ഗർഭിണിയായതുകൊണ്ട് അതെല്ലാം ഒഴുവാക്കുകയായിരുന്നു.
ഗർഭിണിയായി ഒമ്പതാം മാസത്തിലാണ് ശ്രീകല കോവിഡ് പോസിറ്റീവ് ആകുന്നത്. കോവിഡ് ബാധിച്ച സമയം തന്റെ ജീവിതത്തിലെ ഏറ്റവും വലിയൊരു പ്രതിസന്ധി ഘട്ടമായിരുന്നു എന്നും, എന്നാൽ അതിനെല്ലാം താൻ മറികടന്നു എന്നുമാണ് ശ്രീകല ഇതിനെപ്പറ്റി പറയുന്നത്.
കുട്ടികളെ സ്വന്തം കാര്യങ്ങൾ നോക്കാൻ പ്രാപ്തിയാക്കിയ ശേഷം മാത്രമായിരിക്കും ഇനി താൻ അഭിനയ ജീവിതത്തിലേക്ക് തിരിച്ചു വരുകയുള്ളു എന്നും താരം ആരാധകരോട് പറഞ്ഞു. നിരവധി ആളുകളാണ് ശ്രീകാലയുടെ മനോധൈര്യത്തെ പ്രശംസിച്ചുകൊണ്ടും, വീണ്ടും അമ്മയായതിന് ആശംസകൾ പറഞ്ഞുകൊണ്ടും സോഷ്യൽ മീഡിയയിൽ കമൻറുകൾ രേഖപ്പെടുത്തിയത്.
പ്രഗ്നൻറ് ആയി ഒമ്പതാം മാസം കോവിഡ് പോസിറ്റിവ്!! ജീവിതത്തിൽ ഏറ്റവും കൂടുതൽ പ്രതിസന്ധി നേരിട്ട സമയം ; വിശേഷങ്ങൾ പങ്കുവെച്ച് മലയാളികളുടെ ഇഷ്ടതാരം ശ്രീകല.