റേഷൻ കാർഡ് ഉടമകൾക്ക് സന്തോഷവാർത്ത. സെപ്റ്റംബർ മാസത്തെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം 24 മുതൽ ആരംഭിക്കും. പുതിയ അറിയിപ്പ്

തൊഴിലില്ലായ്‌മയും സാമ്പത്തിക ബുദ്ധിമുട്ടും ഏറെ പ്രതിസന്ധിയിലാക്കിയ ജനജീവിതത്തിന് കേരള സർക്കാരിൻറെ കൈത്താങ്ങ് ആയിട്ടാണ് സൗജന്യ ഭക്ഷ്യ കിറ്റ് പൊതു വിതരണ സംവിധാനം വഴി ഓണത്തിന് വിതരണം ചെയ്തത്. 11 ഇനം ഭക്ഷ്യവസ്തുക്കൾ അടങ്ങുന്ന ക്കിറ്റ് ഓണത്തിന് വിതരണം ചെയ്തതിൽ ഒരുപാട് വിമർശനങ്ങൾ ഉയർന്നു വന്നിരുന്നു. കിറ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വസ്തുക്കളുടെ ഗുണമേന്മയിലും തൂക്കത്തിലും വന്ന വ്യത്യാസമാണ് വിമർശനങ്ങൾക്ക് കാരണമായത്. പ്രധാനമായും ശർക്കരയും പപ്പടവുമാണ് കൂടുതലായി ആരോപണങ്ങൾ നേരിട്ട ഇനങ്ങൾ.

ചിലയിടങ്ങളിൽ വിതരണത്തിനായി കൊണ്ടുവന്ന ശർക്കര വേണ്ടത്ര ഗുണമേന്മയില്ല എന്ന് കണ്ടതിനാൽ അത് പിൻവലിക്കുകയും തുടർന്ന് ശർക്കരക്ക് പകരമായി ഒന്നര കിലോ പഞ്ചസാര ആണ് സൗജന്യ ഭക്ഷ്യ കിറ്റിൽ നൽകിയത്. ഉയർന്നുവന്ന ആരോപണങ്ങളും പോരായ്മകളും എല്ലാം തന്നെ പരിഹരിച്ചാണ് തുടർന്നുള്ള വിതരണം നടത്തിയത്. കോവിഡ് 19 രോഗവ്യാപനത്തിന്റെ പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന കേരളജനതയ്ക്ക് ഈ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം വളരെ ഒരു സമാശ്വാസം ആയിരുന്നു.

സാമ്പത്തിക ഭദ്രതയില്ലാത്ത സാധാരണ ജനങ്ങൾക്ക് സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം മുന്നോട്ടുള്ള അവരുടെ ജീവിതത്തെ വളരെ നല്ല രീതിയിൽ സ്വാധീനിച്ചു. സാമ്പത്തിക-തൊഴിൽ മേഖലകളിൽ ഉള്ള പ്രതിസന്ധി തുടർന്നു കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ സൗജന്യ ഭക്ഷ്യ കിറ്റുകളുടെ വിതരണം തുടർന്നു വരുന്ന 4 മാസങ്ങളിൽ കൂടി ഉണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചിരുന്നു. എന്നാൽ എത്രതരം ഭക്ഷ്യ ഇനങ്ങളാണ് ഈ കിറ്റിൽ ഉണ്ടാവുക, ഏതൊക്കെ കാർഡുകാർക്ക് ആണ് ഇതിന്റെ ആനുകൂല്യം ലഭിക്കുക, എന്നാണ് ഇതിന്റെ വിതരണം ആരംഭിക്കുക എന്നു തുടങ്ങിയ ഒട്ടനവധി സംശയങ്ങൾ നിലനിന്നിരുന്നു.

സെപ്റ്റംബർ മാസത്തേക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നീണ്ടുപോകുന്നതിനുള്ള പ്രധാനകാരണം, വിതരണം ചെയ്യേണ്ട ഭക്ഷ്യ വിഭവങ്ങളുടെ ലഭ്യത കുറവ് മൂലമാണെന്നാണ് ബന്ധപ്പെട്ട അധികാരികളിൽ നിന്ന് അറിയാൻ സാധിച്ചത്. എന്നാൽ നിലവിലുണ്ടായിരുന്ന ആശയക്കുഴപ്പങ്ങൾ എല്ലാം തന്നെ പരിഹരിച്ചുകൊണ്ട് സെപ്റ്റംബർ മാസത്തേക്കുള്ള സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം സെപ്റ്റംബർ 23 ആം തീയതി വ്യാഴാഴ്ച ആരംഭിക്കും എന്ന് അറിയിച്ചിട്ടുണ്ട്.

കോവിഡ് മഹാമാരി സമാശ്വാസമായി കേരളത്തിലെ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും നാലുമാസത്തോളം സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം നടത്തുന്നതിന്റെ സംസ്ഥാന തല ഉദ്ഘാടനം കേരള സംസ്ഥാനത്തിന്റെ ബഹുമാനപ്പെട്ട മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ സെപ്റ്റംബർ 24 ആം തീയതി വ്യാഴാഴ്ച നടക്കുന്ന യോഗത്തിൽ വീഡിയോ കോൺഫറൻസ് വഴി ഉദ്ഘാടനം ചെയ്യുമെന്നാണ് റിപ്പോർട്ട്. ഉദ്ഘാടനത്തോടനുബന്ധിച്ച് ആദ്യത്തെ ഭക്ഷ്യ കിറ്റ് വിതരണം ഏറ്റുമാനൂരിൽ വെച്ച് നടത്തുന്നതാണെന്ന് അറിയിച്ചിട്ടുണ്ട്.

സെപ്റ്റംബർ മാസം വിതരണം ചെയ്യുന്ന സൗജന്യ ഭക്ഷ്യ കിറ്റിൽ എട്ടുതരം ഭക്ഷ്യവസ്തുക്കൾ ആയിരിക്കും ഉൾപ്പെടുത്തിയിരിക്കുന്നത്. കിറ്റ് പാക്കിങ്ങിന്റെ കാര്യത്തിൽ കർശന നിർദ്ദേശങ്ങളാണ് ഭക്ഷ്യവകുപ്പ് സപ്ലൈകോയ്ക്ക് നൽകിയിരിക്കുന്നത്. ഓണക്കിറ്റ് വിതരണത്തിൽ ഉണ്ടായിരുന്നതുപോലെയുള്ള വിവാദങ്ങൾ ഒഴിവാക്കാനായി ഭക്ഷ്യവകുപ്പ് പരമാവധി ശ്രമിക്കുന്നുണ്ട്. സപ്ലൈകോ വഴിയുള്ള കിറ്റുകളുടെ പാക്കിംങ്ങിന്റെ പുരോഗതി ദിവസേന ഭക്ഷ്യ വകുപ്പിൽ അറിയിക്കുകയും, ഭക്ഷ്യ വസ്തുക്കളുടെ ഗുണമേന്മ പരിശോധിക്കാൻ ക്വാളിറ്റി കൺട്രോളറെ നിയമിക്കുകയും ചെയ്താണ് സംസ്ഥാന സർക്കാരിന്റെ സൗജന്യ ഭക്ഷ്യ കിറ്റ് വിതരണം ഏറ്റവും നല്ല രീതിയിൽ ജനങ്ങളിൽ എത്തിക്കാൻ സർക്കാർ ശ്രമിക്കുന്നത്.

error: Content is protected !!